fbpx
Connect with us

ഉണ്ണിക്കുട്ടന്റെ അച്ഛന്‍

കുളത്തിലേക്ക് നീട്ടി തുപ്പി, അത് വിഴുങ്ങാന്‍ വരുന്ന മീനുകളെ എണ്ണി എടുക്കുമ്പോള്‍ ആണ് എന്നും ആ വിളി വരാറുള്ളത്. ‘ഉണ്ണിക്കുട്ടാ’..അച്ഛനാണ്. അമ്മയാണെങ്കില്‍ വെറും ഉണ്ണിയെ ഉണ്ടാവുള്ളൂ. ഓഫീസിലേക്ക് ഇറങ്ങാന്‍ ആവുമ്പോള്‍ അച്ഛന്റെ പതിവാണ് എന്നെ ഒന്ന് വിളിച്ചു ബൈ പറഞ്ഞു പോവല്‍. ചേട്ടനും പെങ്ങളും ഒക്കെ ഉണ്ടെങ്കിലും ഞാന്‍ അവിടെ ഉണ്ടെന്നു ഉറപ്പു വരുത്തണം. ഈ അച്ഛന് അങ്ങ് പോയാല്‍ പോരെ എന്ന് പലതവണ ആലോചിച്ചതാണ്. പറമ്പിലൂടെ പകുതി ഓടിയും വീടുത്താന്‍ ആവുമ്പോള്‍ നടന്നും ഒരു കണക്കിന് വീടെത്തുമ്പോള്‍ അമ്മയുടെ ചോദ്യം വരും..’എവിടാരുന്നടാ…? ഒരൂസം നീ ആ കുളത്തിലേക്ക് വീഴാനുള്ളതാ…’ പിന്നെ അച്ഛന്‍ ബസ് കേറുന്ന വരെ റോഡില്‍ നോക്കി ഇരിക്കും.

 160 total views

Published

on

കുളത്തിലേക്ക് നീട്ടി തുപ്പി, അത് വിഴുങ്ങാന്‍ വരുന്ന മീനുകളെ എണ്ണി എടുക്കുമ്പോള്‍ ആണ് എന്നും ആ വിളി വരാറുള്ളത്. ‘ഉണ്ണിക്കുട്ടാ’.. അച്ഛനാണ്. അമ്മയാണെങ്കില്‍ വെറും ഉണ്ണിയെ ഉണ്ടാവുള്ളൂ. ഓഫീസിലേക്ക് ഇറങ്ങാന്‍ ആവുമ്പോള്‍ അച്ഛന്റെ പതിവാണ് എന്നെ ഒന്ന് വിളിച്ചു ബൈ പറഞ്ഞു പോവല്‍. ചേട്ടനും പെങ്ങളും ഒക്കെ ഉണ്ടെങ്കിലും ഞാന്‍ അവിടെ ഉണ്ടെന്നു ഉറപ്പു വരുത്തണം. ഈ അച്ഛന് അങ്ങ് പോയാല്‍ പോരെ എന്ന് പലതവണ ആലോചിച്ചതാണ്. പറമ്പിലൂടെ പകുതി ഓടിയും വീടുത്താന്‍ ആവുമ്പോള്‍ നടന്നും ഒരു കണക്കിന് വീടെത്തുമ്പോള്‍ അമ്മയുടെ ചോദ്യം വരും..’എവിടാരുന്നടാ…? ഒരൂസം നീ ആ കുളത്തിലേക്ക് വീഴാനുള്ളതാ…’ പിന്നെ അച്ഛന്‍ ബസ് കേറുന്ന വരെ റോഡില്‍ നോക്കി ഇരിക്കും.

