ഈ സൂര്യകാന്തി

638

01

പ്രഭാതത്തിന്റെ നിര്‍മാല്യം വിടര്‍ന്നു വരുന്നു , സൂര്യന്റെ ശോഭയാല്‍ സിന്തുര തിലകം അണിഞ്ഞു നില്കുന്നു , പ്രകൃതിയുടെ സൗന്ദര്യം പരകോടിയില്‍ എത്തി നില്കുന്നു , പൂവിലും പുല്ലിലും ഉണര്‍വിന്റെ അംശം തെളിഞ്ഞു വരുന്നു. ഒരു ചെറിയ പച്ച കുപ്പായം അണിഞ്ഞു , പച്ച ചെല അണിഞ്ഞു കൊണ്ട് മുറ്റത്തൊരു കുഞ്ഞു സൂര്യകാന്തി , ബാല്യത്തിന്റെ കുസൃതിയും കുറുമ്പും തുളുമ്പുന്ന കാന്തി , തനിക്കു അരികില്‍ , മുല്ല , ഓര്‍ക്കുട്ട് ,റോസേ തുടങ്ങി നിരവതി അലങ്കാര ചെടികളുണ്ട്

തന്റെ അടുത്തേക്ക് ഒരു കുഞ്ഞി കല്‍ പിച്ച വച്ച് വരുന്നു , എന്നിട്ട് അവളുടെ കൈകള്‍ തന്നിലേക്ക് നീണ്ടു വരുന്നു , ആ നേരം അമ്മ അവളുടെ കൈകള്‍ ഒരു അടി കൊടുത്തിട്ട് പറയും , ചെടിയെ നശിപ്പിച്ചു കളയരുത്. ഇത് കേട്ടപ്പോള്‍ തനിക്കു സന്തോഷം തോന്നുന്നു , അമ്മ തന്നെ സ്‌നേഹിക്കുന്നു , പക്ഷെ എനിക്കറിയാത്ത വേറൊരു കാര്യം , അമ്മ വെള്ളം ഒഴിക്കാന്‍ വരാന്‍ നേരത്ത് എന്നെ മാത്രം നോക്കില്ല , മുല്ലയും , ഓര്‍ക്കുട്ട് ,റോസേ ഇനിയും മാത്രമേ നോക്ക് അവരെ മാത്രമേ തലോടു , അവര്‍ക്ക് വേണ്ടി കൊടുക്കുന്ന വെള്ളത്തില്‍ നിന്ന് വേണെങ്കില്‍ എടുത്തോ എന്നാ മട്ടില്‍ വെള്ളം തരുന്നത് , ഇനിയിപ്പോ താന്‍ ചെറുതായത് കൊണ്ടാണോ അവര്‍കൊക്കെ പൂവ് ഉള്ളത് കൊണ്ടാണോ അവരെ ഇത്ര സ്‌നേഹിക്കുന്നെ , നോക്കിക്കോ എനിക്കും വരും പൂവ് അപ്പൊ അമ്മ എന്നെയും തലോടും , എനിക്ക് വേണ്ടിയും വെള്ളം ഒഴിക്കും. കുറച്ചു നാളുകള്‍ക്ക് ശേഷം , സൂര്യ കാന്തി വളരെ സന്തോഷ വതിയാണ് , തനിക്കും പൂവ് വന്നു തുടങ്ങിയിട്ടുണ്ട് ,

പയേ പയേ സൂര്യനെ നോക്കാന്‍ തുടങ്ങി , സൂര്യനോട് കിന്നരിക്കാന്‍ തുടങ്ങി , അമ്മ വെള്ളവും ആയി വരുമ്പോ അവള്‍ സൂര്യനോട് പറയും അമ്മ ദേ ഇപ്പൊ വരും , എനിക്ക് വെള്ളം തെരും എന്നൊക്കെ , പക്ഷെ വീണ്ടും പഴയത് പോലെ തന്നെ ,
തന്റെ ഈ കാത്തിരിപ്പു അമ്മ അറിയുന്നില്ലല്ലോ , അമ്മയുടെ സ്‌നേഹത്തോടെയുള്ള സ്പര്‍ഷത്തിനായി താന്‍ കൊതിരിക്കുവനെന്നു അമ്മ തിരിച്ചറിയുന്നില്ലല്ലോ ,

