ഈ മൃഗശാലയില്‍ കൂട്ടിലകപ്പെട്ടത് മനുഷ്യര്‍; സിംഹങ്ങള്‍ പുറത്തും

233

362b5516d98fcd1e0ee5740f7591dc15_XL88

നമ്മുടെ കൊച്ചുകേരളത്തില്‍ ഒക്കെ മൃഗശാലയില്‍ പോയാല്‍ കൂട്ടില്‍ അടക്കപ്പെട്ട സിംഹങ്ങളെയാണ് കാണുക. നമ്മള്‍ പുറത്ത് നിന്ന് അവരെ ആസ്വദിച്ചു മടങ്ങുകയാണ് പതിവ്. എന്നാല്‍ ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ചിലെ ഓപ്പണ്‍ റേഞ്ച് മൃഗശാലയായ ഒറാന വൈല്‍ഡ് ലൈഫ് പാര്‍ക്കില്‍ സ്ഥിതി വ്യത്യസ്തമാണ്. ഇവിടെ ഇരുമ്പുകൂട്ടിലടച്ച മനുഷ്യര്‍ പുറത്തു വിലസുന്ന മൃഗങ്ങള്‍ക്കു ‘കാഴ്ച്ചക്കാരാ’കുകയാണ്. ഇരുമ്പഴികൊണ്ട് അടച്ചുമൂടിയ വാഹനത്തിനുള്ളിലാണ് ഇവിടെ ആളുകള്‍ മൃഗങ്ങളെ കാണാന്‍ ഇറങ്ങുന്നത്.

പ്രവേശന ഫീസായ 15 പൗണ്ട് വീതം ഓരോരുത്തരും നല്‍കിയാല്‍ 20 പേര്‍ അടങ്ങുന്ന സംഘത്തിന് മൃഗശാലയ്ക്കുള്ളിലൂടെ വാഹനത്തില്‍ സഞ്ചരിക്കാം. വാഹനം ഓപ്പണ്‍ റേഞ്ച് മൃഗശാലയ്ക്ക് ഉള്ളില്‍ എത്തുന്നതോടെ സിംഹങ്ങള്‍ ഓടിയെത്തുകയായി. വാഹനത്തിന്റെ ഉള്ളില്‍ അകപ്പെട്ട മനുഷ്യരെ തങ്ങളുടെ കയ്യില്‍ കിട്ടിയാല്‍ കടിച്ചു കീറാവുന്ന വിധത്തിലാണ് ഓരോ സിംഹങ്ങളുടെയും നില്‍പ്പ്. അവയെ സന്ത്വനിപ്പിക്കുവാന്‍ വേണ്ടി നമുക്കൊപ്പം ഉള്ള മൃഗശാല ജോലിക്കാര്‍ കയ്യില്‍ കരുതിയ ഇറച്ചി അവയ്ക്ക് തീറ്റയായി നല്‍കും. വേണമെങ്കില്‍ സൂക്ഷിച്ചുനോക്കി നമുക്കും തീറ്റ കൊടുക്കാം. സിംഹങ്ങള്‍ കൂടിനു പുറത്തും മറ്റും വലിഞ്ഞുകേറുന്നത് സ്ഥിരം കാഴ്ച്ചയാണ്.

ഇങ്ങനെ സംവിധാനം ഒരുക്കി സിംഹങ്ങളെ ഏറ്റവും അടുത്തു സ്വതന്ത്രരായി കാണാനുള്ള അവസരമാണ് ഈ മൃഗശാല ഒരുക്കുന്നത്. ‘ഫീഡിഗ് ട്രിപ്പ്’ എന്നാണ് ഇതറിയപ്പെടുന്നത്. സിംഹങ്ങള്‍ക്ക് പുറമേ മറ്റനേകം വന്യജീവികളും ഇവിടെയുണ്ട്.