ഈ മധുരനാരങ്ങയില്‍ മധുരം മാത്രമല്ല!

298

madhuranaranga

ത്രീ ഡോട്‌സ് എന്ന ചിത്രത്തിന് ശേഷം കുഞ്ചാക്കോ ബോബനെ നായകനാക്കി സുഗീത് സംവിധാനം ചെയ്യുന്ന ചിത്രമാണ് മധുരനാരങ്ങ. ബിജു മേനോന്‍, നീരജ് മാധവ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ അന്തരിച്ച പ്രശസ്ത മലയാള നടന്‍ രതീഷിന്റെ മകള്‍ പാര്‍വതി ആണ് നായികയായി എത്തുന്നത്. ശ്രീലങ്കയില്‍ നിന്നുള്ള ഒരു തമിഴ് പെണ്‍കുട്ടിയുടെ വേഷം അവതരിപ്പിക്കുന്ന പാര്‍വതിയുടെ ആദി സിനിമയാണ് മധുരനാരങ്ങ.

സുഗീതിന്റെ ആദ്യ ചിത്രമായ ഓര്‍ഡിനറി സൂപ്പര്‍ ഹിറ്റ് ആയിരുന്നു. രണ്ടാമത്തെ ചിത്രമായ ത്രീ ഡോട്‌സ് നല്ല കളക്ഷന്‍ നേടിയിരുന്നു. എന്നാല്‍, മൂന്നാമത്തെ ചിത്രം ഒന്നും മിണ്ടാതെ തിയറ്ററുകളില്‍ വലിയ ചലനം സൃഷ്ടിക്കാതെ കടന്നു പോയി. വീണ്ടും കുഞ്ചാക്കോ ബോബനും ബിജു മേനോനും മധുരനാരങ്ങയില്‍ ഒന്നിക്കുമ്പോള്‍ വിജയവഴിയിലേയ്ക്ക് തിരിച്ചുവരുവാന്‍ തന്നെയാവും സുഗീതിന്റെ പ്രയത്‌നം.

ചിത്രത്തിന്റെ ട്രെയിലര്‍ ഇവിടെ കാണാം.