ഈ പരാതിക്ക് തീര്‍പ്പുകല്‍പ്പിക്കേണ്ടത് നിങ്ങള്‍ തന്നെ – ബൈജു ജോര്‍ജ്ജ്

268

heart-block

”അല്ല ..ഇതെന്താപ്പ .., സ്ഥിതി …?, ഇനി എന്നെക്കൊണ്ടെന്നും പറ്റത്തില്ല .., സഹിക്കാവുന്നതിന്റെ മാക്‌സിമം ഞാന്‍ സഹിച്ചേ …!”

”ഞാന്‍ പണിമുടക്കിയാലുള്ള അവസ്ഥ അറിയാല്ലോ …; ല്ലേ ..?,

മഞ്ഞപ്പിത്തം .., ലിവര്‍ സീറോസിസ് .., , അങ്ങിനെ ഒരുപാട് കാര്യങ്ങള് .., എന്റെ പ്രോബ്ലെംസോണ്ട് …, നടക്കുന്നറിയാലോ …!”

”എന്താ സുഹ്രത്തേ …, നിങ്ങളീ പറയണേ …?, അപ്പോ .., ഞാനനുഭവിക്കണ കഷ്ടപ്പാട് നീ കാണണില്ലേ …?, ഈ വരണ സാധങ്ങളൊക്കെ കറക്ടായി ദഹിപ്പിച്ച് .., ഓരോ കാര്യങ്ങളും തരം തിരിക്കണത് .., ഞാനല്ലേ …?

എന്നിട്ട് ഇയാള്‍ക്ക് .., അതിന്റെ വല്ല നന്ദീണ്ടോ …?, വലിച്ചു വാര്യല്ലേ .., തീറ്റ .., ഒരു കണ്ട്രോളുല്ലാതെ ..!

ഞാനയാളുടെ .., സ്വന്തം ആമാശയാണെന്നുള്ള വിചാരെങ്കിലും വേണ്ടേ ..?, ഏതാണ്ട് ശത്രുക്കളോട് പെരുമാറണ പോലല്ലേ .., നമ്മടടത്ത് കാണിക്കണേ …?

ഈ വറുത്തതും .., പൊരിച്ചതും ..,എല്ലാം ഒരു അളവിനു മേലേ ആണെന്നതോ പോട്ടെ .., അതിന്റെ കൂടെ ..; ഈ മദ്യം കൂടി ..,,
അയാള്‍ ഇങ്ങനെ വാരി വലിച്ച് തിന്നൂം ..കുടിച്ചാ .., എന്തായിരിക്കും .., എന്റെ സ്ഥിതി ….?

കണ്ടോ …?, നീ ഒന്ന് നോക്ക്യേ .., ഇപ്പൊത്തന്നെ .., എന്റെ മേലാകെ വൃണങ്ങളും .., പഴുപ്പാ .., , എന്നിട്ടും ഞാനെന്റെ ജോലി ചെയ്യിണില്ലേ …?, ഞാനൊന്ന് പണി മുടക്കട്ടെ …, പച്ചവെള്ളം കുടിക്കാന്‍ പറ്റില്ല അയാള്‍ക്ക് …!”

”എന്തൂട്ടാ നീ ഈ പറയണേ ചങ്ങായീ …?, അപ്പൊ എന്റെ കാര്യൊന്ന് നോക്ക്യേ ….?, അയാള്‍ക്ക് ജീവവായു നല്‍കണത് .., ഞാനാ …, എന്റെ ശരീരാണെങ്കീ ഏറ്റം സെന്‍സെറ്റീവും .., ഈ സ്‌പോഞ്ചിനേക്കാളും മൃദുലാടോ..!,

ഈ .., പൊര്‍ത്തൂന്ന് വരണ പൊടി ഒക്കെ പോട്ടേ …!, ഈ വായൂനൊക്കെ നന്നായി ശുദ്ധീകരിച്ച് …, അതീന്ന് ഒക്‌സിജന്‍ എടുത്ത് .., എല്ലാ ജീവകോശങ്ങള്‍ക്കും കൊടുത്ത് സംരക്ഷിക്കുന്നത് ഞാനാ …! , അതിന്റെ വല്ല ബോധോണ്ടാ …, ഈ …; കിഴങ്ങന് …?”

”ദേ …നീ നോക്ക്യെന്റെ ഉള്ള് ….?, ഇയാള് ഈ സിഗരെറ്റെല്ലാം വലിച്ച് കേറ്റീട്ട് .. നോക്ക്യേ .., എന്റെ ശരീരം …?

