Diseases
ഉത്കണ്ടാ രോഗങ്ങള്‍ (Anxiety Disorders) – പാനിക് ഡിസോര്‍ഡര്‍
എന്തെങ്കിലും കാര്യമോര്‍ത്തു ഉണ്ടാകുന്ന അതിരുകവിഞ്ഞ ഉത്കണ്ട. ഈ ഉത്കണ്ടാകുലമായ ചിന്ത കൂടി കൂടി വരുന്നു. ഇത് അനിയന്ത്രിതമാകുന്നു. ദിനചര്യകളോ ദൈനംദിന ജോലികളോ ചെയ്യാന്‍പോലും കഴിയാത്ത വിധത്തില്‍ അസ്വസ്ഥതകള്‍ വന്നു നിറയുന്നു. ആഴ്ചയില്‍ പല പ്രാവശ്യം ചിലര്‍ക്കിതുണ്ടാവുന്നു. ചിലര്‍ക്ക് ദിവസത്തില്‍ പല പ്രാവശ്യം ഉണ്ടായി എന്ന് വരും. ഇതൊരു അനുഭവമായി കഴിഞ്ഞാല്‍ ഒരു ആക്രമണം കഴിയുമ്പോള്‍ അടുത്തത് എപ്പോഴാണ് എന്നുള്ള ഉത്കണ്ടയിലായി. നിറഞ്ഞ മനസ്സോടും തളര്‍ന്ന ശരീരത്തോടും കൂടി അയാള്‍ ഇരുന്നു പോകുന്നു. എങ്കിലും ഇരിക്കാന്‍ സാധിക്കുന്നില്ല. കാരണം മനസ്സ് അസ്വസ്ഥമാണ്. ഈ അസ്വസ്ത്തതയില്‍ നിന്നും രക്ഷപെടാന്‍ ചിലര്‍ ബാഹ്യ സമ്പര്‍ക്കമൊന്നും ചെയ്യാതെ വീടിനുള്ളില്‍ ചടഞ്ഞുകൂടും. ഈ വൈകാരികാവസ്ഥ സൃഷ്ടിക്കുന്ന സന്തര്ഭങ്ങള് ഒഴിവാക്കാനാണ് ഈ ഒഴിഞ്ഞു മാറല്‍.
ആക്രമണം എങ്ങിനെ?
അസ്വസ്ഥതകള്‍ കുറേശെ കൂടി വരുന്നു. അത് കൂടി കൂടി അസഹനീയമാകുന്നു. ശ്വാസം മുട്ടല്‍ ഉണ്ടാകുന്നു. ശാസോച്ച്വാസത്തിന്റെ ദൈര്‍ഖ്യം കുറയുന്നു. നെഞ്ചിടുപ്പ് കൂടുന്നു, വിയര്‍ക്കുന്നു, ചില ശരീരഭാഗങ്ങള്‍ തുടിക്കുന്നു, അല്ലെങ്കില്‍ മരവിപ്പ് തോന്നുന്നു. എന്തോ അരുതാത്തത് സംഭവിക്കാന്‍ പോകുന്നു എന്ന തോന്നല്‍. താന്‍ മരിച്ചു പോകുമോ എന്ന് ചിന്തിച്ചുപോകുന്നു. മനസ്സ് ഏതോ ശൂന്യതാ ബോധത്തിനടിമപ്പെട്ടത് പോലെ ഉള്ള അനുഭവം. ഇങ്ങിനെയുള്ള അസ്വസ്ഥതകള്‍ എല്ലാവരിലും ഒരു പോലെ ആകണമെന്നില്ല. എങ്കിലും പൊതുവേ ഉള്ള സ്വഭാവം താഴെ പറയുന്നു.
a ) ശ്വാസം മുട്ടല്‍. ശാസോച്ച്വാസത്തിന്റെ ദൈര്‍ഖ്യം കുറയുന്നു.
b ) നെഞ്ചിടുപ്പ്, കമ്പനം. ഹൃദയസ്തംപനം പോലെയുള്ള അനുഭവം.
c ) ഇന്ദ്രിയ ബോധം നഷ്ടപ്പെട്ടത് പോലുള്ള തോന്നല്‍.
d ) ശൂന്യതാ ബോധം
ചിലര്‍ ഹൃദയസ്തംഭനം ആണെന്ന് ഭയന്ന് ആശുപത്രികളിലെ ICU വിലേക്ക് തള്ളിക്കയറി എന്ന് വരും. തന്നെ രക്ഷിക്കാന്‍ ഇനി ഇവിടെ മാത്രം അഭയം എന്ന് വിചാരിച്ചാണിത് ചെയ്യുന്നത്. ഏതോ അനിര്‍വചനീയമായതും, ഭയാനകവുമായ അസ്വസ്ഥതയുടെ നീരാളിപ്പിടുത്തില്‍ പെട്ടുപോകുന്നു. ഏതോ ശൂന്യതാ ബോധത്തില്‍ വ്യക്തി നിപതിക്കുന്നു. താന്‍ വെറും പൊള്ളയാണെന്ന് രോഗിക്ക് തോന്നുന്നു.
കാരണങ്ങള്‍
ശരിയായ കാരണത്തിന് ഗവേഷണം ഇപ്പോഴും നടക്കുന്നു. എങ്കിലും ഇപ്പോഴുള്ള അറിവനുസരിച്ച്. പാരമ്പര്യം, ദീര്ഖനാളായുള്ള ഉറ്റവരുടെയും പ്രിയപ്പെട്ടവരുടെയും വേര്‍പാട്, വ്യക്തി പ്രത്വേകത, ജീവിത സാഹചര്യങ്ങള്‍ അങ്ങിനെ പലതുണ്ട്.
ഡിപ്രഷന്, OCD ഇവയുടെ കാരണമായ സെരറ്റൊനിന്‍ ഏറ്റക്കുറച്ചില്‍ ആണിവിടെയും ജീവശാസ്ത്രപരമായ കാരണം.
ചികിത്സ
ഭാഗ്യവശാല്‍ ഈ രോഗത്തിന് ഫലപ്രദമായ ചികല്സയുണ്ട്. രോഗം പൂര്‍ണമായി മാറ്റാന്‍ സാധിക്കും. നമ്മുടെ സമൂഹത്തില്‍ (ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ ) ആര്‍ക്കെങ്കിലും Panic Disorder സംശയിച്ചാല്‍ ഉടന്‍ ഡോക്ടറിനെ കാണാന്‍ മടിക്കരുതേ
561 total views, 3 views today