ഉണ്ണിയും മുത്തശ്ശിയും – ഹാഷി മൊഹമ്മദ്

202

01

‘ഉണ്ണീ നീ എവിടാ’ ഈ ചെക്കന്‍ ഇതെവിടെ പോയി കിടക്കാ …

അമ്മയുടെ ചോദ്യം കേട്ട ഭാവം നടിക്കാതെ അവന്‍ കുളക്കടവില്‍ ഇരുന്നു വെള്ളത്തിലെ പരല്‍ മീനുകള്‍ ഉണ്ണിയുടെ കാല്‍ വിരലുകളില്‍ ഇക്കിളിയാക്കി, പാറയില്‍ ഇരുന്ന പോക്കാന്‍ തവള നീട്ടി വിളിച്ചു, എന്നിട്ടും അവന്‍ വിളി കേട്ടില്ല.

അമ്മ വന്നു ഉണ്ണിയെ തട്ടി വിളിച്ചു ഉണ്ണി തിരിഞ്ഞ് നോക്കി ‘ഉണ്ണി ഇവിടെ വന്നിരിക്കാണോ അമ്മയെ നീ പേടിപിച്ച് കളഞ്ഞല്ലോ’ അമ്മ അവനെ എടുത്തു മടിയില്‍ വെച്ചു’ എന്താ എന്റെ പോന്നു വാവക്ക് ഒരു മിണ്ടാട്ടവും ഇല്ലാലോ ‘ അവന്‍ ഒന്നും പറഞ്ഞില്ല

അമ്മ അവനെ എണീപിച്ചു ‘വാ അമ്മ ചോറ് എടുത്ത് വെച്ചിട്ടുണ്ട് അത് വന്നു കയിക്ക്’ അമ്മയുടെ നിര്‍ബന്ദത്തിനു വയങ്ങി അവന്‍ പതുക്കെ എണീറ്റു .

‘എന്റെ മോന്‍ കയിക്കു കേട്ടോ അമ്മക്കു ഒരുപാട് പണിയുണ്ട് അല്ലെങ്കില്‍ അച്ഛന്‍ വന്നാല്‍ അട്ടം പൊളിക്കും’ അവന്‍ ഒന്നും മിണ്ടാതെ ചോറു പാത്രത്തില്‍ വിരല്‍ കൊണ്ട് ചിത്രം വരച്ചുകൊണ്ടിരുന്നു . അവന്റെ പിഞ്ചു മനസ്സ് എവിടെ ഒക്കെയോ അലയുകയാണ് .

‘അല്ലാ നീ ഇത് വരെ കയിച്ചു കയിഞ്ഞില്ലേ’ അമ്മ ദേഷ്യത്തോടെ ഉണ്ണിയെ നോക്കി …..

എനിക്ക് വേണ്ട എന്ന രീതിയില്‍ അവന്‍ തല തായ്ത്തി ഇരുന്നു , അച്ഛന്‍ ഇപ്പോള്‍ വരും അച്ഛന്റെ അടുത്തുന്നു തല്ലു മേടിക്കണ്ടെങ്കില്‍ ചോറ് കയിച്ചോ അമ്മ യുടെ ഭീഷണി ഒന്നും അവനില്‍ ഒരു കൂസലും ഉണ്ടാകിയില്ല , ‘ എന്നാല്‍ അമ്മ വാരി തരാം അമ്മയുടെ മോന്‍ വാ പൊളിക്ക് ‘ അവന്‍ എനിക്ക് വേണ്ടെന്നു പറഞ്ഞു എണീറ്റു .

‘എന്താ ഉണീ ഇങ്ങനെ ആഹാരം കയിച്ചാല്‍ അല്ലെ മോന്‍ വളര്‍ന്നു വലിയ ആളാവു’ അമ്മയുടെ ചോദ്യത്തിന് മറുപടിയായി ‘എനിക്ക് മുത്തശ്ശി ചോറ് തന്നാ മതി അല്ലാതെ അമ്മ തരണ്ട’ …. അവന്‍ ഇത് പറഞ്ഞു കരയാന്‍ തുടങ്ങി .

ഇന്നലെ വരെ മുത്തശ്ശി ആയിരുന്നു ഉണ്ണിക്കു എല്ലാം , കുളിപിക്കലും ഭക്ഷണം കൊടുക്കലും , കഥ പറഞ്ഞു ഉറക്കലും എല്ലാം മുത്തശ്ശി തന്നെ ഉണ്ണിയോട് എല്ലാരും പറഞ്ഞത് മുത്തശ്ശി സ്വര്‍ഗത്തില്‍ പോയി എന്നാണ് . ഇന്നലെ പോയ മുത്തശ്ശി ഇതുവരെ വരാത്തതിന്റെ പരിഭവം അവന്റെ മുഖത്ത് പ്രകടമായിരുന്നു .

ഉണ്ണി എണീറ്റ് തന്റെ പായയില്‍ പോയി തന്റെ രണ്ടു കണ്ണുകളും തുറന്നു പിടിച്ച് അവന്‍ കിടന്നു , മുത്തശ്ശിയുടെ കഥ കേട്ടാലേ അവന്‍ ഉറങ്ങുമായിരുന്നുള്ളൂ . ഇന്നലെ ഒരു പാട് ജനമായിരുന്നു അമ്മമ്മയെ സ്വര്‍ഗത്തിലേക്ക് പറഞ്ഞയക്കാന്‍ വന്നത് , ഇപോ ആണേല്‍ ആരെയും കാണുന്നുമില്ല അമ്മമ്മ വന്നോന്നു ചോദിച്ചു, ആര്‍ക്കും മുത്തശ്ശിയെ വേണ്ടേ …അവന്റെ കുഞ്ഞു മനസ്സു കാട് കേറികൊണ്ടിരുന്നു . ഇന്നലെ നില വിളക്ക് കത്തിച് വെച്ചു തറയില്‍ വാഴ പട്ടയില്‍ മുത്തശി ഉറങ്ങുന്നത് ഞാന്‍ കണ്ടതാ പിന്നെ ഈ മുത്തശ്ശി എങ്ങോട്ട് പോയി ….

ഉണ്ണി അറിയാതെ കണ്ണടച്ചു പാതി മയക്കത്തിലേക്കു വഴുതി വീണു . ‘ ഉണ്ണി നീ ഉറങ്ങിയോ അമ്മമ്മ കഥ പറഞ്ഞു തരട്ടെ , എന്റെ കണ്ണാ ഇന്ന് എന്തെ ചോറ് കയികാഞ്ഞേ …’ അതെ മുത്തശ്ശി തന്നെ അവന്‍ ഉറക്കത്തില്‍ നിന്ന് ഞെട്ടി ഉണര്‍ന്നു അമ്മാമ്മേ അമ്മമ്മേ … എന്ന് വിളിച്ച് കൊണ്ട് …….

Advertisements