fbpx
Connect with us

Narmam

ഈ ബ്ലോഗ്പോസ്റ്റ് ഒരു “തേങ്ങയാ”..!!!

ഈ പോസ്റ്റ്‌ വായിച്ചു കഴിയുമ്പോള്‍ ആരും ചോദിച്ചു പോകും “ഇതെന്തു തേങ്ങയാ” എന്ന്..
എന്തായാലും ഒരു തേങ്ങയുടെ, എന്തിനു ഒരു കരിക്കിന്‍റെ വലിപ്പം പോലുമില്ല ഈ ബ്ലോഗ്ഗിന്..
ഏതായാലും നമ്മുടെ സ്വന്തം തേങ്ങയെ കുറിച്ച്, സര്‍വ്വോപരി തെങ്ങിനെ കുറിച്ചാണീ ബ്ലോഗ്‌..!!!

 81 total views

Published

on

ഈ പോസ്റ്റ്‌ വായിച്ചു കഴിയുമ്പോള്‍ ആരും ചോദിച്ചു പോകും “ഇതെന്തു തേങ്ങയാ” എന്ന്..
എന്തായാലും ഒരു തേങ്ങയുടെ, എന്തിനു ഒരു കരിക്കിന്‍റെ വലിപ്പം പോലുമില്ല ഈ ബ്ലോഗ്ഗിന്..
ഏതായാലും നമ്മുടെ സ്വന്തം തേങ്ങയെ കുറിച്ച്, സര്‍വ്വോപരി തെങ്ങിനെ കുറിച്ചാണീ ബ്ലോഗ്‌..!!!

ഒരു വര്‍ഷം മുമ്പുള്ള ഒരു ഞായറാഴ്ച..
പതിവ് ഞായറാഴ്ചകളെന്ന പോലെ തന്നെ അന്നും അതിരാവിലെ പത്തു മണിക്ക് തന്നെ എഴുന്നേറ്റു..
മൊബൈല്‍ എടുത്തു നോക്കി.. മൂന്നു മെസ്സേജ് വന്നിട്ടുണ്ട്..

