എല്ലാ വര്‍ഷവും ഗൂഗിള്‍ നടത്തുന്ന സോഫ്റ്റ്വെയര് ഡെവലപ്പര്‍ കോണ്‍ഫറന്‍സിന്റെ 2015 എഡിഷന് ഉടന്‍ തന്നെ സമാഗതമാവുകയാണ്. ആന്‍ഡ്രോയിഡ്, ക്രോം, ക്രോം ഒ.എസ്., ഗൂഗിള്‍ വെബ് ടൂള്‍കിറ്റ്, ആപ്പ് എഞ്ചിന് എന്നിവയില്‍ അടിസ്ഥാനമാക്കിയ സോഫ്റ്റ്വെയറുകളെക്കുറിച്ചും വിവിധ പ്ലാറ്റ്ഫോമുകളില്‍ കൊണ്ട് വരേണ്ട മാറ്റങ്ങളെക്കുറിച്ചുമൊക്കെ വ്യത്യസ്തവും നൂതനവുമായ ചര്‍ച്ചകള്‍ക്ക് എന്നും ഈ കോണ്‍ഫറന്‍സ് വേദിയായിട്ടുണ്ട്. ഈ വര്‍ഷവും ഏറെ പ്രതീക്ഷയോടെയാണ് ഈ വേദിയെ ആളുകള്‍ ഉറ്റുനോക്കുന്നത്. ഇത്തവണത്തെ ഗൂഗിള്‍ കോണ്‍ഫറന്‍സില്‍ നിന്നും ഏതൊക്കെ അത്ഭുതങ്ങളാണ് നമ്മുക്ക് ഗൂഗിള്വേണ്ടി തയ്യാറാക്കുന്നതെന്നു ഒന്ന് കാണാം.
ആന്‍ഡ്രോയിഡ് എം
ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുകയാണ് ഈ പുതിയആന്‍ഡ്രോയിഡ് വേര്‍ഷന്റെ വരവിനായി. സെപ്റ്റംബര്‍ഒക്ടോബര്‍ സമയത്തേയ്ക്ക് മാത്രമേ എം പൂര്‍ണമായും സജ്ജമാകൂ എങ്കിലും, ഒരു ചെറിയ ധാരണ നല്കുന്ന വിധത്തില്‍ എന്തെങ്കിലുമൊന്നു ഗൂഗിള്‍ ഈ കോണ്‍ഫറന്‍സില്‍ അവതരിപ്പിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വേര്‍ഷനില്‍ തന്നെ അടിമുടി മാറ്റം സ്വീകരിച്ചആന്ഡ്രോയിഡ് ഇത്തവണ അതില്‍ നിന്നും ഡിസൈനില്‍ അധികം മാറ്റങ്ങള്‍ സ്വീകരിക്കില്ല എന്നാണ് കരുതപ്പെടുന്നത്. എന്നാല്‍, കൂടുതല്‍ പുതുമയാര്‍ന്ന സൗകര്യങ്ങള്ആന്ഡ്രോയിഡ് എംല്‍ ഗൂഗിള്‍ ഒരുക്കുന്നുണ്ട് എന്നാണ് പ്രതീക്ഷ.
ആന്‍ഡ്രോയിഡ് വെയര്‍
ശരീരത്തില്‍ ധരിക്കാവുന്ന ഗാഡ്ജറ്റുകള്‍ ഇപ്പോഴും ഗൂഗിളിന് ഒരു തലവേദന ആയി നില്‍ക്കുകയാണ്. ഗൂഗിള്‍ ഗ്ലാസ് ആയം വലിയ തരംഗം സൃഷ്ടിച്ചു എങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ അടക്കമുള്ളവ ക്രമേണ ചൂണ്ടിക്കാണിച്ചു തുടങ്ങിയപ്പോള്‍ എല്ലാവരും അതിനെ കൈവിട്ട മട്ടായി. ആപ്പിളും സോണിയും കൈവരിച്ച നേട്ടങ്ങള്‍ സ്മാര്‍ട്ട് വാച്ചുകളിലോ ബാന്ഡുകളിലോ കൈവരിക്കുവാന്ആന്ഡ്രോയിഡിന് കഴിഞ്ഞതുമില്ല. ഇതിനൊക്കെ ഒരു പരിഹാരം എന്ന നിലയ്ക്കാണ് ഇത്തരം സ്മാര്‍ട്ട് ഗാഡ്ജറ്റുകള്‍ക്ക് വേണ്ടിആന്ഡ്രോയിഡ് വെയര്‍ എന്ന പുതിയ ഒ.എസ്. ഗൂഗിള്‍ അവതരിപ്പിക്കുന്നത്.
