ഈ മലപ്പുറത്തുകാരന്‍ സച്ചിനെ വരച്ചു ഗിന്നസിലേക്ക്..!!!

0
241

guinness-book-of-world-records

പത്തൊമ്പതുകാരനായ ഈ മലപ്പുറത്തുകാരന് ഒരു ആഗ്രഹം, എങ്ങനെയെങ്കിലും ഒന്ന് ഗിന്നസ് ബുക്കില്‍ കയറി പറ്റണം. അതിനു നിസാമുദിന്‍ ഒരു വഴിയും കണ്ടുപ്പിടിച്ചു.

ഐ.നിസാമുദിന്‍ എന്ന പേര് മാറ്റി നിസാം കേരള എന്ന പേര് സ്വീകരിച്ച ഈ കൊച്ചു പയ്യന്‍ സച്ചിന്റെ പടം വരച്ചാണ് ഗിന്നസ് ലക്ഷ്യം വക്കുന്നത്. ഭൂമിയിലെ ഏറ്റുവും വലിയ പടം, അതാണ് നിസാം വരയ്ക്കാന്‍ ഉദ്ദേശിക്കുന്നത്. ആ പടം നിസ്സാന്‍ തന്റെ ‘ദൈവത്തിനു’ സമര്‍പ്പിക്കുക കൂടി ചെയ്യുകയാണ്. അങ്ങനെയാണ് സച്ചിന്‍ വഴി നിസാം ഗിന്നസ് ലക്ഷ്യം വയ്ക്കുന്നത്.

മലപ്പുറം കരുവാരകുണ്ട് പഞ്ചായത്ത് നിസാമിന് പൂര്‍ണ്ണപിന്തുണ പ്രഖ്യാപ്പിച്ച് രംഗത്ത് വന്നിട്ടുണ്ട്. നിസ്സാമിന്റെ പടംവര നടത്താന്‍ മലപ്പുറത്തെ ഒരു പ്രധാന സ്റ്റേഡിയം വിട്ടുകൊടുക്കാനും ധാരണയായിട്ടുണ്ട്. 10,000 സ്‌ക്വയര്‍ ഫീറ്റ് കാന്‍വാസിലാണ് നിസാം സച്ചിനെ വരയ്ക്കാന്‍ ഉദ്ദേശിക്കുന്നത്. നിസാമിനു വേണ്ട കാന്‍വാസും മറ്റു എല്ലാ സജ്ജീകാരണങ്ങളും നിലംബൂര്‍ മുന്‍സിപ്പല്‍ കൌണ്‍സില്‍ ചെയ്ത് കൊടുക്കും.

ഈ മഴക്കാലം ഒന്ന് കഴിഞ്ഞാല്‍ നിസാം വരയ്ക്കാന്‍ തുടങ്ങും…ആ ദൈവത്തിന്റെ ചിത്രം…

 

Advertisements