ഉണ്ണിയേട്ടന്‍ ഫസ്റ്റ്; കെഎസ്ആര്‍റ്റിസി കേരളത്തിന്റെത് മാത്രം !

0
199

new

മലയാളികളുടെ നൊസ്റ്റള്‍ജിയയായ കെ ആസ് ആര്‍ ടി സി എന്ന പേരിന് വേണ്ടിയുള്ള അവകാശത്തര്‍ക്കത്തില്‍ കേരളവും കര്‍ണാടകയും സജീവമാണ് എങ്കിലും  പേറ്റന്റ് ഡിസൈന്‍ ആന്‍ഡ് ട്രേഡ്മാര്‍ക്ക് കണ്‍ട്രോളര്‍ ജനറല്‍ കേരളത്തിന് അനുകൂലമായി വിധി പറയാനാണ് സാധ്യത.

തങ്ങളുടെ റോഡ് ട്രാന്‍സ്‌പോര്‍ട്ടിന് മാത്രമായി ഈ പേര് അനുവദിക്കണം എന്നാ ആവശ്യവുമായി 2013 അവസാനത്തിലാണ് കര്‍ണാടക രംഗത്ത് എത്തിയത്. ഇങ്ങനെ സംഭവിച്ചാല്‍ കേരളത്തിന്റെ കൈയ്യില്‍ നിന്നും ആ പേര് നഷ്ടമാകും.

ഇതില്‍ കേരളം പറയുന്നത് വാദഗതികള്‍ ഇങ്ങനെയാണ്…

വിഷയത്തില്‍ കേരളത്തിന്റെ വാദം ലളിതവും വസ്തുതകള്‍ക്ക് നിരക്കുന്നതുമാണ്.

1965 ലാണ് കേരളം കെ എസ് ആര്‍ ടി സി സര്‍വ്വീസുകള്‍ തുടങ്ങിയത്.

കര്‍ണാടകമാകട്ടെ ഇത് കഴിഞ്ഞ് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം, 1974 ലാണ് ആരംഭിക്കുന്നത്.

കെ എസ് ആര്‍ ടി സി എന്ന പേരില്‍ തന്നെ അവരും സര്‍വീസും തുടങ്ങി. പക്ഷെ ആദ്യം വന്നത് കേരളമാണ്, അത് കൊണ്ട് പേരും കേരളത്തിന്‌ സ്വന്തമാണ്.

Advertisements