ഈ 78 കാരന്‍ ബോഡിബില്‍ഡറുടെ വിജയരഹസ്യം സസ്യാഹാരം !

309

01

78 വയസ്സുള്ള ജിം മോറിസ് എന്ന ബോഡി ബില്‍ഡറെ നിങ്ങള്‍ പരിചയപ്പെടുകയാണെങ്കില്‍ നിങ്ങളുടെ ഭക്ഷണ രീതി തന്നെ നിങ്ങള്‍ മാറ്റിയേക്കും. മാംസാഹാര വിരോധികള്‍ക്ക് സസ്യാഹാരം പ്രോത്സാഹിപ്പിക്കുന്ന ഏറ്റവും നല്ല പരസ്യം വേറെ എവിടെയും തിരഞ്ഞു കണ്ടു പിടിക്കുകയും വേണ്ട. കാരണം സസ്യാഹാരം പ്രോത്സാഹിപ്പിക്കുവാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് ജിം മോറിസിന്റെ കാര്യം പറയുക എന്നത്. യുകെയിലെ ആനിമല്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്‍ ആയ പെറ്റയാണ് ജിം മോറിസിനെ നമുക്ക് പരിചയപ്പെടുത്തുന്നത്.

01

തിന്നുന്നതിന് മുന്‍പ് നിങ്ങള്‍ ചിന്തിക്കൂ എന്ന ടാഗ്ലൈനില്‍ പെറ്റ ജിം മോറിസിനെ മോഡലാക്കി പുറത്തിറക്കിയ ബാനര്‍ ആഡ് വന്‍ ഹിറ്റായി മാറിയിരിക്കുകയാണ്. സസ്യാഹാരം കഴിക്കുന്നത്‌ നിങ്ങളെ പൊണ്ണത്തടിയില്‍ നിന്നും ഹൃദയ സംബന്ധമായ അസുഖങ്ങളില്‍ നിന്നും അര്‍ബുദ രോഗങ്ങളില്‍ നിന്നും പ്രമേഹ രോഗത്തില്‍ നിന്നും മസ്ഥിഷ്കാഘതത്തില്‍ നിന്നും നിങ്ങളെ രക്ഷിക്കുമെന്ന് പെറ്റ പറയുന്നു.