ഓരോന്നായി വായിച്ചു നോക്കി..
‘ആദ്യ മെസ്സേജ് 25 പേര്‍ക്കയച്ചില്ലെങ്കില്‍ ദൈവം കണ്ണില്‍ കാന്താരി മുളക് തേക്കുമെന്ന്.. ‘
ഹയ്യോ.. വേണ്ടായേ.. റീചാര്‍ജ് ചെയ്തിട്ട് ഞാന്‍ അയച്ചാക്കാമേ!!!..
ഇനി രണ്ടാമത്തെ മെസ്സേജ്…
സാധാരണ ഉറങ്ങി,സുഖ സ്വപ്‌നങ്ങള്‍ കണ്ടു തുടങ്ങുമ്പോള്‍ ഉറക്കും സ്വപ്നവും നഷ്ടപ്പെടുത്താന്‍ വരുന്ന ‘ഗുഡ് നൈറ്റ്‌, സ്വീറ്റ് ഡ്രീംസ്‌ ‘ എന്ന മെസ്സേജ്..
“ഇന്നലെ എടുക്കാന്‍ പറ്റിയില്ല,നാളത്തേക്ക് വരവ് വെച്ചിരിക്കുന്നു” എന്ന് പറഞ്ഞു അടുത്ത മെസ്സേജ്-ലേക്ക്..
അത് വായിച്ച എന്‍റെ കണ്ണ് തള്ളി പുറത്തേക്കു വന്നു..
പ്രതേകിചൊന്നുമില്ല അതില്‍, ഒരു വാക്ക്, വെറും ഒരേ ഒരു വാക്ക്.. അതിങ്ങനെ,
“തെങ്ങില്‍ കേറാന്‍ അറിയോ???? ” (Thengil keran ariyuo????)
മെസ്സേജ് വന്ന സമയം നോക്കി..
രാത്രി 12:09 !!!..
മെസ്സേജ് വന്ന നമ്പര്‍ നോക്കി..
അറിയാത്ത ഏതോ നമ്പര്‍!!!…
“പടച്ചോനെ. ഏതവനാണാവോ അര്‍ദ്ധരാത്രിക്ക് ഞാന്‍ തെങ്ങില്‍ കേറുമോ എന്നറിയേണ്ടത്..”
ഞാന്‍ മൊബൈല്‍ തിരിച്ചും മറിച്ചും നോക്കുന്നത് കണ്ട സഹമുറിയന്‍ ഷിനോജ് അടുത്തേക്ക് വന്നു..
“എന്താടാ?? മൊബൈലില്‍ പല്ലി വല്ലതും കേറിയോ???” അവന്‍ ചോദിച്ചു..
“ഹേയ്.. ഇല്ലടാ.. ഒരു മെസ്സേജ് വന്നു.. അത് നോക്കുവാ..”
“എന്ത് മെസ്സേജ്???”
“ഞാന്‍ തെങ്ങില്‍ കേറുമോ എന്ന് ആര്‍ക്കോ അറിയണം  പോലും…!!!”
“ആഹ്.. അപ്പൊ നിനക്ക് തെങ്ങ് കയറ്റമാണ് പണി എന്നറിയാത്ത നിന്‍റെ ഏതേലും ഫ്രണ്ട് ആവും..”
“പോടാ.. നേരാംവണ്ണം ഒരു സ്ടെപ്പ് പോലും കയറാനറിയാത്ത എനിക്ക് തെങ്ങ് കേറാനറിയാമോ എന്ന് ചോദിച്ചവന്‍ ആരാണെന്നു അറിഞ്ഞിട്ടു തന്നെ കാര്യം..”
അതും പറഞ്ഞു ഞാന്‍ ആ നമ്പറിലേക്ക് വിളിച്ചു..
‘കള്ളാ കള്ളാ കൊച്ചുകള്ളാ,
നിന്നെ കാണാനെന്തൊരു സ്റ്റൈല്‍ ആണ്..’
നല്ല ബെസ്റ്റ് ഡയലര്‍ ട്യൂണ്‍..!!!
ഏതായാലും പാട്ട് തീരും മുമ്പ് ഫോണ്‍ അറ്റന്‍ഡ് ചെയ്തു..
“ഹലോ”
മറുതലക്കല്‍ ഒരു കിളിനാദം..!!!
ഫോണ്‍ അറ്റന്‍ഡ് ചെയ്യുന്നത് ഏതേലും ആണാവും എന്ന് കരുതി മനസ്സില്‍ കണ്ടു വെച്ച തെറി വാക്കുകള്‍ പെട്ടെന്ന് വിഴുങ്ങി..
വാക്കുകളുടെ കൂടെ നാവും വിഴുങ്ങിയോ എന്നൊരു സംശയം.. കാരണം കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടാന്‍ പറ്റിയില്ല..
“ഹലോ..” വീണ്ടും കിളിനാദം..
പാതി വിഴുങ്ങിയ നാക്ക്‌ അണ്ണാക്കില്‍ നിന്നും വലിച്ചെടുത്ത്‌ ഞാന്‍ സംസാരിച്ചു തുടങ്ങി..
“ഹലോ.. ആരാ ഇത്???”
“ഇതാരാ???”
“നിങ്ങളാരാ???”
“എന്‍റെ നമ്പറിലേക്ക് വിളിച്ചു ഞാന്‍ ആരാണെന്നോ?? ആദ്യം താനാരാണെന്ന് പറ…” തെങ്ങ് ചേച്ചി ചൂടായി തുടങ്ങി..
“ഞാന്‍.. അത്…….  എനിക്ക് തെങ്ങ് കേറാന്‍ അറിയില്ല എന്ന് പറയാന്‍ വിളിച്ചതാ..”
“എന്തോന്നാ???”
“എനിക്ക് തെങ്ങ് കേറാന്‍ അറിയില്ല എന്ന്….” ഞാന്‍ ഒന്ന് കൂടി വ്യക്തമാക്കി..
“അതെന്തിനാ എന്നോട് പറയുന്നത് ???”
“അല്ല.. എനിക്ക് ഇന്നലെ പാതിരാത്രി എനിക്കൊരു മെസ്സേജ് വന്നായിരുന്നു.. ‘തെങ്ങില്‍ കേറാന്‍ അറിയുമോ’ എന്ന് ചോദിച്ച്,..”
ഞാന്‍ അത് പറഞ്ഞതും മറുതലക്കല്‍ ഒരു ഞെട്ടല്‍..
അവളുടെ സംസാരത്തില്‍ അവളും അറിയാതെ നാക്ക്‌ വിഴുങ്ങി പോയി എന്ന് തോന്നി..
‘മുഴുവനായും വിഴുങ്ങിക്കാനില്ല കൊച്ചെ.. വലിച്ചെടുത്ത്‌ സംസാരിക്ക്’ എന്ന് പറയുന്നതിന് മുമ്പ് അവള്‍ വീണ്ടും സംസാരിച്ചു തുടങ്ങി..
“അത്… അത്.. എനിക്ക് നമ്പര്‍ മാറിപോയതാ.. സോറി….” അതും പറഞ്ഞു അവള്‍ ഫോണ്‍ കട്ട്‌ ചെയ്തു…
ഇതെന്തു കൂത്ത്‌…???
ഞാന്‍ വീണ്ടും അതേ നമ്പര്‍ ഡയല്‍ ചെയ്തു..
‘കള്ളാ കള്ളാ കൊച്ചുകള്ളാ,
നിന്നെ കാണാനെന്തൊരു സ്റ്റൈല്‍ ആണ്..’
ബട്ട് ഇത്തവണ ഫോണ്‍ എടുത്തില്ല.. കട്ട്‌ ചെയ്തു…