സ്‌പോഞ്ച് പോലെ നല്ല പെര്‍ഫെക്റ്റ് .., ആയിരിന്നിടത്ത് …,ഇപ്പൊ കണ്ടാ ഹാര്‍ഡായിട്ട് …, നല്ല കരിക്കട്ട പോലെ …!, തൊട്ടാ .., പോടിഞ്ഞാ പൂവ്വും …!

എന്റെ ചെറുപ്പത്തില് .., എന്നെ ഒന്ന് പിഴിഞ്ഞാലേ …, നല്ല പച്ച വെള്ളം പോല്യാ വരാ …!, ഇപ്പോ .., പിഴിഞ്ഞ്യാലെ …, ഈ പരസ്യത്തിലൊക്കെ കാണ് ണില്ലേ …, ഈ ടാറ് പോലെ എന്തോ ഒരു സാധനം വരണത് .., !, ഭയങ്കര കഷ്ടാടോ..?

എന്നീട്ടും ഈ കിഴങ്ങന് വല്ല ബോധോണ്ടാ .., അതിന്റെ …?

ദിവസം പത്തും .., ഇരുപതും .., സിഗരറ്റൊക്കല്ലേ …, ഈ വലിച്ച് കേറ്റണേ …?, ശ്വാസം മുട്ടീട്ട് നിക്കാന്‍ വയ്യെന്റെ ചങ്ങായീ …!

സഹിക്കാന്‍ പറ്റാണ്ടാമ്പോ …, ഞാനൊന്നാ പണി മുടക്കും ..,

കുരച്ച്…, കുരച്ച്….,പറ്റാണ്ട് .. രണ്ടീസം .., ഈ കന്നാലി നന്നായി നടക്കും..,!

അത് കഴിഞ്ഞ് .., എതൊക്കൊ മരുന്ന് വാങ്ങിക്കഴിക്കും …!

ഈ മരുന്ന് നമ്മടെ ഉള്ള്യെ വരുമ്പോ .., അതിനേക്കാ വല്യ പൊല്ലാപ്പാ …,!അപ്പൊ .., അത് സഹിക്കാന്‍ പറ്റാണ്ട്… മ്മള്.., വീണ്ടും ആക്ടീവാകും …!

അല്ലാണ്ട് ഇപ്പൊ എന്താ ഞാന്‍ ചെയ്യാ …?, ഈ പണി മുടക്കുമ്പോഴെങ്കിലും അതവന്റെ നല്ലതിനാണെന്ന് ഈ കന്നാലി മനസ്സിലാക്കിണില്ലാട്ടാ …!

ഇപ്പഴൊന്നും .., അവന് …, പഴേ പോലെ .., വായു അങ്ങട് വലിക്കാന്‍ പറ്റിണില്ലാട്ടാ …!

ഈ പുക കേറി .., കേറി .., എന്റെ ഉള്ളൊക്കെ ചുരുങ്ങീന്നേ …!, അപ്പൊ പഴേ പോലെ ഈ വായൂ അങ്ങട് കേറേണ്ടേ …?, എന്നീട്ടും .., ഈ കന്നാലി .., വലിച്ച് .., വലിച്ച് .., കൊറെ അങ്ട് കേറ്റാന്‍ നോക്കും …

ഇയാള് ..,ഇപ്പഴെങ്കിലും …., ഈ .., പരിപാടി വിട്ടില്ലെങ്കി ..,പിന്നെ അധികകാലം എനിക്ക് ഈ ജോലി ചെയ്യേണ്ടി വരില്ല …!

എന്റെ പണി മുടങ്ങിയാല് …, ശ്വാസം കിട്ടാണ്ട് ആ നായ കിടന്ന് .., ചക്രശ്വാസം വലിക്കും …!

”കഴിഞ്ഞൊ .., ഇങ്ങള് എല്ലാരുടേം ..,പുരാണം പറച്ചില് …?, നിങ്ങള് ഇത്രൊക്കെ പറഞ്ഞു …, അപ്പൊ എന്റെ കാര്യൊന്ന് .., ആലോചിച്ച് നോക്ക്യെന്റെ ഇഷ്ട്ടാ ….!

ഈ ശരീരം .., മുഴുവനും …,; കൂടാതെ .., നിങ്ങള്‍ക്കും…!, ശരീരം മുഴുവനും എന്ന് പറഞ്ഞപ്പോ ..; അതില് .., നിങ്ങളും പെട്ടുലോ …, രക്തം പമ്പ് ചെയ്യണത് ഞാനാ …!

എനിക്കിപ്പോ പഴേപോലെന്നും .., പമ്പ് ചെയ്യാന്‍ പറ്റിണില്ലാ ന്റെ ചങ്ങായീ …!ഒക്കെ ബ്ലോക്കാടോ ..!