ഇടക്കെപ്പോഴോ ഒരു ദിവസം അച്ഛന്‍ കേറുന്ന ബസ് അറിയാമായിരുന്ന ഉണ്ണി വള്ളി നിക്കറും ഇട്ടു റോഡിലൂടെ ഇറങ്ങി ഓടി ബസില്‍ കേറാന്‍ നിന്ന അച്ഛന്റെ പാന്റ്‌സ് പിടിച്ചതും ആലികുട്ടി എളാപ്പ തിരിച്ചു വീട്ടില്‍ കൊണ്ട് വന്നാക്കിയതും ചെറിയ ഓര്‍മ്മയായി മനസ്സിലുണ്ട്. അന്ന് രാത്രി അച്ഛന്‍ വന്നത് ഒരു പാട് മിട്ടായി ആയിട്ടായിരുന്നു. ഇതെന്റെ ഉണ്ണിക്കുട്ടന് എന്ന് പറഞ്ഞു കുറെ മിട്ടായികള്‍ രണ്ടുകൈയിലും നിറച്ചു തന്നത് വ്യക്തമായ ഓര്‍മ്മയും.! അച്ഛന് എന്നെയായിരുന്നു ഇഷ്ടം. പാതിരാത്രി വരെ അച്ഛന്റെ മടിയിലിരുന്നു ക്രിക്കറ്റ് കാണലും, കൊണ്ടോട്ടി നേര്ച്ചക്ക് പാതി രാത്രി ആ ചൂണ്ടു വിരല്‍ പിടിച്ചു വരവ് ( എഴുന്നള്ളത് ) കാണാന്‍ കാത്തു നിക്കലും..ഒക്കെ ഉണ്ണികുട്ടനായിരുന്നു. പിന്നെ എപ്പോഴാണ് എന്നെ അച്ഛന് ഇഷ്ടമല്ലാതെ ആയത് ? ‘ഉണ്ണികുട്ടന്‍’ എന്നാണ് ഉണ്ണി ആയതു ?

അച്ഛന്‍ ഗള്‍ഫിലേക്ക് പോവാന്‍ ഒരുങ്ങി ഇറങ്ങിയപ്പോ കരഞ്ഞു കണ്ണ് കലങ്ങി നിന്ന അമ്മയെ കണ്ടാണ് എല്ലാരും കരഞ്ഞത്. ഉണ്ണികുട്ടന്‍ കരഞ്ഞില്ല. പിന്നെ അച്ഛനെയും കൊണ്ട് ആ കാര്‍ നീങ്ങിയപ്പോ ഉണ്ണികുട്ടന് കരച്ചില്‍ വന്നു. കരഞ്ഞോ ആവോ..ഓര്‍മ്മയില്ല. അവിടന്ന് അങ്ങോട്ടാണ് ‘ഉണ്ണികുട്ടന്‍’ ഉണ്ണി ആയതു. വര്‍ഷത്തില്‍ ഒരു മാസം ലീവ് നു വരുമ്പോള്‍ ആ ഒരു വര്ഷം ചെയ്ത എല്ലാ കുസൃതികള്‍ക്കും അച്ഛന്റെ കയ്യില്‍ നിന്ന് ശിക്ഷകള്‍ ഏറ്റു വാങ്ങിത്തുടങ്ങി. അതും മുത്തച്ഛന്‍ മോഡല്‍ ശിക്ഷകള്‍. ( മുത്തച്ഛന്‍ സുബേദാര്‍ മേജര്‍ മുഹമ്മദ്കുട്ടി ).

വര്‍ഷാവര്‍ഷങ്ങളില്‍ കടല്‍ കടന്നു ഒരാള്‍ എന്നെ തല്ലാന്‍ വരുന്നു എന്നാ തോന്നലായിരുന്നു അച്ഛന്റെ നാട്ടിലേക്കുള്ള വരവുകള്‍. ഒരുപാട് പേടിയോടെ മാത്രം അച്ഛനെ ഓര്‍ക്കാന്‍ പറ്റിയിരുന്ന നാളുകള്‍. വളരുന്നതിനൊപ്പം ആയ പേടിയും കൂടി. അച്ഛന്റെ മുന്നില്‍ ചെല്ലാന്‍ പേടി, മിണ്ടാന്‍ പേടി, അച്ഛന്‍ ഇരിക്കുന്ന റൂമിന്റെ മുന്നിലൂടെ പോവാന്‍ പേടി, ആ ഒരു മാസം റൂം അടച്ചു ബുക്‌സും പാട്ടും ആയി കൂടും. എന്തിനെങ്കിലും ഒക്കെ എന്നാലും കിട്ടും. ഉണ്ണി വാങ്ങിക്കും എന്ന് പറയുന്നതാവും കുറച്ചു കൂടെ ശരി. അച്ഛന്‍ വരണമെന്ന് ആഗ്രഹിക്കുന്നവരുടെ കൂട്ടത്തില്‍ അച്ഛന്‍ എത്രയും വേഗം തിരിച്ചു പോവണം എന്ന് ഉണ്ണി മാത്രം ആഗ്രഹിച്ചു. അച്ഛന്റെ സംസാരത്തില്‍ ‘ഉണ്ണി’ എന്നാ പുകഞ്ഞ കൊള്ളി എന്നും വിഷയമാവുകയും ഉണ്ണിക്കു തന്റെ ബെഡ് റൂമിന് പുറത്തേക്കു ലോകമില്ലതവുകയും ചെയ്തു. ഒരിക്കലെങ്കിലും അച്ഛന്റെ വായില്‍ നിന്ന് ‘ഉണ്ണികുട്ടാ’ എന്നാ പഴയ വിളി കൊതിച്ച എത്രയോ ദിവസങ്ങള്‍.