കാര്യങ്ങള്‍ മുഴുവന്‍ ശിനോജിനോട് പറഞ്ഞു..
കുറഞ്ഞു കഴിഞ്ഞപ്പോള്‍ എന്‍റെ നമ്പറിലേക്ക് ഒരു കാള്‍..
ഞാന്‍ നമ്പര്‍ നോക്കി.. എന്‍റെ നമ്പറുമായി വളരെ സാമ്യമുള്ള ഒരു നമ്പര്‍..
‘അയല്‍വാസിയെ പരിചെയപ്പെടാനവും’ എന്ന് വിചാരിച്ച് ഞാന്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്തു..
“ഹലോ.. ആരാ??”
“എന്‍റെ പേര് പ്രേമന്‍…”
പേര് പ്രേമന്‍ എന്നാണേലും  ശബ്ദം എം.എസ് ത്രിപ്പൂണിത്തുറയുടേത് പോലുണ്ട്..
“എന്താ ചേട്ടാ???” മാക്സിമം ബഹുമാനം കൊടുത്തു ഞാന്‍ ചോദിച്ച്..
“ഇന്നലെ രാത്രി നിങ്ങള്‍ക്കൊരു മെസ്സേജ് വന്നില്ലേ, ‘തെങ്ങില്‍ കേറാന്‍ അറിയുമോ’ എന്ന് ചോദിച്ച്..”
“ഉം.. വന്നായിരുന്നു.. എന്താ??”  ഞാന്‍ ചൊദിച്ചു..
“അത് എന്‍റെ കാമുകി എനിക്കയച്ച മെസ്സേജ് ആണ്.. നമ്പര്‍ മാറി നിങ്ങള്‍ക്ക് വന്നതാ..”
‘ആഹാ.. ചേട്ടനായിരുന്നോ ആ തേങ്ങാ ചേട്ടന്‍?? ശരിക്കും ചേട്ടന് തെങ്ങില്‍ കേറാന്‍ അറിയുമോ???’ എന്ന് ചോദിക്കാന്‍ തോന്നിപ്പോയി..
പക്ഷെ ചോദിച്ചില്ല,കാരണം ശബ്ദം കേട്ടിട്ട് തന്നെ പേടി തോന്നുന്നു..വെറുതെ എന്തിനാ പറമ്പില്‍ വീണ തേങ്ങയെടുത്ത് തലയില്‍ ഇടുന്നത്..!!!
“ആണോ.. ?? അത് കുഴപ്പമില്ല ചേട്ടാ…” ഞാന്‍ പറഞ്ഞു..
“എനിക്ക് കുഴപ്പമുണ്ട്.. ഇനി അതും പറഞ്ഞു നിങ്ങള്‍ അവളെ വിളിച്ചു ശല്യപ്പെടുത്തരുത്..”
“ഇല്ല ചേട്ടാ ഇല്ല.. ആ പെങ്ങളെ ഇനി ഞാന്‍ വിളിക്കില്ല.. എന്നാലും ഞാന്‍ ഒരു കാര്യം കൂടി ചോദിച്ചോട്ടെ??”
“ഉം.. എന്താ??”
“എന്നാലും എന്തായിരുന്നു ആ മെസ്സേജ്-ന്‍റെ അര്‍ത്ഥം..??”
“അത്……………… ” ആ ചേട്ടന്‍ പറഞ്ഞു തുടങ്ങി..
ആ കഥ ഇങ്ങനെ,
“തേങ്ങാ ചേട്ടനും ചേച്ചിയും തമ്മില്‍ മുടിഞ്ഞ പ്രേമമാണ്.. ആ പ്രേമം പെണ്ണിന്‍റെ വീട്ടില്‍ അറിഞ്ഞു.. എല്ലാ പ്രേമത്തിലും എന്ന പോലെ വീട്ടുകാര്‍ ഈ പ്രേമത്തിന്‍റെ നേര്‍ക്കും വാളെടുത്തു..അവര്‍ തമ്മില്‍ കാണാനുള്ള എല്ലാ വഴികളിലും വീട്ടുകാര്‍ കാരമുള്ളുകള്‍ വിരിച്ചു.. എങ്കിലും നായകന്‍ ഇടക്കൊക്കെ രാത്രി സമയം നായികയെ കാണാന്‍ വരും.. നായികയുടെ വീടിന്‍റെ മതില്‍ ചാടി ,നായിക എടുത്തു വെച്ച ഏണി വഴി ടെറസില്‍ കേറും.. അവിടെ വെച്ച് അവര്‍ സംസാരിക്കും.. അത് വഴി തന്നെ ഇറങ്ങിപ്പോകും..അങ്ങനെ ഒരു രാത്രി നായിക നോക്കുമ്പോള്‍ ഏണി കാണുന്നില്ല.. വില്ലന്‍ (നായികയുടെ അച്ഛന്‍) ഏണി എടുത്തു മാറ്റിയിരിക്കുന്നു…അങ്ങനെ നായിക നോക്കിയപ്പോള്‍ ഒരേ ഒരു വഴിയെ കണ്ടുള്ളൂ, വീടിന്‍റെ മുന്നിലുള്ള തെങ്ങ് വഴി മുകളില്‍ കേറുക.. അത് കൊണ്ട് നായിക നായകനയച്ച മെസ്സേജ് ആണ് നമ്പര്‍ മാറി എനിക്ക് വന്നത്.. ”
ചുരുക്കി പറഞ്ഞാല്‍ തെങ്ങിന് വെച്ചത് കൊണ്ടത്‌ കവുങ്ങിന് എന്നര്‍ത്ഥം…!!!