ഈ .., യൂസ് ലെസ്സ് …, ഈ .., കുടീം .., തീറ്റീം …, പിന്നെ .., വലീം ..,

എല്ലാടത്തും ഈ കൊഴുപ്പ് അടിഞ്ഞൂടി കിടക്കാടോ …!, മുമ്പൊക്കെ വെറുതെ ഒന്നടിച്ചാ മതി …; രക്തം അങ്കട് ചീറ്റും …!, ഇപ്പോ .., പഴേതിന്റെ പത്തിരട്ടി അദ്ധ്വാനം വേണെന്റിസ്റ്റാ …!

എന്നിട്ടും കാര്യങ്ങള് കറക്ടായി നടക്കണിണ്ടാ …..,!, എവിടെ …?

ഈ .., കന്നാലി നടക്കുമ്പോഴോക്കെ നല്ല കിതപ്പാ …!, എന്നിട്ടും ഇത് വല്ലതും അവന്‍ നിര്‍ത്തണ് ണ്ടോന്ന് .., നോക്ക്യേ …?

ഏയ് .., ദാരാ .., ഈ വെടിച്ചില്ല് പോലെ പറന്ന് വരണേ ….? മ്മടെ .., കിഡ്‌നില്ലേ ….?

ആ .., വേഗം ചെല്ല് .., മ്മളക്കൊ .., ദേ .., പരാതീം പറഞ്ഞീട്ട് …., വരണ വഴിയാണേ …!, ഇനീപ്പോ .., ഇന്റെ ഒരു കുറവേള്ളൂ …!

”അല്ല.., ആര് എന്ത് പറഞ്ഞീട്ട് ..; എന്താ .., കാര്യന്നേ ..?, ഇവനൊന്നും നേര്യാവാന്‍ പോണില്ല …!”

” നേര്യാവനോനാണെങ്കീ …, അതെന്നേ …, ആയേനേ …?”

”അല്ലെങ്കിലും .., ഇവന്‍മാരെ ഒന്നും .., പറഞ്ഞീട്ട് .., ഒരു കാര്യൂല്ല്യ…;എന്റെ .., ഇസ്റ്റാ …, സ്വന്തം ശരീരത്തോട് ഒരു ഉത്തരവാധിത്വക്കെ വേണ്ടേ ..?,

നമ്മളോട് കുറച്ചൊക്കെ സ്‌നെഹൊണ്ടെങ്കില് .., ഇങ്ങനൊക്കെ കാണിക്കോ …?

ഇമ്മള് .., നല്ല ആരോഗ്യത്തോടെ ഇരുന്നാലല്ലേ .., ഓന് .., ഗുണള്ളൂ ..!

നമ്മളൊന്നും .., മാക്‌സിമം അങ്ങിനെ ബുദ്ധിമുട്ടിക്കുന്നവരല്ല .., ഇനിപ്പോ.., ലാസ്റ്റ് .., സഹിച്ച് .., സഹിച്ച് .., മ്മള് .., അങ്കട് ചത്ത് പോയാല് .., ഈ കന്നാലി എന്തൂട്ടാ ചെയ്യാ …?”

”അതിപ്പോ .., എന്തൂട്ടാന്നേ …? ഇപ്പോഴൊക്കെ നടക്കണില്ലേ .., ഈ ട്രാന്‍സ്പ്ലാന്റെഷന്‍ …, അതങ്കട് ചെയ്യും …!”

”അതൊക്കെ .., വല്യേ ചെലവല്ലേ ..?, പിന്നെ നമ്മളെപ്പോലെത്തന്നെ യോജിച്ചത് അങ്കട് കിട്ടോ …?”

”ചിലവോ …?, അവന്റെ കുടുംബം കുട്ടിച്ചോറാകും …., പിന്നെ നമ്മളേപ്പോലൊന്നും ഒരിക്കലും കിട്ടത്തില്ലടോ …?, ഈ ശരീരത്തിന്റെ ഘടനക്കും .., ശാസ്ത്രത്തിനും .., അനുസരിച്ചല്ലേ .., പടച്ചോന്‍ .., നമ്മളെ ഉണ്ടാക്കീട്ടിള്ളത് ….!, ഇതങ്ങട് .., മാറ്റി ആ.., സ്ഥാനത്ത് വേറൊന്ന് വെച്ചാ .., അതേ പോലെ തന്നെ ആവോ …?

