ഈ മെയിലുകള്‍ നിങ്ങളെ അപകടത്തിലാക്കും; വലിയ അപകടത്തില്‍

346

12-1434096929-8
നമ്മള്‍ ഇമെയില്‍ പല കാര്യങ്ങളും കൈമാറാന്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഈമെയില്‍ നമ്മള്‍ കൈമാറുന്ന വിവരങ്ങളൊക്കെ നമുക്ക് യാതൊരു നിയന്ത്രണവുമില്ലാത്ത ക്ലൗഡിലാണ് സംഭരിക്കപ്പെടുന്നത്. ഈ അവസരത്തില്‍ കളവിനും, മറ്റ് സൈബര്‍ ക്രൈമുകള്‍ക്കും സാധ്യതയുളള ഇമെയിലൂടെ പങ്ക് വയ്ക്കപ്പെടുന്ന കാര്യങ്ങളാണ് ഇവിടെ പരിശോധിക്കുന്നത്.
ടാക്‌സ് ഫോമുകള്‍
മുഴുവന്‍ പേരും വിലാസവും, സാമൂഹ്യ സുരക്ഷാ നമ്പര്‍, വരുമാനം, സ്വന്തമായ വസ്തുവകകള്‍, നിക്ഷേപങ്ങള്‍ തുടങ്ങി ഒരു സൈബര്‍ ക്രിമിനലിന് വേണ്ട എല്ലാ ചേരുവകളും ഇതില്‍ അടങ്ങിയിട്ടുണ്ട്.
സ്‌കാന്‍ ചെയ്ത ഡോക്യുമെന്റുകള്‍

ബാങ്ക് സ്‌റ്റേറ്റുമെന്റുകള്‍, ഐഡി കാര്‍ഡുകള്‍, മറ്റ് സ്വകാര്യ വിവരങ്ങള്‍ എന്നിവ സ്‌കാന്‍ ചെയ്ത് ഇമെയിലിലൂടെ പങ്ക് വയ്ക്കുന്നത് ഹാക്കര്‍മാര്‍ക്ക് പ്രയോജനകരമാണ്.
ഇന്‍വോയിസുകളും റെസിപ്റ്റുകളും

ക്രഡിറ്റ് കാര്‍ഡ് വിവരങ്ങളും, നിങ്ങള്‍ സ്വീകരിക്കാനിരിക്കുന്ന ഇനങ്ങളുടെ വിവരങ്ങളും ഇതില്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഹാക്കര്‍മാര്‍ക്ക് ഈ രേഖകള്‍ ഉപയോഗിച്ച് വ്യാജ ഓര്‍ഡറുകള്‍ നല്‍കാന്‍ സാധിക്കുന്നതാണ്.
യാത്രാ വിശദാംശങ്ങള്‍

ഫ്‌ളൈറ്റ് ടിക്കറ്റുകള്‍ അടക്കമുളള നിങ്ങളുടെ യാത്രാ രേഖകള്‍ ഇമെയിലൂടെ പങ്ക് വയ്ക്കപ്പെട്ടാല്‍ കുറ്റവാളികള്‍ക്ക് നിങ്ങള്‍ വീട്ടില്‍ നിന്ന് മാറി നില്‍ക്കുന്നത് എപ്പോഴാണെന്ന് അറിയാനുളള സാഹചര്യം ഒരുക്കുകയും, വീട് കുത്തി തുറക്കുന്നതിന് ഇടയാക്കുകയും ചെയ്‌തേക്കാം.
പാസ്‌വേഡുകള്‍ കൈമാറ്റം ചെയ്യുന്നത്

ഇപ്പോഴും ചില ഓണ്‍ലൈന്‍ സേവനങ്ങളും, ആളുകളും ഇമെയിലിലൂടെ പാസ്‌വേഡുകള്‍ കൈമാറുന്നു. ഇത് തീര്‍ച്ചയായും അപകടകരമാണ്.
ജോലി സംബന്ധമായ ഡോക്യുമെന്റുകള്‍

ജീവനക്കാര്‍ ജോലി സംബന്ധമായ വിവരങ്ങള്‍ വീട്ടില്‍ ഇരുന്ന് ആക്‌സസ് ചെയ്യുന്നതിനായി അവരുടെ സ്വകാര്യ ഇമെയിലുകള്‍ ഉപയോഗിക്കുന്നത് ഹാക്കര്‍മാര്‍ക്ക് സ്ഥാപനങ്ങളുടെ മര്‍മപ്രധാനമായ കാര്യങ്ങള്‍ ചോര്‍ത്തുന്നതിന് വഴി നല്‍കുന്നു.
വൈദ്യശാസ്ത്രപരമായ കാര്യങ്ങള്‍

ബ്ലാക്ക്‌മെയില്‍, ഇന്‍ഷുറന്‍സ് അഴിമതികള്‍ തുടങ്ങി വൈദ്യശാസ്ത്രപരമായ വ്യക്തിത്വത്തെ സംബന്ധിച്ച കളവുകള്‍ക്ക് ഇത് സാധ്യതകള്‍ ഒരുക്കുന്നു.
സ്വകാര്യ ഫോട്ടോകള്‍

സ്മാര്‍ട്ട്‌ഫോണുകളിലുളള ഫോട്ടോകള്‍, വാട്ട്‌സ്ആപ് പോലുളള തല്‍ക്ഷണ മെസേജിങ് ആപുകളില്‍ അയയ്ക്കുന്ന ഫോട്ടോകള്‍ തുടങ്ങിയവ നിങ്ങളുടെ ഇമെയിലുമായി മിക്കവാറും സമന്വയിക്കപ്പെട്ടിരിക്കുന്നതിനാല്‍, ഇമെയിലില്‍ നിങ്ങളുടെ സ്വകാര്യ ഫോട്ടോകള്‍ സംഭരിക്കപ്പെടാനുളള സാധ്യതയുണ്ട്.
ഞാന്‍ എന്റെ പാസ്‌വേഡ് മറന്നു പോയി

ഫേസ്ബുക്ക്, ട്വിറ്റര്‍, ആമസോണ്‍, ഇബേ തുടങ്ങി നിങ്ങള്‍ ഉപയോഗിക്കുന്ന എല്ലാ സേവനങ്ങളുടെയും അപ്‌ഡേറ്റുകള്‍ നിങ്ങളുടെ ഇമെയിലില്‍ എത്തുന്നതാണ്. ഈ സേവനങ്ങളില്‍ ഓരോന്നിലും നല്‍കിയിട്ടുളള ‘I forgot my password’ ലിങ്ക് ഉപയോഗിച്ച് ഹാക്കര്‍മാര്‍ക്ക് ഇതിനോടകം തട്ടിയെടുത്ത ഇമെയിലിലേക്ക് പുതുക്കിയ പാസ്‌വേഡുകള്‍ സ്വീകരിക്കാവുന്നതാണ്. ഇത്തരത്തില്‍ നിങ്ങളുടെ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളേയും, ഇകൊമെഴ്‌സ് അക്കൗണ്ടുകളേയും എളുപ്പത്തില്‍ നിയന്ത്രണത്തിലാക്കാന്‍ സൈബര്‍ ക്രിമിനലുകള്‍ക്ക് കഴിയുന്നു.