Advertisement

പഠിത്തം ഉഴപ്പിയ ഉണ്ണിക്കു ഇത്തവണ കിട്ടിയ ശിക്ഷ കൊറച്ചു കൂടെ കഠിനമായിരുന്നു. അച്ഛന്റെ അടുത്തേക്ക്, ഗള്‍ഫിലേക്ക് ഒരു വിസ ! ഇവിടെയെത്തിയ ഉണ്ണിക്കു ഇതൊരു ദുര്‍ഗുണ പരിഹാര പാഠശാലയായിരുന്നു. ശിക്ഷയും ശിക്ഷണവും മാറി ഉപദേശങ്ങളില്‍ ഒതുങ്ങി. ഉണ്ണിക്കു കൊള്ളാവുന്ന ജോലി ആയതും, ഉണ്ണി ജോലിയിലേക്കും അച്ഛന്‍ വിശ്രമ ജീവിതം നയിക്കാന്‍ നാട്ടിലേക്കും.!

ഫോണ്‍വിളികള്‍ എല്ലാം അമ്മയോടായിരുന്നു. അച്ഛനോട് വിശേഷങ്ങള്‍ ചോദിക്കും. അച്ഛന് വരുമാനതിനും ആരോഗ്യത്തിനും ഒരു കുറവും ഇല്ല. വിളിക്കുമ്പോള്‍ ഒക്കെ മക്കളെക്കാള്‍ ആരോഗ്യവും ധനസ്ഥിതിയും ഉള്ള അച്ഛന്റെ സ്വരം. നിങ്ങള്‍ടെ സഹായം ഇല്ലാതെ ജീവിച്ചു മരിച്ച മതി എന്നാ സ്ഥിരം പല്ലവിയും. അച്ഛന് സന്തോഷം..ഉണ്ണിക്കും സന്തോഷം..! ഇന്ന് കാലം ഒരു പാട് മാറിയിരിക്കുന്നു. ഉണ്ണിയും അഛനായിരിക്കുന്നു. എന്നും അച്ഛനും അമ്മയ്ക്കും വിളി.എന്നെങ്കിലും സൌകര്യപ്പെടുമ്പോള്‍ നാട്ടിലേക് ഒരു പോക്ക്. അത്രയേ ഉള്ളൂ ഇപ്പൊ. അത് മതി അച്ഛനും.

അമ്മ വിളിച്ചാണ് കാര്യം അറിഞ്ഞത്. അച്ഛന്റെ കാലിനു വയ്യ. നടക്കാന്‍ വയ്യ. ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തിരിക്കുന്നു. പരസഹായം കൂടാതെ നടക്കാന്‍ വയ്യ. അധികം കിടപ്പില്‍ തന്നെ. ഇതെല്ലം കൂടെ കേട്ടപ്പോള്‍ അപ്പോള്‍ തന്നെ അച്ഛനോട് മിണ്ടണം എന്ന് തോന്നി ഉണ്ണിക്ക്. അമ്മ വൈകീട്ട് വിളിക്കാന്‍ പറഞ്ഞു. കാത്തിരുന്ന് വൈകീട്ട് വിളിച്ചു. പതിവ് പോലെ ഫോണ്‍ എടുത്തത് അമ്മ. അച്ഛന് കൊടുക്കാന്‍ പറഞ്ഞു. മറു തലക്കല്‍ അച്ഛന്റെ ശബ്ദം.’ ഉണ്ണിക്കുട്ടാ….’ പിന്നെ അച്ഛന്‍ പറഞ്ഞതൊന്നും ഉണ്ണി കേട്ടില്ല. കണ്ണ് രണ്ടും നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു. അന്ന് ഉണ്ണി ശരിക്കും ആഗ്രഹിച്ചു. അച്ഛന്‍ പണ്ടത്തെ പ്രതാപത്തോടെ തന്നെ ‘ ഉണ്ണീ’ എന്ന് തന്നെ വിളിച്ചാല്‍ മതിയെന്ന്..!

