Fitness
ഈ ഭക്ഷണങ്ങള്‍ നിങ്ങളുടെ ശരീരത്തിന് ദുര്‍ഗന്ധമുണ്ടാക്കും !
അവ കഴിക്കുന്നത് ഒഴിവാക്കിയാല്‍ നിങ്ങള്‍ക്ക് ഇത്തരം പ്രശ്നത്തില്‍ നിന്നും മോചനം നേടാം
219 total views

വൃത്തിക്കെട്ട പെര്‍ഫ്യൂമുകള്‍, നിങ്ങളുടെ കഠിനമായ ജോലി, നിങ്ങള്‍ കഴിക്കുന്ന ആഹാരം എന്നിവയൊക്കെ ശരീരത്തിന്റെ ദുര്‍ഗന്ധത്തിന് കാരണമാകുന്നുണ്ട്. ചില ഭക്ഷണങ്ങള്‍ ശരീര ദുര്‍ഗന്ധത്തിന് കാരണമാക്കുന്നുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. അവ കഴിക്കുന്നത് ഒഴിവാക്കിയാല്‍ നിങ്ങള്‍ക്ക് ഇത്തരം പ്രശ്നത്തില്‍ നിന്നും മോചനം നേടാം.
സ്പൈസി ഫുഡ്
സ്പൈസി ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നത് നിങ്ങളുടെ ശരീരത്തില്‍ സള്‍ഫര്‍ വര്‍ദ്ധിക്കാന്‍ ഇടയാക്കും. ഇത് തൊലിയുടെ ശ്വസനത്തെ ഇല്ലാതാക്കും. വെളുത്തുള്ളി കൂടുതല്‍ ഇട്ട വിഭവങ്ങള്‍, ഉള്ളി കൂടുതല്‍ ചേര്‍ത്ത വിഭവങ്ങള്‍, എരിവും പുളിയും കൂടുതലുള്ള കറികള്‍ എന്നിവ കഴിക്കുന്നതും ശരീരത്തില്‍ ദുര്‍ഗന്ധത്തിന് കാരണമാക്കും.
ചുവന്ന ഇറച്ചി
ചുവന്ന ഇറച്ചികള്‍ കഴിക്കുന്നത് ശരീരത്തിന്റെ ദഹനപ്രക്രിയയ്ക്ക് സമ്മര്‍ദ്ദം ഉണ്ടാക്കാന്‍ കാരണമാകുന്നു. പച്ചക്കറികള്‍ കഴിക്കുന്നതിലൂടെ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകുന്നില്ല. ഇത് ശരീരത്തില്‍ നിന്നും ചീഞ്ഞ മണം പുറപ്പെടുവിക്കുന്നു.
ഉലുവ
ഉലുവയും ശരീര ദുര്‍ഗന്ധത്തിന് കാരണമാക്കുമെന്നാണ് പറയുന്നത്.
കൃത്രിമ മധുര പലഹാരങ്ങള്‍
പുറത്തുനിന്ന് വാങ്ങിക്കുന്ന കൃത്രിമ മധുരപലഹാരങ്ങള്‍ അമിതമായി കഴിക്കുന്നതും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാക്കും.
ലഹരി പദാര്‍ത്ഥങ്ങള്‍
ചോക്ലേറ്റ്,സോഡ, ചായ, കാപ്പി, മദ്യം എന്നിവയും ശരീര ഗന്ധത്തിന് കാരണമാക്കും. എല്ലാം അമിതമായാല്‍ ആപത്താണ്.
ജങ്ക് ഫുഡ്
ജങ്ക് ഫുഡിനോടാണ് എല്ലാവര്ക്കും പ്രിയം. അമിതമായി ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുന്നതും നിങ്ങളുടെ ശരീര ദുര്‍ഗന്ധത്തിന് കാരണമാക്കും. ഇത്തരം ഭക്ഷണം ദഹിക്കാന്‍ കൂടുതല്‍ സമയം എടുക്കുകയും അനാവശ്യ ശ്വസനത്തിന് ഇടയാക്കുകയും ചെയ്യുന്നു. ഇത്തരം ഭക്ഷണങ്ങളില്‍ കൂടിയ അളവില്‍ ഓയിലും, പഞ്ചസാരയും,ഉപ്പും അടങ്ങിയിട്ടുണ്ട്.
പാല് ഉല്‍പ്പന്നങ്ങള്‍
പ്രോട്ടീന്‍ ധാരാളം അടങ്ങിയതാണ് പാല് ഉല്‍പ്പന്നങ്ങള്‍. പക്ഷെ ഇത്തരം വിഭവങ്ങള്‍ ദഹിക്കാന്‍ കൂടുതല്‍ സമയം എടുക്കുന്നു. ഇത് ഹൈഡ്രജന്‍ സള്‍ഫൈഡും മീഥൈയ്ലും പുറം തള്ളുന്നു. ഇതും ദുര്‍ഗന്ധത്തിന് കാരണമാകുന്നു.
പുകയില
പുകവലിക്കുന്നതും പുകയില വസ്തുക്കള്‍ ഉപയോഗിക്കുന്നതും ശരീരത്തില്‍ നിന്നും ചീത്ത മണം വരാന്‍ കാരണമാക്കും.
220 total views, 1 views today