ഈ പ്രണയം തളിര്‍ക്കട്ടെ – കഥ
അവള് തുണികള്‍ അടുക്കി വച്ചിരുന്ന ബാഗ് പുറത്തേക്കു വലിച്ചു തുറന്നു, അതിനുള്ളില്‍ നിന്ന് ജോര്‍ജ് ന്റെ കത്തുകള്‍ ഓരോന്നായി എടുത്തു നോക്കി. ഏകദേശം ഒന്നര മണിക്കൂര്‍ ഞാന്‍ അവിടെ ഇരുന്നു. അവള് ജോര്‍ജ് നെ സ്നേഹിച്ചു തുടങ്ങിയ കാലം മുതലുള്ള കാര്യങ്ങള്‍ പറയാന്‍ ഉത്സാഹം കാണിച്ചു .
83 total views, 1 views today

അവള് തുണികള്‍ അടുക്കി വച്ചിരുന്ന ബാഗ് പുറത്തേക്കു വലിച്ചു തുറന്നു, അതിനുള്ളില്‍ നിന്ന് ജോര്‍ജ് ന്റെ കത്തുകള്‍ ഓരോന്നായി എടുത്തു നോക്കി. ഏകദേശം ഒന്നര മണിക്കൂര്‍ ഞാന്‍ അവിടെ ഇരുന്നു. അവള് ജോര്‍ജ് നെ സ്നേഹിച്ചു തുടങ്ങിയ കാലം മുതലുള്ള കാര്യങ്ങള്‍ പറയാന്‍ ഉത്സാഹം കാണിച്ചു .
എനിക്ക് സമയമില്ലെന്നും ജോര്‍ജ് ന്റെ കേസ് എടുത്തിട്ട് പോകാന്‍ മാത്രമാണ് വന്നതെന്നും പറയണമെന്നുണ്ടായിരുന്നിട്ടും ഞാന്‍ പറഞ്ഞില്ല. കത്തുകള്‍ പരിശോധിക്കുന്നതിനിടെ ഒരു കത്തെടുത്തു ജോര്‍ജ് നെ കാണിച്ച് അവള് ചോദിച്ചു ” ഓര്‍മ്മയുണ്ടോ “? ജോര്‍ജ് ഒന്നും മിണ്ടിയില്ല. അവള് ആ കത്ത് ജോര്‍ജ് നു വേണ്ടി വായിച്ചു.
” ചെകുത്താന്റെ ബലിഷ്ടമായ കരങ്ങള്‍ എന്നെ വരിഞ്ഞു മുറുക്കുകയാണ്, നീ എന്റെ കൂടെയുണ്ടെങ്കില്‍ എന്റെ ഹൃദയം തകര്‍ക്കുവാന്‍ ആര്‍ക്കും കഴിയുകയില്ല. നമ്മുടെ പ്രണയം തളിര്‍ക്കട്ടെ”
കടുത്ത വിഷാദ രോഗമെന്ന അവസ്ഥ യില്‍ ജോര്‍ജ് പുഞ്ചിരിക്കാന്‍ ശ്രമിച്ചു. വിഫലമായ ആ പുഞ്ചിരിയുടെ ഒടുവില്‍ അവള് ജോര്‍ജ് ന്റെ കരങ്ങള്‍ എടുത്തു പിടിച്ചു. അവളുടെ കണ്ണുകള്‍ നിറയുന്നത് ഞാന്‍ കണ്ടു. എന്ത് പറയണമെന്ന് അറിയാതെ ഞാന്‍ എഴുന്നേറ്റു. തിരിച്ചു നടക്കുമ്പോള്‍ ഞാന്‍ മനസ്സില്‍ പറഞ്ഞു.. ഈ പ്രണയം വീണ്ടും തളിര്‍ക്കട്ടെ…!!!
84 total views, 2 views today