01

ലോകം ഇനി കാണാന്‍ പോകുന്നത് മന്ദബുദ്ധികളെയാണോ ? ഇടത്തോട്ടും വലത്തോട്ടും നോക്കാതെ മൊബൈലില്‍ കുത്തിക്കുറിച്ചു നടന്നു പോകുന്ന ശരീരം ഭൂമിയിലും മനസ്സ് മറ്റേതോ ലോകത്തുമായി ജീവിക്കുന്ന ഒരു യുവതയെയാണോ ലോകം ഇനി കാണാന്‍ പോകുന്നത് ? ഫേസ്ബുക്കില്‍ അഞ്ഞൂറിലധികം സുഹൃത്തുക്കളുമായി ദിനേന ചാറ്റ് ചെയ്ത് എന്നാല്‍ അവരെ പുറത്ത് വെച്ച് കണ്ടാല്‍ മിണ്ടാതെ നടന്നു പോകുന്ന ഒരു സമൂഹമല്ലേ ഈ ലോകത്ത് വളര്‍ന്നു വരുന്നത് ?

അവിടെയാണ് ഗാരി ടര്‍ക് നിര്‍മ്മിച്ച ഈ 5 മിനുട്ട് വീഡിയോ വ്യത്യസ്തമാകുന്നത്. ഏപ്രില്‍ 25 ന് പോസ്റ്റ്‌ ചെയ്തു ഇതിനകം 20 മില്യനിലധികം ആളുകള്‍ കണ്ടു കഴിഞ്ഞ ഈ വീഡിയോ നിങ്ങള്‍ കണ്ടാല്‍ പിന്നെ നിങ്ങള്‍ ഫേസ്ബുക്കില്‍ നിന്നും ലോഗൌട്ടടിക്കും, മൊബൈല്‍ സ്വിച്ച് ഓഫാക്കി പെട്ടിയിലിടും, ലാപ്ടോപ് അടച്ചു പൂട്ടി തെരുവിലെക്കിറങ്ങും.. തീര്‍ച്ച..

ഈ വീഡിയോയില്‍ ടര്‍ക് ഒരു വാചകം പറയുന്നുണ്ട്. സോഷ്യല്‍ എന്ന് വിളിക്കുന്ന മീഡിയ അതൊന്നുമല്ല.. നിങ്ങളുടെ ഫോണില്‍ നിന്ന് തന്നെ തുടങ്ങട്ടെ.. ആ ഡിസ്പ്ലേ ഓഫ് ചെയ്യൂ.. ഈ വീഡിയോ കാണുന്നതും അവസാനിപ്പിക്കൂ.. ശരിയായ മാര്‍ഗത്തിലൂടെ ജീവിതം നയിക്കൂ എന്ന്.

Advertisements
ഇപ്പോള്‍ മുഴുവന്‍ സമയം ബൂലോകത്തില്‍ - അല്ലറ ചിലറ ടെക്, ഹെല്‍ത്ത്, ഫണ്ണി പോസ്റ്റെഴുതി സമയം കളയുന്നു !