”നടക്കണ കേസല്ലാ .., കുട്ടാ ..!, ഏച്ചു കെട്ടീതൊക്കെ .., മുഴച്ചേ നില്‍ക്കൂ…!”

നമ്മള് ഉണ്ടെങ്കിലെന്ന്യാ .., അവന് നില നില്‍പ്പുള്ളൂ …, ഉള്ളപ്പോ നമ്മടെ വില .., ഈ കന്നാലിക്കറിയില്ല …!,.

പിന്നെ .., മാറ്റി വെച്ചാലും .., ആ സാധനത്തിനൊന്നും .., മെയ്‌ന്റൈന്‍ ചെയ്യാന്‍ അത്ര എളുപ്പല്ല ചങ്ങായീ …!നമ്മള് .., സഹിച്ചിരിക്കണപോലൊന്നും.., അവര് സഹിച്ച് ജോലി ചെയ്യില്ല .., പറ്റീലങ്ക്യീ .., അവന്‍ പണ്യാ മുടക്കും ..!

പിന്നെ ഇവനൊക്കെ സന്തോഷിപ്പിച്ച് .., കൂടെ കൊണ്ട് നടക്കാന്‍ .., നല്ല ചിലവ് വരും എന്റിഷ്ടാ …!

മരുന്നുകളുടെ ഒരു മെഡിക്കല്‍ ഷോപ്പായിട്ട് .., നടക്കേണ്ടി വരൂന്നേ .., പിന്നെ .., അത് പറ്റില്ല .., ഇത് പറ്റില്ല .., അത് പഥ്യം .., ഇത് പഥ്യം .., ഇങ്ങനെ ഒരു ആയിരത്തെട്ട് .., നൂലാമാലകള് …!”

”ഇതിന്റെയൊക്കെ വല്ല ആവശ്യണ്ടോ …?, നമ്മളെ പോന്നു പോലെ നോക്ക്യാ .., നമ്മളും അയാളെ പൊന്നു പോലെ നോക്കത്തില്ലേ …?,

ഞാന്‍ കൂടുതലൊന്നും പറഞ്ഞ് ഇങ്ങളെ ബേജാറടിപ്പിക്കണില്ല .., , എന്റെ കിഡ്‌നി ചങ്ങായി .., ഇങ്ങള് പോയി പരാതി പറഞ്ഞീട്ട് ബരിന്‍ …!”

”അല്ല .., എന്താപ്പ .., ഇന്റെ പ്രശ്‌നം ..?, കുറച്ചു പേര് .., ദേ .., പരാതി പറഞ്ഞ് .., ഇപ്പൊങ്ങട് ..,പോയേള്ളൂ …!’

”ഓ .., ഞാന്‍ കണ്ട്…., ഞങ്ങളൊന്ന് .., സംസാരിക്ക്യേം .., ചെയ്തിരിക്കണ്.

അല്ല .., ഇങ്ങളീ .., വല്യേ തലച്ചോറാന്ന് പറഞ്ഞ് .., ഞെളിഞ്ഞ് .., മോളില്‍ക്കേറി ഇരുന്നോണ്ട് വല്ല കാര്യോണ്ടോ …?, ഇയാളെ ഒന്ന് നിലക്ക് നിര്‍ത്താന്‍ നിങ്ങളെക്കൊണ്ടാവില്ലേ …?

ഇതിപ്പോ .., വല്യേ .., കഷ്ടാണേ …!നമ്മടെ ഇരട്ട പെറ്റ സഹോദരന്‍ .., കിടപ്പിലായിട്ട് .., കാലം കുറേയായേ ….!, ഞമ്മളെക്കൊണ്ട് ഒറ്റക്ക് ആവൂല്ലാട്ടോ..!”

”ഏയ് .., എന്തൂട്ടാ ഈ പറയണേ .., ഇങ്ങള് .. ഒരാള് മതീല്ലടോ .., കാര്യങ്ങള് ഒക്കെ നോക്കാന് …”!

”സംഗതി .., ഇല്ലാന്ന് നമ്മള്‍ പറയണില്ലല്ലോ …!, പക്ഷേ .., അതൊക്കെ കുറച്ചു ഡീസന്റ് ആയിട്ടിള്ള ആള്‍ക്കാരടെ അടുത്താണെ ..!, ഈ കള്ളും കുടിച്ച് .., വറുത്തതും .. പൊരിച്ചതും .., തിന്ന് നടക്കണ .., കിഴങ്ങനെ നോക്കാന്‍ ഞമ്മക്ക് പറ്റില്ലാട്ടാ …!, ,

