ഈ മുഖ്യമന്ത്രിയുടെ ശമ്പളത്തിന് മുന്നില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മോഡി വരെ വെറും ശിശു !

  374

  new

  എവിടെ തിരിഞ്ഞാലും മോഡി..എങ്ങോട്ട് നോക്കിയാലും മോഡി വാര്‍ത്തകള്‍..! അവസാനം ഇപ്പോള്‍ ഇതാ മോഡി വരെ നാണിച്ചു നില്‍ക്കേണ്ട അവസ്ഥയുണ്ടായിരിക്കുന്നു..ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോഡിയുടെ തോല്‍വി അദ്ദേഹം വാങ്ങുന്ന ശമ്പളത്തിന്റെ കാര്യത്തിലാണ്. തോല്‍പ്പിച്ചത് ഝാര്‍ഖണ്ഡ്  മുഖ്യമന്ത്രിയായ  രഘുബര്‍ദാസ്.

  ഇനി കാര്യങ്ങള്‍ വിശദമായി പറയാം,

  നമ്മുടെ ഇന്ത്യ മഹാരാജ്യത് ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന രാഷ്ട്രീയ നേതാവ് ഇന്ത്യന്‍ പ്രധാനമന്ത്രി ഒന്നുമല്ല. പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം പറ്റുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും എംഎല്‍മാരും ഒക്കെയുള്ള ഒരു സംസ്ഥാനം ഇവിടെ ഉണ്ട്.

  മോദിയുടെ വാര്‍ഷിക ശമ്പളം എന്ന് പറയുന്നത് 19.2 ലക്ഷം രൂപയാണ്. മാസ ശമ്പളം 1.6 ലക്ഷം രൂപ. ഈ സ്ഥാനത്ത് ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയുടെ ശമ്പളം 24.6 ലക്ഷം രൂപയാണ്. അതായാത് പ്രതിമാസം 2.05 ലക്ഷം രൂപ…!

  നേരത്തെ മുഖ്യമന്ത്രിയുടെ ശമ്പളം പ്രതിവര്‍ഷം 17.22 ലക്ഷം രൂപയായിരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭ യോഗമാണ് പരിഷ്‌കരിച്ച ശമ്പളം പ്രഖ്യാപിച്ചത്. മന്ത്രിമാരുടെ വാര്‍ഷിക ശമ്പളം 21.64 ലക്ഷമാക്കി ഉയര്‍ത്തി. നേരത്തെ ഇത് 15.30 ലക്ഷം രൂപ ആയിരുന്നു.