ചേട്ടന്‍ കഥ പറഞ്ഞു കഴിഞ്ഞു..
ഒരു ‘ഓള്‍ ദ ബെസ്റ്റും’ പറഞ്ഞു ഞാന്‍ ഫോണ്‍ കട്ട്‌ ചെയ്തു..

Advertisement



കുറച്ചു കഴിഞ്ഞപ്പോള്‍ ഈ കഥയൊന്നും അറിയാതെ, ഷിനോജ് എന്‍റെ അരികിലേക്ക് വന്നു..
“അളിയാ.. എനിക്കൊരു സംശയം…” അവന്‍ പറഞ്ഞു..
“എന്താടാ???”
“അവള്‍ പാതിരാത്രി തേങ്ങ ചോദിച്ചത് ചമ്മന്തി അരക്കാനായിരിക്കുമോ, അതോ വേറെന്തേലും കറി വെക്കാനായിരിക്കുമോ???  ”
എഹ്..കുറച്ചു നേരത്തേക്ക് എനിക്കുത്തരമുണ്ടായില്ല.. പിന്നെ ശ്രീനിവാസനെ മനസ്സില്‍ ധ്യാനിച്ച് പറഞ്ഞു,
“മീന്‍ അവിയല്‍ വെക്കാനാവും.. മീന്‍ അവിയല്‍ എന്താകുമോ എന്തോ???!!!”

