ഈ നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ വരുമാന മാര്‍ഗ്ഗം എന്താണ് ?

0
230

01

രാഷ്ട്രീയ വീക്ഷണങ്ങള്‍ ലേഖകന്റെതാണ്, ബൂലോകത്തിന് പ്രത്യേകിച്ച് രാഷ്ട്രീയ വീക്ഷണമില്ല: എഡിറ്റര്‍

ഈ നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ വരുമാന മാര്‍ഗ്ഗം എന്താണ് ? നാടു നീളെ യാത്രകള്‍ നടത്താനും സമ്മേളനങ്ങള്‍ സംഘടിപ്പിക്കാനും ആളെ കൂട്ടാനും നേതാക്കളെ തീറ്റിപോറ്റാനുമുള്ള പണം ഇവര്‍ക്ക് എവിടെ നിന്നാണ് ലഭിക്കുന്നത് ? ചില കണക്കുകള്‍ ചുവടെ.

6 ദേശിയ പാര്‍ട്ടികളും ഔദ്യോഗിക അന്ഗീകാരമുള്ള 46 സംസ്ഥാന പാര്‍ട്ടികളും അതിനേക്കാള്‍ എത്രയോ ഇരട്ടി, ഏകദേശം 1112-ല്‍ പരം അനൌദ്യോഗിക പാര്‍ട്ടികളുമുള്ള രാജ്യമാണ് ഇന്ത്യ. (2013 ലെ കണക്കുകള്‍ പ്രകാരം).
ഇതിനെക്കുറിച്ച് പഠനങ്ങള്‍ നടത്തിയ NGP’s പറയുന്നത് രാഷ്ട്രീയ പാര്‍ട്ടികളുടെ വരുമാനത്തെക്കുറിച്ചറിയാന്‍ പ്രത്യേകം ഫോര്‍മാറ്റുകള്‍ ഒന്നും തന്നെയില്ലെന്നാണ്. കൂപ്പണ്‍ വില്‍പ്പനയും സംഭാവനകളുമാണ് പാര്‍ട്ടികളുടെ പ്രധാന വരുമാന മാര്‍ഗ്ഗം.പക്ഷെ ഇവയൊന്നും ശരിയായതും സുതാര്യവുമായ കണക്കുകള്‍ ഒന്നും നല്‍കുന്നില്ല.

Political Funding-ലേ സുതാര്യത ഉറപ്പു വരുത്താന്‍ 1951ല്‍ നിലവില്‍ വന്ന Representation of People Act അനുസരിച്ച്, 20,000 രൂപയ്ക്ക് മേലേയുള്ള സംഭാവനകളെ കുറിച്ചുള്ള പൂര്‍ണ്ണ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ബാധ്യസ്ഥരാണ്. പക്ഷെ ഈ നിയമത്തെ തന്നെ കൂട്ടു പിടിച്ചു കൊണ്ട് അവരീ നിയമത്തില്‍ നിന്ന് വളരെ വലിയ തോതില്‍ രക്ഷപ്പെടുകയാണ്‌. വലിയ തുകകള്‍ അനധികൃത സംഭാവനങ്ങളായി ലഭിക്കുമ്പോള്‍ അതിനെ 20,000 രൂപയ്ക്ക് താഴെയുള്ള ചെറിയ ചെറിയ സംഭാവനകളാക്കി വകമാറ്റി അവര്‍ നിയമത്തെ കബളിപ്പിക്കുന്നു. നിയമമനുസരിച്ച് (RP ACT) ഈ ചെറിയ തുകകള്‍ ആര് തന്നു എപ്പോള്‍ തന്നു തുടങ്ങിയ കാര്യങ്ങള്‍ ഒന്നും തന്നെ വെളിപ്പെടുത്തേണ്ടി വരുന്നില്ല.

2014 november 14-ന് ഇലെക്ഷന്‍ കമ്മിഷന്‍ രാഷ്ട്രീയ പാര്‍ട്ടികളോട് തങ്ങളുടെ ഓഡിറ്റ്‌ റിപ്പോര്‍ട്ട്‌ രേഖകള്‍ november 30-തിനകം സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയുണ്ടായി. മുകളില്‍ സൂചിപ്പിച്ച, 1951-ലേ RP Act-ല്‍ മാറ്റം വരുത്താതെ ഇങ്ങനെ ഒരു നിര്‍ദ്ദേശം മുന്നോട്ട് വെയ്ക്കാന്‍ കമ്മിഷന് അധികാരമില്ലെന്ന് കോണ്‍ഗ്രസ്‌ പ്രതിഷേധം അറിയിച്ചെങ്കിലും കോണ്‍ഗ്രസ്സും BSP-യും, CPI-യും , CPM -ഉം NCP-യും തങ്ങളുടെ ഓഡിറ്റ്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുകയുണ്ടായി. 2015 ജൂലൈ 9ന് നാലാഴ്ചത്തെ സാവകാശം കൂടി ബിജെപി ആവശ്യപ്പെട്ടു ഒടുവില്‍ വര്‍ഷാവസാനത്തോട് കൂടിയാണ് അവര്‍ ഓഡിറ്റ്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചത്.

