ഉത്തരം പറയാമോ..?

3161

Untitled-1

1. ഒരു മൂലയിലിരുന്നു ലോകം മുഴുവന്‍ ചുറ്റുന്നത് ആരാണ്?

ഉത്തരം : സ്റ്റാമ്പ്

2. ഒരു പച്ച വീട്, അതിനുള്ളില്‍ ഒരു വെളുത്ത വീട്, അതിനുള്ളില്‍ ഒരു ചുവന്ന വീട്, അതിനകത്ത് കുറെ കറുത്ത കുട്ടികള്‍, എന്താണ്?

ഉത്തരം: തണ്ണിമത്തന്‍

3. എന്റെ തൊലി ഉരിച്ചു കളഞ്ഞോ,എന്നെ കത്തി കൊണ്ട് മുറിച്ചു കൊള്ളൂ ഞാന്‍ കരയില്ല പക്ഷെ നിങ്ങള്‍ കരയും ആരാണ് ഞാന്‍?

ഉത്തരം: ഉള്ളി

4. എല്ലാ ദിവസവും വന്നുകൊണ്ടിരിക്കുന്നത് എന്നാല്‍ ഒരിക്കലും വരാത്തത് എന്താണ് ?

ഉത്തരം : നാളെ

5. എനിക്ക് ഭക്ഷണം തന്നോളു ഞാന്‍ ജീവനോടെ ഇരിക്കാം പക്ഷെ എനിക്ക് വെള്ളം തരരുത് ഞാന്‍ മരിച്ചു പോകും ആരാണ് ഞാന്‍?

ഉത്തരം : തീ

6. വാങ്ങിക്കുമ്പോള്‍ കറുപ്പ് നിറം ഉപയോഗിക്കുമ്പോള്‍ ചുവപ്പ് നിറം ഉപയോഗം കഴിഞ്ഞു വലിച്ചെറിയുമ്പോള്‍ ചാര നിറം എന്താണ് ഈ വസ്തു?

ഉത്തരം : കരി (ചാര്‍കോള്‍)

7. ഇരുപത്തി അഞ്ചില്‍ നിന്നും എത്ര തവണ അഞ്ചു കുറക്കാന്‍ പറ്റും?

ഉത്തരം : ഒരു തവണ, അതിനു ശേഷം കുറക്കുന്നത് ഇരുപതില്‍ നിന്നായിരിക്കും

8. അടികിണ്ണം നടുവടി മുകളില്‍ പന്തല്‍ ആരാണ് ഞാന്‍?

ഉത്തരം : ചേന

9. പത്തും നാലും കൂട്ടുമ്പോള്‍ ഉത്തരം രണ്ട് ആകുന്നതു എപ്പോളാണ്?

ഉത്തരം : ക്ലോക്കില്‍ (പത്തും നാലും കൂട്ടിയാല്‍ പതിനാല്, പതിനാല് മണി എന്ന് വെച്ചാല്‍ രണ്ട് മണി )

10. ഒരു പുരുഷന് അദ്ധേഹത്തിന്റെ വിധവയുടെ അനിയത്തിയെ കല്യാണം കഴിക്കാന്‍ പറ്റുമോ?

ഉത്തരം : ഇല്ല (ഭര്‍ത്താവ് മരിച്ചു കഴിഞ്ഞാലാണ് ഒരു സ്ത്രീ വിധവ ആകുന്നതു )

Advertisements