നടന് ഉണ്ണി മുകുന്ദനെ ഇപ്പോള്‍ കണ്ടാല്‍ നിങ്ങള്‍ മൂക്കത്ത് വിരല്‍ വെക്കുമെന്ന് തീര്‍ച്ചയാണ്. കാരണം അത്രമാത്രം മാറ്റങ്ങളാണ് നിങ്ങള്‍ ഉണ്ണിയില്‍ കാണാനാവുക. പൊണ്ണത്തടി കുറച്ചു സംഭവം സിക്സ്പാക്ക് ബോഡിയുമായാണ് ഇപ്പോള്‍ ഉണ്ണിയുടെ നടത്തം. 87 കിലോ ഭാരമുണ്ടായിരുന്ന ഉണ്ണി ഇപ്പോള്‍ 70 കിലോ ആണത്രേ ഭാരം. പോരാത്തതിനു പ്രിഥ്വിയെ തോല്‍പ്പിക്കുന്ന മസിലും. തന്നെ പലരും തടിയനെന്നു വിളിക്കുന്നതില്‍ ഉണ്ടായ മനോവിഷമം ആണ് ഉണ്ണിയെ ജിമ്മില്‍ പോവാന്‍ പ്രേരിപ്പിച്ചത്രേ.
കൊച്ചിയിലെ ചെരനെല്ലൂരിലെ കാറ്റമൌണ്ട് ജിമ്മിലാണ് ഉണ്ണി എത്തിപ്പെട്ടത്. തുടര്‍ന്നങ്ങോട്ട് പരീക്ഷണങ്ങളുടെ കാലമായിരുന്നു. ഏറെ നാളത്തെ വ്യായാമങ്ങള്‍ക്ക് ശേഷം 87 ഉണ്ടായിരുന്ന തൂക്കം 83 ആക്കുവാന് ഉണ്ണിക്ക് കഴിഞ്ഞു. പിന്നീടത് 80 ആയി. തന്റെ ട്രെയിനറും സുഹൃത്തുമായ ഷൈജന്റെ സഹായത്തോടെ ഉണ്ണി തന്റെ തൂക്കം 70 ല്‍ എത്തിക്കുകയായിരുന്നു അവസാനം.
തന്റെ അനുഭവത്തെ കുറിച്ച് ഉണ്ണി തന്നെ പറയുന്നത് കാണുക.
വേദനയാണ് ഏറ്റവും നല്ല അധ്യാപകന്. ആദ്യം വേദനയോട് പൊരുതുക. പിന്നീട് അതിനെ കീഴടക്കുക. പിന്നീട് അതാവര്‍ത്തിക്കുക. ഇതാണ് വിജയത്തിലേക്കുള്ള മന്ത്രം. വേദന വരികയും പോവുകയും ചെയ്യും. പക്ഷെ ശ്രദ്ധ കൈവെടിയാതിരുന്നാല്‍ ലക്ഷ്യത്തിലെത്താം. എന്നെ തടിയനനെന്നു വിളിച്ച എല്ലാവരോടും നന്ദിയുണ്ട്.
ഇനി ഇങ്ങനെ തടി കുറയ്ക്കുവാന്‍ ജിമ്മില്‍ പോയാല്‍ മാത്രം പോരെന്ന് നിങ്ങള്‍ക്ക് അറിയുമായിരിക്കും. നല്ല ഭക്ഷണക്രമവും അതിനായി വേണം. കണ്ണില്‍ കാണുന്നതെല്ലാം തിന്നുന്ന പരിപാടി പട്ടില്ലെന്നര്ത്ഥം.
ഉണ്ണിയുടെ ഭക്ഷണ രീതി. – കഴിഞ്ഞ 5 മാസത്തെ
രാവിലെ 5 മണിക്ക് ഒരു ആപ്പിളും ആപ്പിള്‍ ജ്യൂസും കുടിച്ച ശേഷം നേരെ ജിമ്മിലേക്ക് പോകും. ശേഷം 2 മണിക്കൂര്‍ വ്യായാമം. വ്യായാമമുറകള്‍ ഇവയാണ്.
