ഈ നഗരത്തിലൂടെ ഒരു സൈക്കിള്‍ യാത്ര…

  295

  vismaya

  എഞ്ചിനീയറിംഗ് പഠനം കഴിഞ്ഞാല്‍ ഏതെങ്കിലും ഒരു ഐ.ടി. കമ്പനിയില്‍ ജോലി…മുഴുവന്‍ സമയം കമ്പ്യൂട്ടര്‍ന്റെ മുന്നില്‍ ജോലി… കൈ നിറയെ കാശ്…സുഖജീവിതം !! ഇതാണ് പലരുടെയും ധാരണ. എന്നാല്‍ കൂടുതല്‍ സമയം കമ്പ്യൂട്ടര്‍ന്റെ മുന്നില്‍ ചിലവഴിക്കുന്നതുമൂലം അസ്വസ്ഥകളും അസുഖങ്ങളും നിറഞ്ഞതായിരിക്കും ഇത്തരക്കാരുടെ ജീവിതം.

  എന്നാല്‍ ഇത്തരം ജീവിതശൈലി രോഗങ്ങള്‍, ജീവിതശൈലി ഒരല്‍പം മാറ്റുന്നതിലൂടെ മാറ്റാനാകുമെന്നു തെളിയിക്കുകയാണ് ഒരു ഐ.ടി. പ്രൊഫഷണല്‍. പേര് അഖില്‍ പൈ. പണ്ട് നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍ മറ്റും പതിവുകാഴ്ച ആയിരുന്ന സൈക്കിള്‍ യാത്രകളെ തിരിച്ചു കൊണ്ടുവരികയാണ് ഇദ്ദേഹം.

  താന്‍ ജോലി ചെയ്യുന്ന കിലോമീറ്ററുകള്‍ അകലെ ഉള്ള ഐ.ടി. കമ്പനിയില്‍ എന്നും സൈക്കിളില്‍ യാത്ര ചെയ്തു മാതൃക കാട്ടുകയാണ് ഈ ഐ.ടി. ഉദ്യോഗാര്‍ത്ഥി.

  അനാവശ്യ ശബ്ദ കോലാഹലങ്ങളോ, മലിനീകരണമോ ഒന്നും ഉണ്ടാക്കാതെ,ഈ നഗരത്തിന്റെ തിരക്കുകളെയും റോഡ് ബ്ലോക്കുകളെയും എളുപ്പത്തില്‍ മറികടക്കാനാകും സൈക്കിള്‍ യാത്രക്ക് എന്നാണ് ഇദ്ദേഹത്തിന്റെ പക്ഷം. മാത്രമല്ല സൈക്കിള്‍ യാത്ര പോലെ ലളിതവും ഗുണ പ്രഥവുമായ മറ്റൊരു വ്യയമാമില്ല.

  ഫ്രീഡം റൈഡ് എന്നാ പേരില്‍ മറ്റുള്ളവരെ കൂടി ഉള്‍പെടുത്തി ഒരു സൈക്കിളിംഗ് ഉദ്യമവും അഖില്‍ പ്ലാന്‍ ചെയ്യുന്നുണ്ട്…

  അഖില്‍ന്റെ ബ്ലോഗ് ഇവിടെ വായിക്കാം..