ചന്ദ്രേട്ടാ എവിടെയാ? ; റിവ്യൂ : രോഹിത് കെ.പി

231

 

new

ചന്ദ്രേട്ടന്‍ എവിടെയാ റിവ്യൂ
തിയേറ്റര്‍ : ഫിലിം സിറ്റി, കോഴിക്കോട്

ഒരു സാധാരണ ദിലീപ് സിനിമയ്ക്ക് ഉണ്ടാകുന്ന ആള്‍ക്കൂട്ടം ഈ സിനിമയ്ക്ക് കണ്ടില്ല. അദ്ധേഹത്തിന്റെ സ്ഥിരം സ്റ്റയില്‍ സിനിമ അല്ലാത്തത് കൊണ്ടായിരിക്കും സ്ഥിരം പ്രേഷകരെയും കാണാഞ്ഞത് . പണിമുടക്കിയത് കാരണം ആണ് ഈ സിനിമയ്ക്കു ഞാന്‍ രാവിലത്തെ ഷോയ്ക്ക് കയറിയത് . ഒരു ചെറുകഥ വായിക്കുന്ന ഫീല്‍ തരുന്ന ചിത്രം. ഒരു ചെറുകഥ സിനിമയാക്കിയതുപോലെ എനിക്ക് ഫീല്‍ ചെയ്യുകയും ചെയ്തു

സിദ്ധാര്‍ഥ് ഭരതന്റെ സംവിധാനത്തില്‍ ദിലീപ് നായകനായി അഭിനയിച്ച ‘ച്രന്ദ്രേട്ടന്‍ എവിടെയാ ‘
വളരെ ചെറിയതും ലലിതമായതുമായ ഒരു കഥയാണ് പറയാന്‍ ശ്രമിച്ചത്.

ചന്ദ്രമോഹന്‍ എന്ന സെക്രട്രിയേറ്റ് ജീവനക്കരന്റെയും അയാളുടെ ഭാര്യ സുഷമയുടെയും ജീവിതത്തില്‍ ഗീതാഞ്ജലി എന്ന പെണ്‍കുട്ടി കടന്നു വരുമ്പോള്‍ ഉണ്ടാകുന്ന രസകരമായ സന്ദര്‍ഭങ്ങളും ഒപ്പം നല്ല ഒരു ക്ലൈമാക്‌സ് ഉം . അതാണ് ചുരുക്കിപ്പറഞ്ഞാല്‍ ഈ സിനിമ.

അന്ധവിശ്വാസങ്ങളെയും മറ്റും ഇടയ്ക്കു ഈ സിനിമ ന്യായീകരിക്കുകയാണോ എന്ന് ഇടയ്ക്കു തോന്നിപോകും …

മുന്ജന്മത്തിന്റെ കഥ അറിയുന്ന ചന്ദ്ര മോഹന്‍, ആ ജന്മത്തില്‍ ഒന്നിക്കാന്‍ കഴിയാതെ പോയ വസന്ത മല്ലിക എന്ന പെണ്‍കുട്ടിയെ നമിത പ്രമോദിന്റെ ഗീതാഞ്ജലി എന്ന പെണ്‍കുട്ടിയില്‍ കാണുന്നിടതാണ് കഥ വികസിക്കുന്നത്.

ദിലീപിന്റെ അടക്കം അഭിനേതാക്കളുടെ നല്ല പെര്‍ഫോമന്‍സം സന്ദര്‍ഭോഭിത കോമഡികളും ആണ് സിനിമയുടെ പ്ലസ് പോയിന്റ്‌. കൂട്ടത്തില്‍ വസന്ത മല്ലികേ എന്നാ ഗാനവും കൊള്ളാമായിരുന്നു
സിനിമയുടെ നീളം ഇനിയും കുറയ്ക്കാമായിരുന്നു എന്ന് തോന്നി .

വളരെ ലളിതവും മനോഹരവും ആയ ഒരു കഥയുണ്ട് ഈ സിനിമയില്‍ …

ഒരു നല്ല ചെറുകഥ വായിക്കുന്ന ഫീല്‍ തിയേറ്ററില്‍ ഇരിക്കുന്ന എല്ലാവര്ക്കും ഉണ്ടാകുമോ എന്ന കാര്യം സംശയമാണ് ..

. വളരെ സ്ലോ മൂഡില്‍ ആണ് ഈ സിനിമയുടെ കഥ പറഞ്ഞു പോകുന്നത്. അതുകൊണ്ടായിരിക്കാം എല്ലാവര്ക്കും ഇഷ്ടപ്പെടുമോ എന്നാ സംശയം എനിക്കുണ്ടായത് . വളരെ ലളിതമായി അവതരിപ്പിച്ച സിനിമ ആയതിനാല്‍ അനാവശ്യ രംഗങ്ങളോ വെറുപ്പിക്കലുകളോ ഒന്നും സിനിമയില്‍ കണ്ടില്ല.

 

തീര്‍ച്ചയായും ഡിവിഡി ഇറങ്ങിയാല്‍ ഗംഭീരം എന്ന് റിവ്യൂ കേള്‍ക്കാന്‍ സാദ്യത ഉള്ള പടം. പക്ഷെ ഡിവിഡിക്ക് ക്ക് വേണ്ടി കാത്തു നില്ക്കാതെ തിയേറ്ററില്‍ പോയി തന്നെ കാണാം

(ഒന്നുകൂടി സിനിമ തിയേറ്ററില്‍ പോയി കണ്ടു .. അപ്പൊ ആദ്യത്തേതിനെക്കാള്‍ ഇഷ്ടപ്പെട്ടു)

Advertisements