Weird News
ഈ പെണ്ണുങ്ങള്‍ക്ക് കാര്‍ ഓടിക്കാന്‍ “ടയര്‍” പോലും വേണ്ട.!
അമേരിക്കയിലെ ന്യൂ ജഴ്സിയിലായിരുന്നു രസകരമായ ഡ്രൈവിംഗ് മഹാമഹം നടന്നത്.
92 total views

അമേരിക്കയിലെ ന്യൂ ജഴ്സിയിലായിരുന്നു രസകരമായ ഡ്രൈവിംഗ് മഹാമഹം നടന്നത്.
ന്യൂ ജഴ്സിയിലെ പ്രധാന വീഥിയില്‍ കൂടി കടന്നു വരികയായിരുന്ന കാറിന്റെ ടയര്‍ പെട്ടന്ന് ഊരി തെറിച്ചു. വളരെ തിരക്ക് ഉണ്ടായിരുന്ന സമയത്താണ് ഈ അപകടം നടന്നത്..!!! ടയര്‍ ഊരി പോയെങ്കിലും ആ കാര്‍ നിര്‍ത്താന്‍ അതിന്റെ ഡ്രൈവര്‍ തയ്യാറായിരുന്നില്ല. ടയര്‍ ഊറി തെറിച്ച ശേഷവും കാര്‍ വളരെ വേഗതയില്‍ അയാള്‍ മുന്നോട്ട് ഓടിച്ചു..!!!
ടയര്‍ ഇല്ലാത്ത കാര്‍ റോഡിനും നാട്ടുകാര്‍ക്കും പ്രശ്നം ഉണ്ടാക്കാന്‍ തുടങ്ങിയതോടെ പോലീസ് ഈ “ടയര്ലെസ്” വണ്ടിയുടെ പിന്നാലെ വച്ചുപിടിച്ചു. സിഗ്നലുകളില്‍ പോലും നിര്‍ത്താതെ ഓടിയ കാര്‍ അപകടങ്ങളുടെ ഒരു ഘോഷയാത്ര തന്നെ സൃഷ്ട്ടിച്ചു. ഒടുവില്‍ കാര്‍ തടഞ്ഞു നിര്‍ത്തി പോലീസ് പ്രതിയെ അല്ല ഡ്രൈവറെ പിടിച്ചു..!!!
ഇവിടെയാണ് ട്വിസ്റ്റ്..!!! 35കാരിയായ ഒരു വനിതയായിരുന്നു ഈ കാറിന്റെ ഡ്രൈവര്‍.! ടയര്‍ ഇളകി വീണ നാണക്കേടും പിന്നെ നാട്ടുകാര്‍ മുഴുവന്‍ തന്നെ പരിഹസിക്കും എന്ന പേടിയും കാരണമാണ് ഈ വനിത ഡ്രൈവര്‍ ടയര്‍ ഇല്ലാത്ത കാറുമായി റോഡില്‍ ഈ അവസാനയാത്ര നടത്തിയത്.!
അവരുടെ ഡ്രൈവിംഗിന്റെ വീഡിയോ താഴെ കാണാം.
93 total views, 1 views today