 82 total views,  1 views today

Advertisement
Entertainment41 mins ago

യുദ്ധം നിർത്തൂ കാപാലികരേ !

Entertainment1 hour ago

അരങ്ങിൽ തെളിഞ്ഞ ഛായാമുഖി ഓർമിച്ചു കൊണ്ടാവട്ടെ മോഹൻ ലാലിനുള്ള ഇന്നത്തെ പിറന്നാൽ ഓർമ്മകൾ

Entertainment1 hour ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Business3 hours ago

സമ്പത്തും സൗഭാഗ്യവുമുണ്ടായിട്ടും വ്യവസായിയായ രത്തൻ ടാറ്റ എന്തുകൊണ്ട് വിഹാഹംകഴിച്ചില്ല ? അതിനു പിന്നിലെ കഥ

Entertainment3 hours ago

“ഞാനൊരു പുഴുവിനെയും കണ്ടില്ല”, മമ്മൂട്ടിയുടെ ‘പുഴു’വിനെ പരിഹസിച്ചു മേജർ രവി

Entertainment3 hours ago

അയ്യോ ഇത് നമ്മുടെ ഭീമന്‍ രഘുവാണോ ? ചാണയിലെ രഘുവിനെ കണ്ടാല്‍ ആരും മൂക്കത്ത് വിരല്‍വെച്ചുപോകും

Entertainment3 hours ago

‘വിധി അദൃശ്യൻ ആക്കിയ മനുഷ്യൻ’, എന്നാ സിനിമയാ…. ഇത് ഇവിടത്തെ 12TH മാൻ അല്ല കേട്ടോ

Boolokam4 hours ago

ലാലേട്ടന്റെ പിറന്നാൾ, മുഴുവൻ സിനിമകളുടെയും കഥാപാത്രങ്ങളുടെയും ലിസ്റ്റ് പ്രസിദ്ധീകരിച്ച് ആരാധകന്റെ പിറന്നാൾ സമ്മാനം

Entertainment4 hours ago

ഗർഭിണി മൃതദേഹം ഒക്കെ കീറി മുറിക്കുന്നത് ശരിയാണോ എന്ന് ചോദിച്ചവരോട് അവൾ നൽകിയ മറുപടി എന്നെ അമ്പരപ്പിച്ചു. ഭാര്യയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ച് ജഗദീഷ്.

Career4 hours ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

Entertainment4 hours ago

ഈ നാട്ടുകാരനല്ലേ, എത്രനാൾ ഇങ്ങനെ പോകാൻ കഴിയും, നിയമത്തെ വെല്ലുവിളിച്ചാൽ കാര്യങ്ങൾ ബുദ്ധിമുട്ടാവും; വിജയ് ബാബുവിന് മുന്നറിയിപ്പുമായി പോലീസ്.

Entertainment4 hours ago

“പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകൾ”മോഹൻലാലിന് പിറന്നാൾ ആശംസകൾ അറിയിച്ച് മമ്മൂട്ടി.

controversy22 hours ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment2 months ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment3 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment5 days ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment4 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment3 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 hour ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment1 day ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment2 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment2 days ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment2 days ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment3 days ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment3 days ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment5 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment5 days ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment5 days ago

അഗാധമായ കൊക്കയിൽ കുടുങ്ങിപ്പോകുന്ന ബസിലെ യാത്രക്കാരുടെ ഭീതിയും അതിജീവനവും, ‘O2’ ട്രെയ്‌ലർ

Entertainment5 days ago

ഗാന്ധിഭവനിൽ അവാർഡ് ഏറ്റുവാങ്ങാൻ വന്ന നവ്യ അവിടത്തെ അന്തേവാസിയെ കണ്ടപ്പോൾ ഞെട്ടിപ്പോയി

Entertainment6 days ago

കമലും ഫഹദ് ഫാസിലും വിജയ് സേതുപതിയും ചെമ്പൻ വിനോദും തകർത്തുവാരുന്ന ‘വിക്രം’ ട്രെയ്‌ലർ പുറത്തിറങ്ങി

Advertisement