ഈ നൂഡില്‍സുകളുടെ യഥാര്‍ത്ഥ കുഴപ്പം എന്താണ് എന്ന് നിങ്ങള്‍ക്ക് അറിയാമോ?

  271

  new

  മാഗി നൂഡില്‍സ് നിരോധിച്ചാല്‍ എന്താ നമ്മുക്ക് കഴിക്കാന്‍ ആരോഗ്യത്തിനു കുഴപ്പം വരാത്ത മറ്റു ഒരുപാട് നൂഡില്‍സ് ഉണ്ടല്ലോ. ഇങ്ങനെ ചിന്തിക്കുന്നവര്‍ ചുവടെ പറയുന്ന കാര്യങ്ങള്‍ തീര്‍ച്ചയായും വായിക്കണം, അല്ല അറിഞ്ഞിരിക്കണം…

  1. ഡിയത്തിന്‍റെ അളവ് കൂടുതല്‍

  ഒരു പാത്രം മാഗി നൂഡില്‍സ്(90 ഗ്രാം) 1090 മില്ലി ഗ്രാം സോഡിയം അടങ്ങിയതാണ്. ഇത് ഒരു ദിവസം നിങ്ങള്‍ക്കാവശ്യമായ സോഡിയത്തിന്‍റെ 50 ശതമാനം നല്കും. ഇതിനര്‍ത്ഥം നിങ്ങളുടെ ബാക്കി സമയത്തുള്ള ഭക്ഷണങ്ങളില്‍ -ഉച്ചഭക്ഷണം, അത്താഴം,ലഘുഭക്ഷണം – ആകെ അര സ്പൂണ്‍ ഉപ്പ് മാത്രം ഉപയോഗിച്ചാല്‍ മതിയാവും എന്നാണ്. ഹൈപ്പര്‍ടെന്‍ഷനും, ഹൃദയസംബന്ധമായ രോഗങ്ങളുമുള്ളവര്‍ മാഗി കഴിക്കുന്നത് ഒഴിവാക്കുക. നൂഡില്‍സ് ഒഴിവാക്കാന്‍ ചില കാരണങ്ങള്‍

  2. കൊഴുപ്പുകള്‍, കാര്‍ബോഹൈഡ്രേറ്റ് എന്നിവയുടെ അളവ് കൂടുതല്‍

  മാഗിയുടെ പ്രധാന അസംസ്കൃത വസ്തുവായ മൈദ ഒരു കോംപ്ലക്സ് കാര്‍ബോഹൈഡ്രേറ്റാണ്. കൂടാതെ എല്ലാത്തരം മാഗി നൂഡില്‍സിലും സാച്ചുറേറ്റഡ് കൊഴുപ്പുകളുടെ അളവ് വളരെ കൂടുതലാണ്. മാഗി ആട്ട നൂഡില്‍സില്‍ 84.2% ആട്ടയും മാഗി ഓട്ട്സ് നൂഡില്‍‌സില്‍ 52% ഓട്ട്സും മാത്രമാണ് അടങ്ങിയിരിക്കുന്നത്. എല്ലാ മാഗി ഉത്പന്നങ്ങളിലും സമാനമായ ചേരുവകളാണ് ഉപയോഗിക്കുന്നത്.

  3. ന്യൂട്രിയന്‍റുകള്‍, ഫൈബര്‍, പ്രോട്ടീനുകള്‍ കുറവ് 

  നൂഡില്‍സിലെ പച്ചക്കറികള്‍ അതിനെ ആരോഗ്യകരമാക്കുമെന്ന് നിങ്ങള്‍ വിചാരിക്കുന്നുവെങ്കില്‍ അത് തെറ്റാണ്. സത്യത്തില്‍ മാഗിയില്‍ ഫൈബറും, ന്യൂട്രിയന്‍റുകളും, പ്രോട്ടീനും വളരെ കുറവാണ്. വിശ്വാസമില്ലെങ്കില്‍, മാഗിയുടെ കവറില്‍ രേഖപ്പെടുത്തിയിരിക്കുന്നത് നോക്കുക.

  4. ദഹനം എളുപ്പമല്ല

  മാഗിയില്‍ കോംപ്ലക്സ് കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ അത് വയറ്റില്‍ കട്ടിയായി കിടക്കുകയും ദഹിക്കാന്‍ വൈകുകയും ചെയ്യും. ദിവസവും വയറുവേദനയുണ്ടാകുന്നുണ്ടെങ്കില്‍ ഇപ്പോള്‍ നിങ്ങള്‍ക്ക് അതിന്‍റെ കാരണം മനസിലായിട്ടുണ്ടാവും.

  5. പ്രിസര്‍വേറ്റീവുകളുടെ ഉയര്‍ന്ന അളവ്

  മാഗിയിലെ പ്രിസര്‍വേറ്റീവുകള്‍ അടങ്ങിയിരിക്കുന്ന സോഡിയം ഉയര്‍ന്ന തോതില്‍ അടങ്ങിയ ഇവ ഹൈപ്പര്‍ടെന്‍ഷന്‍, ഹൃദയസംബന്ധമായ രോഗങ്ങള്‍, വൃക്ക രോഗങ്ങള്‍ എന്നിവയ്ക്കൊക്കെ കാരണമാകും.