ആന്‍ഡ്രോയിഡ് ബ്രില്ലോ
ബ്രില്ലോ എന്നത് ഒരു താല്കാലിക നാമം മാത്രമാണ്. ഇന്റര്‍നെറ്റ് ഓഫ് തിങ്ങ്സ് (IoT) ഉപകരണങ്ങള്‍ക്കുള്ള ഗൂഗിളിന്റെ ഒരു പകരക്കാരന് എന്ന് വേണമെങ്കില്‍ ബ്രില്ലോയെ നമ്മുക്ക് വിളിക്കാം. മനുഷ്യരുടെ ശ്യാം ഇല്ലാതെ തന്നെ വിവരങ്ങള്‍ ശേഖരിക്കുവാനും മുന്‍കൂട്ടി പ്രോഗ്രാം ചെയ്തിരിക്കുന്നത് അനുസരിച്ച് തീരുമാനങ്ങള്‍ എടുക്കുവാനും കഴിവുള്ള ഉപകരണങ്ങള്‍ ആണിവ. ഈ മേഖലയില്‍ ഗൂഗിളിന്റെ പ്രധാന എതിരാളി ആപ്പിളാണ്.
പുതിയ ക്രോംകാസ്റ്റ്
ആന്‍ഡ്രോയിഡ് ഫോണില്‍ നിന്നും ടി.വി.യിലേയ്ക്കു നേരിട്ട് വീഡിയോകള്‍ സ്ട്രീം ചെയ്യുവാന്‍ ഉള്ള സൗകര്യത്തോടെ ആണ് ഗൂഗിള്‍ ക്രോംകസ്റ് അവതരിപ്പിച്ചത്. എന്നാല്‍, കഴിഞ്ഞ രണ്ടു വര്‍ഷമായി ഈ ഗാഡ്ജറ്റിന് വേണ്ടി അപ്ഡേറ്റുകള് ഒന്നും തന്നെ ഗൂഗിള്‍ അവതരിപ്പിച്ചിട്ടില്ല. ഈ കോണ്‍ഫറന്‍സില്‍ ഇതിനും ഒരു പരിഹാരം കാണും എന്ന് ഉറപ്പു നല്‍കിയിരിക്കുകയാണ് ഗൂഗിള്‍.
ആന്‍ഡ്രോയിഡ് പേ
ആപ്പിള്‍ പേ പോലെ ഒരു സംവിധാനം ഗൂഗിളിന് ഇതുവരെയും കിട്ടാക്കനി ആയിരുന്നു. ഇത്ത്തവന്‍ അതിനും മാറ്റം വരാന്‍ പോവുകയാണ്. ഏറെ മെച്ചപ്പെട്ട, പുതുമയേറിയ ഒരു അനുഭവമായിരിക്കുംആന്ഡ്രോയിഡ് പേ എന്നാണ് ഗൂഗിള്‍ വൃത്തങ്ങള്‍ നല്കുന്ന സൂചന.
ഇത് കൂടാതെ മറ്റനേകം പുതിയ സേവനങ്ങളും ഗൂഗിള്‍ കോണ്‍ഫറന്‍സില്‍ വെളിപ്പെടുത്തുവാന്‍ തയ്യാറായി ഇരിക്കുകയാണ് ഗൂഗിള്‍. അവയ്ക്കുവേണ്ടി നമ്മുക്കും കാത്തിരിക്കാം.