 161 total views,  1 views today

Advertisement

Advertisement
SEX10 hours ago

ഓറല്‍ സെക്‌സ് എന്നത് ലൈംഗികായവത്തെ മാത്രം ഉത്തേജിപ്പിക്കുന്ന ഒന്നാക്കി മാറ്റരുത്

condolence10 hours ago

സിപിഎം പിബി അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു

Entertainment10 hours ago

വിജയഘടകങ്ങൾ ഒരുപാടു ഉണ്ടെങ്കിലും ബിഗ്‌ബ്രദർ പരാജയപ്പെട്ടത് എന്തുകൊണ്ട് ? സിദിഖ് തുറന്നു പറയുന്നു.

Entertainment11 hours ago

തിലകനെ പോലും നാടകങ്ങളിൽ അദ്ദേഹം അഭിനയം കൊണ്ട് അതിശയിപ്പിച്ചിരുന്നു.

Entertainment11 hours ago

അൻപത് വർഷത്തെ നാടക – സീരിയൽ – സിനിമ ജീവിതത്തിൽ ശ്രീ ജയരാജന്റെ ആദ്യ നായക വേഷം

Entertainment11 hours ago

വലിയ ശ്രദ്ധ കിട്ടാതെ പോയ ഒരു സിനിമ, പക്ഷെ തീർച്ചയായും കണ്ടിരിക്കേണ്ടത്

Entertainment11 hours ago

വിനീത് ശ്രീനിവാസനോട് ബേസിൽ ജോസഫ് ചോദിച്ച ചാൻസിന്റെ കഥ, പിന്നെന്തു സംഭവിച്ചു എന്ന കഥ

article11 hours ago

മുല ചരിത്രം – മനുഷ്യ മുലയുടെ ഷേപ്പ് ശരിയല്ല

Entertainment12 hours ago

കറുപ്പിലേക്ക് കടക്കാതെ പച്ചനിറത്തിലുള്ള താടിയുടെ വളർച്ചാ ഘട്ടത്തിൽ ആമീർ ഖാൻ അത്രയും സുന്ദരനായിരുന്നു

Entertainment12 hours ago

പ്രേക്ഷകശ്രദ്ധ നേടുകയാണ് പൂങ്കുഴലിയുടെ ചിത്രങ്ങൾ

Entertainment12 hours ago

ഈ പോസ്റ്റർ തന്നെ നോവലിന്റെ ഏത് വശത്തെയാണ് മണിരത്നം ചലച്ചിത്രമാക്കാൻ പോകുന്നത് എന്ന് കൃത്യമായി കൺവെ ചെയ്യുന്ന ഒന്നായിരുന്നു

Entertainment12 hours ago

പൊന്നിയിൻ സെൽവന്റെ കൂടെ ഹിന്ദി വിക്രംവേദ പിടിച്ചു നിൽക്കുമോ ?

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment4 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment3 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX3 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment1 week ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment1 week ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment13 hours ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment21 hours ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment1 day ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment1 day ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment2 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment2 days ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Entertainment3 days ago

സാറ്റർഡേ നൈറ്റിലെ ആദ്യ ലിറിക്കൽ വീഡിയോ സോങ് പുറത്തിറങ്ങി

Entertainment3 days ago

ദൃശ്യം 2 ഹിന്ദി റീമേക്ക് റീക്കാൾ ടീസർ

Entertainment3 days ago

ചുപ്പിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ പുറത്തുവിട്ടു

Entertainment3 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment4 days ago

ഗൗതം മേനോൻ – എസ്.ടി.ആർ – എ.ആർ റഹ്മാൻ ഒന്നിക്കുന്ന ‘വെന്തു തണിന്തതു കാട്’ മല്ലിപ്പൂ (വീഡിയോ സോംഗ്)

Entertainment5 days ago

ദൃശ്യവിസ്മയം ‘പൊന്നിയിന്‍ സെല്‍വന്‍’; പുതിയ പ്രൊമോ വീഡിയോകള്‍ പുറത്തിറങ്ങി

Advertisement
Translate »