പിന്നെ .., ദേ .., ആ രക്തം അപ്പറത്ത് കരഞ്ഞോണ്ട് നില്‍പ്പിണ്ട്ട്ടാ …!, പോകാനുള്ള വഴി ഒക്കെ ബ്ലോക്കാണെന്നും പറഞ്ഞികിട്ട് …!, ഒരാളും അവനെ കേറ്റിണില്ലാത്രെ …., ഭയങ്കര മധുരാണെന്നും .. പറഞ്ഞീട്ട് ..!, ഞാന്‍ കൊറേ ആശ്വസിപ്പിച്ചു ..!, പാവം നിറുത്താതെ കരച്ചിലാണെട്ടാ ..!, നിങ്ങള് ഒന്ന് പോയി പറിഞ്ഞേക്കിന്‍ …!”

” അല്ല .., ഈ മനുഷ്യന്‍ .., ഇങ്ങിനെയായാ …, എന്താപ്പാ ചെയ്യാ …?, ലോകത്തുള്ള എല്ലാ ദു:ശ്ശീലങ്ങളുണ്ട് .., ഇതെല്ലാം സ്വന്തം ശരീരത്തോട്ടല്ലേ .., ഈ വലിച്ചു കേറ്റണത് ..!, എന്നിട്ട് അതിന്റെ വല്ല അഹങ്കാരം ഉണ്ടോന്ന് നോക്ക്യേ..?
അത് പോട്ടെ .., മേലനങ്ങി ..,വല്ല പണി ചെയ്യുന്നുണ്ടോന്ന് നോക്ക്യേ .., അസത്ത്..?

രക്തം പറേണത് ….., ഈ കുഴലുകളില്‍ കൂടി ഒന്നും പോകാനേ പറ്റിണില്ലാത്രെ .., ആകെ തിങ്ങി ഞെരുങ്ങി .., എന്നാണാവോത്രെ .., ഈ പൈപ്പൊക്കെ പൊട്ടിപ്പോകുന്നത് ..?

HDL , LDL എന്നൊക്കെ ഏതോ കൊളസ്‌ട്രോലിന്റെ പേരോക്ക്യാ അവന്‍ പറയണേ …അതില് ഈ HDL കൂടുതലായ .., നല്ലതാന്നാ അവന്‍ പറയണേ .., പക്ഷേങ്കില് .., ,ഭാഗ്യം കൊണ്ട് അത് ഭയങ്കര കുറവാത്രെ ..!”

എന്നൂട്ടാപ്പോ .., ഈ കന്നാലീക്കൊണ്ട് ചെയ്യാ ..,? ഒരു വശത്തോട്ടും അവനെ തിരിച്ചു വെക്കാന്‍ പറ്റില്ലാട്ട ..!

പിന്നെ വേറെ ആരാണ്ടൊക്കോ .., അവിടെ വട്ടം കൂടി നിക്കണിണ്ട്ട്ടാ ..,
പാങ്ക്രാസാ .., പാന്‍ക്രിയാസാ ….?, ഞമ്മക്കൊന്നും പേരേ പറയാന്‍ പറ്റിണില്ലാട്ടാ.., !, അല്ല താരപ്പാ .., ഇമ്മാതിരി പേരുകളൊക്കെ ഇടണാവോ ..?”

”എല്ലാവരുടേയും .., പരാതി ഞാന്‍ കേട്ടു .., സ്വയം നന്നായി നടക്കണന്ന് , ഈ കിഴങ്ങന്‍ വിചാരിക്കാത്തതിന് .. എനിക്കെന്താ ചെയ്യാന്‍ കഴിയാ ..?,

അനുഭവത്തില് വന്നാലേ .., അവന്‍ പഠിക്കൂ …!, എന്തൂട്ടായാലും ഞാനൊരു പത്തു ദിവസം അങ്ങട് മയങ്ങി ക്കിടക്കാന്‍ പോവ്വാ …., അവനെ തിരുത്താനായിട്ടുള്ള അവസാന ശ്രമം …, ഈ കന്നാലി നന്നാവണെങ്കീ .., നന്നാവട്ടെ …!

എന്നെക്കൊണ്ട് ഇത്രയൊക്കെ ചെയ്യാനേ പറ്റുള്ളൂ …!, സ്വയം നന്നാവണന്ന്.., അവനവന് തന്നേ തോന്നേണ്ടേ …?, തല്ലി പഴുപ്പിക്കാന്‍ പറ്റില്ലല്ലോ …?”

ഏച്ചു കെട്ടിയാ .., അത് മുഴച്ചെന്നെ നിക്കൂന്ന് ഈ കന്നാലി മനസ്സിലാക്ക്യാ .., അവനെന്നെ നല്ലത് …!