zz

ഹാര്‍വേര്‍ഡിലെ ഒരു കൊച്ചു മുറിയില്‍ രണ്ട് മൂന്ന് സുഹൃത്തുക്കള്‍ ചേര്‍ന്ന് തുടങ്ങിയ ഒരു തട്ടികൂട്ട് പ്രസ്ഥാനമായിരുന്നു ഫേസ്ബുക്ക്. ആ ഫേസ്ബുക്ക് ഇന്ന് ലോകം മുഴുവന്‍ ബന്ധിപ്പിച്ചു കിടക്കുന്ന ഒരു ചങ്ങലയാണ്. ഈ ഫേസ്ബുക്കിനെ കുറിച്ച് നിങ്ങള്‍ അറിയാത്ത ചില കാര്യങ്ങള്‍ ഉണ്ട്, ചില പരസ്യമായ രഹസ്യങ്ങള്‍ അതുമല്ലെങ്കില്‍ നിങ്ങള്‍ ഇതുവരെ കാണാത്ത ഒരു മുഖമുണ്ട് ഫേസ്ബുക്കിന്…

തുടക്കകാലത്ത് ഫേസ്ബുക്ക് വെറുമൊരു ഫയല്‍ ഷെയറിംഗ് സൈറ്റ് മാത്രമായിരുന്നു. അമേരിക്കയിലാണ് എഫ്ബി ജനിച്ചത് എങ്കിലും എഫ്ബി ഉപയോഗിക്കുനവരില്‍ 70% ആളുകളും അമേരിക്കയ്ക്ക് പുറത്തു നിന്നുള്ളവരാണ്.

ഈ ഫേസ്ബുക്കിനെ പറ്റി ഇതാ വീണ്ടും ചില രഹസ്യങ്ങള്‍….

1. ഒരു ദിവസം ഫേസ്ബുക്കിനെ ഹാക്ക് ചെയ്യാന്‍ 600,000 ശ്രമങ്ങളാണ് നടക്കുന്നത്.

2. നിങ്ങള്‍ സൈന്‍ ഔട്ട് ചെയ്ത ശേഷവും നിങ്ങള്‍ ഏത് സൈറ്റാണ് സന്ദര്‍ശിക്കുന്നതെന്ന് ഫേസ്ബുക്ക് ട്രാക്ക് ചെയ്യുന്നു.

3. ചുവപ്പും, പച്ചയും നിറങ്ങള്‍ സക്കര്‍ബര്‍ഗിന്റെ കണ്ണുകള്‍ക്ക് കാണാന്‍ സാധിക്കാത്തതിനാലാണ് ഫേസ്ബുക്കിന്റെ ഔദ്യോഗിക നിറം നീലയാകുന്നത്.

4. 30 മില്ല്യണ്‍ അന്തരിച്ച ആളുകളാണ് ഫേസ്ബുക്കില്‍ ഉളളത്. മരണപ്പെട്ട ശേഷവും അവരുടെ അക്കൗണ്ട്‌ എഫ്ബിയില്‍ തുടരുന്നു. ഈ പ്രശ്നം പരിഹരിക്കാന്‍ ഫേസ്ബുക്ക് ആ അക്കൗണ്ട്‌ മരിച്ചയാളുടെ അനന്തരവകാശിക്ക് കൈമാറാനുള്ള പദ്ധതികള്‍ ആരംഭിച്ചു കഴിഞ്ഞു.

5. 2009 മുതല്‍ ഫേസ്ബുക്കും, ട്വിറ്ററും, ന്യുയോര്‍ക്ക് ടൈംസും ചൈനയില്‍ നിരോധിച്ചിരിക്കുകയാണ്.

6. നിങ്ങള്‍ക്ക് മാര്‍ക്ക് സക്കര്‍ബര്‍ഗിനെ ഫേസ്ബുക്കില്‍ ബ്ലോക്ക് ചെയ്യാന്‍ സാധിക്കില്ല.

7. ഓരോ നിമിഷവും ഫേസ്ബുക്കില്‍ 1.8 മില്ല്യണ്‍ പുതിയ ലൈക്കുകള്‍ ഉണ്ടാകുന്നു

8. സക്കര്‍ബര്‍ഗ് 2004ല്‍ ഫേസ്ബുക്ക് ആരംഭിച്ചപ്പോള്‍, തന്റെ സൈറ്റില്‍ സ്വകാര്യ വിവരങ്ങള്‍ പങ്കുവയ്ക്കുന്ന ആളുകളെ സക്കര്‍ബര്‍ഗ് പുകഴ്ത്തിയിരുന്നു.

