ഈ വര്‍ഷം അമേരിക്കയ്ക്ക് ഭീഷണിയാകാന്‍ പോകുന്ന 5 രാജ്യങ്ങള്‍.!

  173

  AMerica122414

  ലോകത്തിന്റെ സാമ്പത്തിക ശക്തി, ലോക പോലീസ്, ലോകം എപ്പോഴും ഉറ്റു നോക്കുന്ന ഒരു രാജ്യം, ഇങ്ങനെ അമേരിക്കയ്ക്കുള്ള വിശേഷണങ്ങള്‍ അനവധിയാണ്. വളര്‍ന്നു വരുന്നജിഡിപി റേറ്റും, ഉദ്യോഗ സാധ്യതകളും അവര്‍ക്ക് അനുകൂലമാണ്. പക്ഷെ 2015 എന്നാ വര്ഷം അമേരിക്കയ്ക്ക് പാരയാകാന്‍ സാധ്യതകള്‍ ഉണ്ട് എന്ന് കണക്കുകളും പഠനങ്ങളും സൂചിപ്പിക്കുന്നു.

  സാമ്പത്തികമായാലും സുരക്ഷയുടെ കാര്യത്തിലായാലും അമേരിക്കയെ വെല്ലാന്‍ ചില രാജ്യങ്ങള്‍ ഈ വര്ഷം സജ്ജരാകും എന്നാണ് സൂചന.

  ഗ്രീസ് അമേരിക്കയ്ക്ക് ഒരു ഭീഷണിയായി മാറും എന്ന് നമ്മള്‍ വളരെ വര്‍ഷങ്ങളായി കേള്‍ക്കുന്ന ഒരു വാര്‍ത്തയാണ്. പക്ഷെ 2015ല്‍ അത് ഉണ്ടാകും എന്ന് ഏകദേശം ഉറപ്പായി കഴിഞ്ഞു. അമേരിക്കന്‍ ഡോളറിനെയും യൂറോയെയും അവര്‍ വെല്ലുവിളിക്കാന്‍ അധിക കാലം കാത്തിരിക്കേണ്ടി വരില്ല. ഗ്രീസിന്റെ ഗ്ലോബല്‍ എക്കോണമി നാള്‍ക്ക് നാള്‍ വളര്‍ച്ച കൈവരിച്ചു വരികയാണ്.

  അഭ്യന്തര വളര്‍ച്ച കൊണ്ടും ശക്തമായ ഡൊമസ്റ്റിക് മാര്‍ക്കറ്റ് കൊണ്ടും 2015 തങ്ങളുടെ വര്‍ഷമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് ജെര്‍മനി. തങ്ങളുടെ സാമ്പത്തിക സ്രോതസ് തങ്ങള്‍ തന്നെയാണ് എന്ന മുദ്രവാക്യത്തില്‍ ഉറച്ചു നിന്ന് കൊണ്ടാണ് അവര്‍ അമേരിക്കയെ വെല്ലുവിളിക്കുന്നത്.

  പുട്ടിന്‍ എന്നാ ഒറ്റ പേരിനെ ചുറ്റിപറ്റിയാണ് റഷ്യ വളരുന്നത്. അദ്ദേഹം ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേടിക്കേണ്ട രാഷ്ട തലവനായി മാറി കഴിഞ്ഞു. അദ്ദേഹത്തിന്റെ കീഴില്‍ റഷ്യ തങ്ങളുടെ എണ്ണ വിപണിയില്‍ കാര്യമായ മാറ്റം വരുത്തി 2015 അമേരിക്കയ്ക്ക് ദാരുണപൂര്‍ണമായ ഒരു വര്‍ഷമാക്കി മാറ്റാന്‍ ഒരുങ്ങുകയാണ്.

  ഇറാന്‍ എന്ന രാജ്യവും ആശ്രയിക്കുന്നത് അവരുടെ എണ്ണ വിപണിയെ തന്നെയാണ്. സാമ്പത്തികമായി ഏറ്റവും മെച്ചപ്പെട്ട മാറ്റങ്ങള്‍ കൊണ്ട് വരന്‍ പുതിയ വിപണന തന്ത്രങ്ങള്‍ക്ക് ഇറാന്‍ തുടക്കം കുറിച്ച് കഴിഞ്ഞു.

  ചൈന കമ്മ്യൂണിസ്റ്റ്‌ ചിന്തഗതികളില്‍ നിന്നും മുതലാളിത്വ ചിന്താഗതികളിലെക്ക് മാറുന്ന ഒരു അവസ്ഥയ്ക്ക് ചിലപ്പോള്‍ 2015 സാക്ഷ്യം വഹിച്ചെക്കാം. അങ്ങനെയാണെങ്കില്‍ അത് ഏറ്റവും കൂടുതല്‍ ബാധിക്കുക അമേരിക്കയെ തന്നെയായിരിക്കും എന്ന് സംശയം വേണ്ട.