10_Saffron-Logo

റിവ്യൂ എഴുതിയത്: രോഹിത് കെപി

കുറച്ചു കാലങ്ങളായി മലയാള സിനിമാക്കാര്‍ക്ക് അങ്ങനെ തൊടാന്‍ ധൈര്യം ഇല്ലാത്ത വിഷയങ്ങളായ രാഷ്ട്രീയവും അല്പസ്വല്‍പ്പം ദൈവവിശ്വാസവും എല്ലാം നേരെ നോക്കി വിളിച്ചു പറയുന്ന സിനിമയാണ് ഇത്. മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും സംവിധാകയന്‍ കമലും വര്‍ഷങ്ങള്‍ക്കു ശേഷം ഒന്നിക്കുന്ന സിനിമ എന്നതായിരുന്നു ഉട്ടോപ്യയുടെ പ്രധാന ആകര്‍ഷണം.

ഒരു സാങ്കല്‍പ്പിക സ്ഥലം ആണ് ഉട്ടോപ്യ എന്ന് പറയുന്നത്. സമകാലീന രാഷ്ട്രീയ വിഷയങ്ങല്‍ കൊക്രോങ്കര എന്ന ഗ്രാമത്തെ മുന്‍നിര്‍ത്തി ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുകയാണ് തിരക്കഥാകൃത്തും സംവിധായകനും. (അല്പം രാഷ്ട്രീയം നിരീക്ഷിക്കുന്നവര്‍ക്കേ ഈ സിനിമയിലെ ചില കോമഡികല്‍ മനസ്സിലാകുകയുള്ളൂ).

യേശു ക്രിസ്തുവിന്റെ പ്രതിമയും ഗാന്ധിയന്റെ പ്രതിമയും പോലീസിന്റെ ആചാര വെടിയില്‍ ചരമം പ്രാപിച്ച കാക്കയുടെ കുഞ്ഞും തമ്മില്‍ നടത്തുന്ന സംഭാഷണത്തിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. മമ്മൂട്ടിയുടെ സിപി സ്വതന്ത്രന്‍ എന്ന കഥാപാത്രത്തെ കുറച്ചു പ്രാഞ്ചിയേട്ടന്‍ ആക്കാന്‍ നോക്കിയിട്ടുണ്ട് ആദ്യ പകുതിയില്‍. എങ്കിലും നായകന്റെ ഫ്‌ലാഷ് ബാക്കും കാര്യങ്ങളുമൊക്കെയായി നന്നായി എടുത്തിട്ടുണ്ട് ആദ്യ പകുതി.

രണ്ടാം പകുതിയുടെ പകുതി വരെ കോമഡിയും കാര്യങ്ങളും ഒക്കെയായി മുന്നോട്ടു പോകുന്ന സിനിമ അവസാനത്തെയ്ക്ക് കുറച്ചു വേഗത്തില്‍ ഓടി പോയോ എന്ന് സംശയമുണ്ട്. ചില സ്ഥലങ്ങളില്‍ ഒരു ഒഴുക്കില്ലാതെ രംഗങ്ങള്‍ മുറിയുന്നതും കാണാം.

നായികയായി അഭിനയിച്ച ജുവല്‍ മേരി അടക്കം എല്ലാവരുടെയും നല്ലപെര്‍ഫോമന്‍സ് ആയിരുന്നു സിനിമയില്‍.

പുതുമയുള്ള രീതിയില്‍ ആക്ഷേപ ഹാസ്യം നിറച്ചു മുന്നോട്ട് പോയ സിനിമ അവസാനത്തേയ്ക്ക് ഒരു സാധാരണ സിനിമയുടെ രീതിയിലേക്ക് മാറി എന്ന് വേണമെങ്കില്‍ പറയാം. എങ്കിലും ടിക്കറ്റ് എടുത്തു കയറുന്ന പ്രേഷകന് മുഷിയാത്ത രീതിയില്‍ എല്ലാം നന്നായി അവതരിപ്പിച്ചിട്ടുണ്ട്.

ഈ ഓണക്കാലത്ത് ഒരു കുടുബവുമായി രസിച് കണ്ടിരിക്കാന്‍ രസമുള്ള സിനിമയാണ് ഉട്ടോപ്യയിലെ രാജാവ്.

Advertisements