ഈ പുരുഷന്മാരുടെ മൂക്ക് സ്ത്രീകളെക്കാള്‍ വലുതാണ്‌, നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?

505

nose_2955882b

നല്ല അടിപ്പൊളി ചിക്കന്‍ കറിയുടെ മണം, ബസ്സില്‍ അടുത്ത് ഇരുന്നു യാത്രചെയ്യുന്നയാളുടെ വിയര്‍പ്പിന്റെ ദുര്‍ഗന്ധം, ഒരു പാര്‍ക്കില്‍ ചെല്ലുമ്പോള്‍ അവിടെയുള്ള പൂക്കളുടെ മണം, ഇതെല്ലാം നിങ്ങള്‍ ആസ്വദിക്കുന്നത് നിങ്ങളുടെ മൂക്ക് കൊണ്ടാണ്. അതെ മണം ആയാലും നാറ്റം ആയാലും മൂക്ക് ഉണ്ടെങ്കില്ലേ കാര്യം മനസിലാവുകയുള്ളൂ…

ഇനി എല്ലാവരുടെയും മൂക്ക് ഒരു പോലെയാണോ..?

അല്ല, ഓരോരുത്തരുടെയും മൂക്ക് പലവിധമാണ്. പക്ഷെ അതിലും ഒരു പ്രത്യേകതയുണ്ട്…

വലിപ്പത്തില്‍ നോക്കുകയാണെങ്കില്‍ സ്ത്രീയുടെയും പുരുഷന്മാരുടെയും മൂക്ക് വ്യത്യസ്തമാണ്. പുരുഷന്മാരുടെ മൂക്ക് സ്ത്രീകളേക്കാള്‍ വലുതാണ്. എന്താ നിങ്ങള്‍ അത് ശ്രദ്ധിച്ചിട്ടുണ്ടോ?

അതിന്റെ കാരണം എന്താണ് എന്നതിനെ കുറിച്ച് ലോകത്തിന്റെ പല ഭാഗത്തായി പല ഗവേഷകരും പഠനം നടത്തി വരികയായിരുന്നു. ഒടുവില്‍ ഉത്തരം കണ്ടെത്തി…

പുരുഷന്മാരില്‍ വളര്‍ച്ചയ്ക്ക് കൂടുതല്‍ ഊര്‍ജ്ജവും ഓക്‌സിജനും ആവശ്യമാണ്. പത്ത് വയസ്സ് കഴിയുന്നതോടെ ആണുങ്ങളുടെ മൂക്കിന്റെ വലിപ്പത്തില്‍ മാറ്റം കാണാം. ഈ സമയത്ത് ഇവരില്‍ വളരെ നേരിയ മസിലുകളായിരിക്കും.

സ്ത്രീകളേക്കാള്‍ പുരുഷന്മാരില്‍ ഓക്‌സിജന്‍ പതിന്മടങ്ങ്  ആവശ്യമായതിനാലാണ് മൂക്കിന്റെ വലിപ്പക്കൂടുതലിന് കാരണമെന്നാണ് പറയുന്നത്.