9. 2005ല്‍ മൈസ്‌പേസ് ഫേസ്ബുക്ക് വാങ്ങിക്കാനുളള ചര്‍ച്ചയില്‍ ഏര്‍പ്പെട്ടിരുന്നു. പക്ഷെ സക്കര്‍ബര്‍ഗ് ചോദിച്ച 75 മില്ല്യണ്‍ യുഎസ്സ് ഡോളര്‍ കൂടിയ വിലയാണ് എന്ന് പറഞ്ഞ് മൈസ്‌പേസ് ഈ നീക്കം അവസാനിപ്പിക്കുകയായിരുന്നു

You May Also Like

പച്ചവെള്ളമൊഴിച്ച് കാറോടിക്കാനാവുമോ..? – ഷൈബു മഠത്തില്‍..

അന്‍പതു വര്‍ഷം മുന്‍പു കണ്ടെത്തിയ, പേറ്റന്റുള്ള, നിലവില്‍ ഉപയോഗത്തിലിരിക്കുന്ന ഒരു സാങ്കേതിവിദ്യയുടെ പ്രാകൃതമായ രൂപത്തെ (crude form) പുതിയ കണ്ടെത്തലായി അവതരിപ്പിച്ചത് മാധ്യമ പ്രവര്‍ത്തകരുടെയും, അതു സംപ്രേഷണം ചെയ്തത് ചാനല്‍ എഡിറ്ററുടേയും അറിവില്ലായ്മ മൂലമാണ്

നിങ്ങളുടെ കൈയിലുള്ള കീടാണുക്കള്‍, മൊബൈലിലും കാണാം..!!

ഒരു മനുഷ്യന്റെ പെരുവിരല്‍, ചൂണ്ടുവിരല്‍ എന്നിവയില്‍ നിന്നും പിന്നെ അയാളുടെ മൊബൈല്‍ ഫോണ്‍ സ്‌ക്രീനില്‍ നിന്നും എടുത്ത ‘സാമ്പിളുകള്‍’ പരിശോധിച്ചപ്പോള്‍ രണ്ടിലും ഒരേതരത്തിലുള്ള അണുക്കളെ കണ്ടെത്താന്‍ സാധിച്ചു. പിന്നീട് ഇതേ പരീക്ഷണം മറ്റ് 17 ആളുകളില്‍ കൂടി തുടര്‍ന്നുവെങ്കിലും ‘റിസള്‍ട്ടില്‍’ മാറ്റമൊന്നും ഇല്ലായിരുന്നു.

കുവൈറ്റ് മാരിടൈം മ്യുസിയം – കടല്‍ ജീവിതത്തിന്റെ നാള്‍വഴികളിലൂടെ

പെട്രോളിയം കണ്ടെത്തുന്നതിന് മുമ്പ് കുവൈത്ത് ജനത മീന്‍ പിടിച്ചും നാല്‍ക്കാലികളെ മേച്ചും ആഴക്കടലില്‍ നിന്നും കിട്ടുന്ന മുത്തും പവിഴവും വിറ്റുമാണ് ജീവിതം നയിച്ചിരുന്നത്. എണ്ണപ്പണം അവരുടെ ജീവിതം മാറ്റി മറിച്ചെങ്കിലും വന്ന വഴി മറക്കാത്തവരാണ് ഇക്കൂട്ടര്‍. അതിന്റെ സ്മരണക്കെന്നോണം ഇന്നും കടലില്‍ പോയി മീന്‍ പിടിക്കാനും ഒട്ടകക്കൂട്ടങ്ങള്‍ അടക്കം ഉപകാരപ്രദമായ നാല്‍ക്കാലികളെ വളര്‍ത്താനും ഇവര്‍ക്ക് യാതൊരു മടിയുമില്ല. മല്‍സ്യബന്ധനം ഇന്നും ഒരു പ്രധാന വരുമാന മാര്‍ഗം തന്നെയാണ്. പണ്ട് കുവൈത്തികള്‍ വില്‍പനക്കാരായിരുന്നുവെങ്കില്‍ ഇന്ന് അവര്‍ ഉപഭോക്താക്കളാണ് എന്ന വ്യത്യാസം മാത്രം.

പൈറസിക്കും ഫെയ്ക്ക് റിവ്യൂകള്‍ക്കും എതിരെ ഉയരുന്ന യുവശബ്ദം, ഈ ഷോര്‍ട്ട് ഫിലിം

സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ കഷ്ടപ്പാടുകള്‍ എഴുതിത്തള്ളരുത്.