ഈ കാത്തിരിപ്പു വെറുതെ ആണെന്ന് തോന്നുന്നു , ഞാന്‍ പോകുവാ , പിന്നെ അവള്‍ സൂര്യനോട് കിന്നരിച്ചില്ല , അമ്മയുടെ വരവിനായി കാത്തു നിന്നില്ല , മറ്റുള്ളവര്‍ക്ക് വേണ്ടി കൊടുത്ത വെള്ളത്തില്‍ നിന്നും വെള്ളം എടുത്തില്ല
, അവള്‍ മണ്ണിലേക്ക് അലിഞ്ഞു ചേരാന്‍ തയാറായി നിന്ന് , ഒടുവില്‍ മനസ്സിന്റെ ക്ഷീണം അവളുടെ ശരീരത്തിലും നിഴലിക്കാന്‍ തുടങ്ങി , അമ്മ അവളുടെ ക്ഷീണം തിരിച്ചറിഞ്ഞു , അവള്‍ക്ക് ഉന്മേഷം നല്കാന്‍ വെള്ളം ഒഴിച്ച് കൊടുത്തു , പക്ഷെ അവള്‍കിപ്പോള്‍ ആാ വെള്ളം തന്റെ ശരീരത്തിലേക്ക് വലിച്ചെടുക്കാനുള്ള ശക്തിയില്ല , മനസ്സും ശരീരവും ഒരു പോലെ മരവിച്ചു , അമ്മ അവളെ സുഖപ്പെടുത്താന്‍ എന്തൊക്കെയോ ചെയ്തു പക്ഷെ ഗുണം ഒന്നും ഉണ്ടായില്ല ,

അവള്‍ മണ്ണിലേക്ക് അലിഞ്ഞു ചേര്‍ന്ന് , ആരോടും ഒരു പരിഭവവും പറയാതെ , ഒടുവില്‍ അമ്മ പൂജക്ക് വേണ്ടി അവളെ നോക്കുമ്പോ കാണുന്നില്ല , തന്റെ സൂര്യ കാന്തി കരിഞ്ഞു ഇരിക്കുന്നു , പൂജക്ക് വേണ്ടി അവളെ തേടിയ കരങ്ങളില്‍ കരിയില തുണ്ട് പോല്‍ അവള്‍ വീണു മയങ്ങി
ചില മനുഷ്യ മനസും ഈ സൂര്യ കാന്തി പോലെ സ്‌നേഹത്തിനു വേണ്ടി കൊതിക്കുന്നു , ഒടുവില്‍ ആരുമറിയാതെ ഒടുങ്ങുന്നു , അനാഥ മന്തിരങ്ങളിലെ കുട്ടികള്‍ ഈ സൂര്യ കാന്തി ചെടിയെ പോലെയാണ് ,

ബാല്യത്തില്‍ സ്‌നേഹം കൊതിക്കും , കിട്ടാതെ വരുമ്പോള്‍ അവര്‍ പ്രതിശേതം പല രൂപത്തില പ്രകടമാക്കും , ഒടുവില്‍ നാടിനു തന്നെ ഭീഷണി യായി മരുന്നു , ഒടുവില്‍ ജയില്‍ അഴിക്കുള്ളില്‍ അവരുടെ ജന്മം ഉരുകി തീരുന്നു .
ബാല്യത്തില്‍ പരിപാലനം നലയ്കുക, നാഥനുള്ളവര്‍ എന്നോ അനധര്‍ എന്നോ