ഈ ഫുട്‌ബോള്‍ ഭ്രാന്തന്റെ തലയ്ക്ക്പിന്നില്‍ സ്റ്റിഫന്‍ ജെറാഡ്..!!!

0
198

PAY-Kai-Wards-Steven-Gerrard-haircut

ഫുട്‌ബോള്‍ ഭ്രാന്തിന്റെ കാര്യത്തില്‍ ബ്രിട്ടീഷുക്കാര്‍ ഒട്ടും പുറകിലല്ല എന്നു ഒരിക്കല്‍ കൂടി തെളിയിക്കുകയാണ് കെയി വാര്‍ഡ് എന്ന ഈ ടാക്‌സി ഡ്രൈവര്‍.. തന്റെ തലയ്ക്കു പിന്നിലെ മുടി ഷേവ് ചെയ്തു കളഞ്ഞു അവിടെ മനോഹരമായ ഒരു സ്റ്റിഫന്‍ ജെറാഡ് ചിത്രം ഉണ്ടാക്കിയാണ് കെയി ഈ ലോകകപ്പ് ആഘോഷിക്കുന്നത്. ബ്രിട്ടീഷ് ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ ആണ് സ്റ്റിഫന്‍ ജെറാഡ്.

ലോകകപ്പിലെ ആദ്യ കളിയില്‍ ടീം ഇറ്റലിയോട് 21 നു തൊറ്റുവെങ്കിലും കെയി നിരാശനല്ല. തന്റെ ടീം ഉജ്വലമായി തിരിച്ചു വരുമെന്നും ഇത്തവണ കപ്പ് നേടും എന്നും കെയി ഉറച്ചു വിശ്വസിക്കുന്നു. ഈ തോല്‍വി കൊണ്ട് ടീം തളരരുത്, താനും തന്റെ നാട്ടുകാരും ടീമിന്റെ പുറകില്‍ തന്നെ ഉണ്ട് എന്നു തെളിയിക്കാന്‍ വേണ്ടിയാണ് കൈ തലയില്‍ പടം വരച്ചത്.

2010ല്‍ വിംബിടണ്‍ നടക്കുമ്പോള്‍ തലയില്‍ ടെന്നീസ് ബോള്‍ ഉണ്ടാക്കി ടെന്നീസ് ആസ്വദിച്ച വ്യക്തിയാണ് കെയി വാര്‍ഡ്.