- 10 മിനിറ്റ് നേരത്തെ വാം അപ്പിനു ശേഷം നേരെ കഠിന വ്യായാമത്തിലേക്ക്.
- 20 മിനിറ്റ് വീതം ട്രെഡ് മില്ലില്‍, എലിപ്റ്റിക്കല്‍, ട്വിസ്റ്റര്‍ വ്യായമങ്ങള്‍.
- ഓരോ മസിലിനും 5 തരത്തിലുള്ള വ്യായമങ്ങള്‍. അതും 4 സെറ്റ് വീതം. ആദ്യ സെറ്റില്‍ 25 എണ്ണം ആണെങ്കില്‍ പിന്നീടുള്ള 3 സെറ്റുകളില്‍ അത് 22, 20, 18 എന്ന കണക്കിലായിരിക്കും. 15 കിലോയില്‍ കവിഞ്ഞുള്ള വെയിറ്റുകളൊന്നും വ്യായമത്തിനായി ഉപയോഗിച്ചില്ലെന്നു പറഞ്ഞ ഉണ്ണി അധികം ഭാരം എടുക്കുന്നതിനു പകരം എണ്ണം കൂട്ടി ചെയ്യുന്നതാണ് മസിലുണ്ടാകാന്‍ ഏറ്റവും നല്ലതെന്നു പറയുന്നു. രണ്ടു മസിലുകള്‍ക്കാണ് ഉണ്ണി ഒരു ദിവസം വ്യായമം നല്‍കിയത്.
വൈകുന്നേരവും ഇതേപോലെ രണ്ടു മണിക്കൂര്‍ ഉണ്ണി ജിമ്മില്‍ പോയി വ്യായാമ മുറകള്‍ നിര്‍വഹിക്കും.
ഇനി ഭക്ഷണ ക്രമം.
- പ്രഭാത ഭക്ഷണം: ആപ്പിള്‍, കുക്കുംബര്‍, 10 മുട്ടയുടെ വെള്ള, കാരറ്റ് കുക്കുംബര്‍ ജ്യൂസ്, ഓട്ട്സും തേനും, ഓറഞ്ച്.
- 11 മണി: ആപ്പിള്‍ അല്ലെങ്കില്‍ ഏതെങ്കിലും പഴം. കാരറ്റ്, ബീറ്റ് റൂട്ട് കെല്ലോഗ്സ്.
- ഉച്ചയ്ക്ക് ഒരു മണി: ഒരു പിടി ചോറ്. 4 കഷ്ണം മീന്‍ അല്ലെങ്കില്‍ ചിക്കന്‍, ജ്യൂസ്
- രാത്രി ഭക്ഷണം: ഒരു ഫുള്‍ അല്‍ഫാം ചിക്കന്‍, വെജിറ്റബിള്‍ സാലഡ്, ലൈം ജ്യൂസ്
ഇനി എത്രനേരം ഉറങ്ങണം എന്നറിയേണ്ടേ ? ദിവസവും 8 മണിക്കൂര്‍ നേരമായിരിക്കും ഉറക്കം.
മുകളില്‍ പറഞ്ഞ ജീവിതരീതി കഴിഞ്ഞ 5 മാസം പിന്തുടര്ന്നാണ് ഉണ്ണി മുകുന്ദന് തന്റെ തടി 17 കിലോ കുറച്ചതും സിക്സ് പാക്ക് ബോഡി നേടിയെടുത്തതും. നമ്മള് വായനക്കാര്‍ക്കും ഈ മുറകളിലൂടെ ഈ ശരീരം നേടിയെടുക്കാവുന്നതെ ഉള്ളൂ എന്നും ഉണ്ണി വ്യക്തമാക്കി.