Association for Democratic reforms (ADR)-ന്‍റെ റിപ്പോര്‍ട്ട്‌ അനുസ്സരിച്ച് 2013-14 സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ പ്രകാരം ഈ ആറു ദേശിയ പാര്‍ട്ടികളുടെ വരുമാനം 1500 കോടിക്ക് മുകളിലാണ്. (സമര്‍പ്പിച്ച കണക്കുകള്‍ പ്രകാരം മാത്രം). ഇതില്‍ 72 ശതമാനവും ബിജെപ്പി യുടെയും കോണ്‍ഗ്രസിന്‍റെയും കൈകളിലാണ്. മൂന്നാം സ്ഥാനത്ത് സിപിഎമ്മും.

മൊത്ത വരുമാനത്തിന്‍റെ 8.90 ശതമാനത്തിന് മാത്രമേ ഈ പാര്‍ട്ടികള്‍ ശരിയായ വിവരങ്ങള്‍ നല്‍കിയിട്ടുള്ളൂ. (Only 8.90% of total income of this parties is from known sources). 2.16 ശതമാനം Electoral Trust-കളില്‍ നിന്നും വരുന്നു.
ഏറ്റവും പ്രസക്തമായ പോയിന്റ്‌ എന്താണെന്ന് വെച്ചാല്‍ ഈ ദേശീയ പാര്‍ട്ടികളുടെ വരുമാനത്തിന്‍റെ 75.5 ശതമാനവും അഞ്ജാത സ്രോതസ്സുകളില്‍ (Unknown Sources) നിന്നുള്ളതാണ്. ഈ സ്രോതസ്സുകളെ കുറിച്ച് യാതൊരു വിവരും പ്രസ്തുത ദേശിയ പാര്‍ട്ടികള്‍ നല്‍കിയിട്ടില്ല. നിലവിലുള്ള RP Act-ഉം നിയമവ്യവസ്ഥിതിയും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇതില്‍ തണലേകുന്നുണ്ട്. ((ഈ Unknown Sources എന്തൊക്കെയാണെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലെന്ന് തോന്നുന്നു..പ്രത്യുപകാര സ്മരണകളും ,കോഴയും ,കൂപ്പണും-സ്റ്റിക്കറും വിറ്റുണ്ടാക്കുന്ന മണീസും അങ്ങനെ എല്ലാം ഇതില്‍ ഉള്‍പ്പെടും.))

ദേശീയ പാര്‍ട്ടികളുടെ അഞ്ജാത സ്രോതസ്സുകളില്‍ നിന്നുള്ള വരുമാനത്തിന്‍റെ പാര്‍ട്ടി തിരിച്ചുള്ള ശതമാന കണക്കുകള്‍ ചുവടെ(Percentage of total Income from Unknown Sources)

‪#‎INC‬ – 82.5 %
‪#‎BJP‬ – 71%
‪#‎NCP‬ – 91.58%
‪#‎BSP‬ – 63.8%
‪#‎CPM‬ – 53.8%
‪#‎CPI‬ – 14.7%

സംസ്ഥാന-പ്രാദേശിക പാര്‍ട്ടികളുടെ സമാനമായ ക്രയവിക്രയ കണക്കുകള്‍ അറിയാന്‍ Association for Democratic reforms (ADR)-ന്‍റെ ഈ സൈറ്റ് സന്ദര്‍ശിക്കാം.

http://myneta.info/party/

വാല്‍ – മധ്യകേരളത്തില്‍ മാത്രം വേരുറപ്പുള്ള ഒരു പാര്‍ട്ടി നടത്തിക്കൊണ്ട് പോകാന്‍ മാണി സാര്‍ എത്ര മാത്രം വികസനം നടത്തണമെന്ന് ഊഹിക്കാമല്ലോ.? പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍ എന്ന് പറയുന്നത്പോലെയേ ഉള്ളൂ ബാര്‍ കോഴയുടെ കാര്യം. ഇങ്ങനെ കുറെയൊക്കെ വികസനം നടത്തുമ്പോള്‍ സോളാറും ലാവ്‌ലിനും പോലെ ചിലതൊക്കെ കുണുക്ക് പൊട്ടിച്ച് പുറത്ത് ചാടും. അഴിമതി കേസില്‍ ശിക്ഷിക്കപെട്ട രാഷ്ട്രീയ നേതാക്കളുടെ ലിസ്റ്റ് എടുത്താല്‍ മനസ്സിലാകും ഈ പുറത്ത് ചാടുന്നതിന്‍റെയൊക്കെ ഭാവി. അതെ ഇന്ത്യയൊരു ജനാതിപത്യരാജ്യമാണ്.