ഈ സാധനങ്ങള്‍ക്ക് നിങ്ങളുടെ മൊബൈല്‍ ഫോണിനെക്കാള്‍ വൃത്തിയുണ്ട് !

263

new1

എന്നും എപ്പോഴും നിങ്ങള്‍ ഉപയോഗിക്കുന്ന ഒരു സാധനമാണ് നിങ്ങളുടെ മൊബൈല്‍ ഫോണ്‍. എവിടെ വച്ചും ഏത് സാഹചര്യത്തിലും നിങ്ങള്‍ അത് ഉപയോഗിക്കും. എങ്ങനെ വ്യത്യസ്ത ഇടങ്ങളില്‍ നിന്നും അന്തരീക്ഷങ്ങളില്‍ നിന്നും അത് ഉപയോഗിക്കുമ്പോള്‍ അതിലേക്ക് കടന്നു കയറുന്ന ബാക്ടീരിയകളെ പറ്റി നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?

നിങ്ങളുടെ മൊബൈല്‍ ഫോണിനേക്കാള്‍ വൃത്തിയുള്ള ചില സ്ഥലങ്ങള്‍ ഈ ലോകത്ത് ഉണ്ട്…

പബ്ലിക്ക് ടോയ്‌ലറ്റുകള്‍

പൊതു ശോച്യാലയങ്ങളില്‍ കാണപ്പെടുന്നതിനേക്കാള്‍ കൂടുതല്‍ ബാക്ടീരിയ നിങ്ങളുടെ സെല്‍ ഫോണുകളില്‍ ഉണ്ട്. ശരാശരി ടച്ച്‌സ്‌ക്രീന്‍ സ്മാര്‍ട്ട്‌ഫോണില്‍ സ്‌ക്വയര്‍ ഇഞ്ചില്‍ 25,000 രോഗാണുക്കളാണ് കാണപ്പെടുന്നതെങ്കില്‍, പൊതു ശോച്യാലയങ്ങളില്‍ സ്‌ക്വയര്‍ ഇഞ്ചില്‍ 1,201 ബാക്ടീരിയകള്‍ ആണ് കാണപ്പെടുന്നത്.

92 ശതമാനം ഫോണുകളിലും ബാക്ടീരിയ കാണപ്പെടുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു, കൂടാതെ മലമൂത്ര വിസര്‍ജ്യങ്ങളില്‍ അടങ്ങിയിരിക്കുന്ന ഒരു തരം ബാക്ടീരിയ ആയ ഇ.കോയില്‍ 16 ശതമാനം ആളുകളുടെ കൈകളിലും ഫോണുകളിലും ഉണ്ടെന്നും പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

വാതില്‍ പിടികള്‍

സെല്‍ഫോണുകളില്‍ ഉളള ബാക്ടീരിയകളുടെ അടുത്ത് എത്തുന്ന മറ്റൊരു സ്ഥലമാണ് വാതില്‍ പടികള്‍.

വാതില്‍ പടികളില്‍ സ്‌ക്വയര്‍ ഇഞ്ചില്‍ 8,643 ബാക്ടീരിയ എന്ന തോതില്‍ അടങ്ങിയിട്ടുണ്ട്.

അടുക്കള മേശ

കോഫി കപ്പുകള്‍, ഭക്ഷണ അവശിഷ്ടങ്ങള്‍, വേവിക്കാത്ത ഇറച്ചി തുടങ്ങി അടുക്കള മേശകള്‍ നിത്യവും കീടാണുക്കള്‍ നിറഞ്ഞതായിരിക്കും.

അടുക്കള മേശയുടെ മുകള്‍ ഭാഗത്തില്‍ സ്‌ക്വയര്‍ ഇഞ്ചില്‍ 1,736 ബാക്ടീരിയ എന്ന തോതില്‍ അടങ്ങിയിരിക്കുന്നു.

വളര്‍ത്ത് മൃഗങ്ങള്‍ ഭക്ഷണം കഴിക്കുന്ന പാത്രം

മനുഷ്യ വായയേക്കാള്‍ ശുചിയുളളതാണ് നായകളുടെ വായ എന്ന് നമ്മള്‍ കേട്ടിരിക്കും. എന്നാല്‍ ഇതുകൊണ്ട് നായകളുടെ ഭക്ഷണ പാത്രത്തില്‍ നിന്ന് കീടാണുക്കള്‍ അകന്ന് നില്‍ക്കണം എന്നില്ല.

ശരാശരി വളര്‍ത്തു മൃഗങ്ങളുടെ ഭക്ഷണ പാത്രത്തില്‍ സ്‌ക്വയര്‍ ഇഞ്ചില്‍ 2,110 ബാക്ടീരിയകള്‍ എന്ന തോതില്‍ അടങ്ങിയിരിക്കുന്നു.

ചെക്ക്ഔട്ട് സ്‌ക്രീന്‍

സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ സാധാരണയായി നമ്മള്‍ ചെക്ക്ഔട്ട് സ്‌ക്രീനുകള്‍ കുറച്ച് സമയം ലാഭിക്കുന്നതിനായും, നീണ്ട ക്യൂ ഒഴിവാക്കുന്നതിനായി എടിഎമുകളും നമ്മള്‍ ഉപയോഗിക്കാറുണ്ട്.

ചെക്ക്ഔട്ട് സ്‌ക്രീന്‍ അല്ലെങ്കില്‍ എടിഎമില്‍ സ്‌ക്വയര്‍ ഇഞ്ചില്‍ 4,500 ബാക്ടീരിയ എന്ന തോതില്‍ അടങ്ങിയിട്ടുണ്ട്.