ജീവിതത്തിന്റെ ഇടനാഴിയിലൂടെ നടന്നു നീങ്ങുമ്പോള്‍ ഞാന്‍ ആലോചിച്ചുപോകുന്നു, അറിഞ്ഞും അറിയാതെയും ഞാന്‍ ചെയ്ത തെറ്റുകളെക്കുറിച്ച് നന്മകളെക്കുറിച്ച് …. എന്തിനേറെ എന്നെക്കുറിച്ച് പോലും ആലോചിച്ചുപോകുന്നു. കഴിഞ്ഞ വര്‍ഷങ്ങള്‍ ….. സുന്ദരമായിരുന്നുവോ ???

എനിക്കറിയില്ല .കാരണം ഒന്നും ഞാന്‍ ഇത് വരെ ആലോചിച്ചിട്ടില്ല ഒരുപക്ഷെ എന്നെക്കുറിച്ച് പോലും !!!!

ഓരോ വര്‍ഷവും പുസ്തകത്തിന്റെ ഓരോ ഇതളുകളായി മാറുമ്പോള്‍ …ജീവിതമെന്ന ആ പുസ്തകത്തിന്റെ നേരുകള്‍ ഒരുപക്ഷെ എന്നെ ഈ മണ്ണില്‍ നിന്നും പറിച്ചെറിയാന്‍ പോലും ശക്തിയുള്ളവയാകുന്നു .

ജനനവും മരണവും അതിശയോക്ക്തി കലര്‍ന്ന പദങ്ങളാണ്. നിര്‍വചിക്കാനാവാത്ത സത്യമാണ് മരണം. ഒരുപക്ഷൈ മരണം ജീവിതത്തിന്റെ അവസാന വാക്ക് ആയിരിക്കുമോ ?

ജനനമരണങ്ങളുടെ രഹസ്യ അറകളുടെ താക്കോല്‍ ദൈവത്തിന്റെ കൈവശമല്ലേ ?

ഇന്നിന്റെ ലോകത്ത് എന്നെപോലെ ഒറ്റപെട്ടവര്‍ എത്രപേര്‍ കാണും ? അതെ ഞാന്‍ ..,ഞാന്‍ സൃഷ്ടിച്ചെടുത്ത, എന്റെ ആഗ്രഹങ്ങള്‍ക്കും എന്റെ സന്തോഷത്തിനും വേണ്ടി മാത്രം നിര്‍മിച്ച മായാലോകത്തായിരുന്നു. അവിടെ ഞാനാണ് എല്ലാം. എന്റെ ലോകം പരിമിതികള്‍ കലര്‍ന്നതായിരുന്നു. നീലാകാശവും സുഗന്ധം പരത്തുന്ന പൂക്കളും എന്റെ ലോകത്ത് ഉണ്ടായിരുന്നില്ല .ഉണ്ടായവര്‍ക്കൊകെ ഒരേ നിറമായിരുന്നു ഒരേ മനസായിരുന്നു .

പിന്നെ.. പിന്നെയെപ്പോഴാണ് എങ്ങനാണ് ഞാനാ വിചിത്ര ലോകത്ത് നിന്നും പുറത്തുവന്നത് ??

ഇന്നിണ്ടേ ചൂടന്‍ യാഥാര്‍ത്ഥ്യത്തോട് യുദ്ധം ചെയ്യാന്‍ തുടങ്ങിയത്???

അതും ആ അറിവും എനിക്കന്യമാണ് …

എനിക്ക് ;ഞാന്‍ ; എന്നീ പദങ്ങള്‍ എന്തിനാണ് ഉപയോഗിക്കുന്നത് ? ദൈവവും മനുഷ്യനും തുല്യമാകുന്ന നിമിഷം എന്നിലെ ‘ഞാന്‍’ എന്നാ സങ്കല്പം ഇല്ലാതാകും . അതുവരെ ഞാന്‍ ഞാന്‍ തന്നെ !!

അപൂര്‍ണമായ വാക്കുകളുടെ അര്‍ഥം ഗ്രഹിചെടുക്കുവാന്‍ നീങ്ങള്‍ക്ക് കഴിയില്ല. കാരണം ഇത് എന്റെ ജീവിതമാണ് . എന്റെ ജീവിതം അപൂര്‍ണവുമാണ് .പൂര്‍ണത ഒരുപക്ഷെ മരണമാവുമോ ???

ജീവിതമാകുന്ന ചോദ്യോത്തര മത്സരം ആഴിയും തോറും മുറുകുന്ന ഒരു വലയ്ക്ക് സമാനമാണ് .ഒരുത്തരം തെറ്റിയാല്‍ ആ വല ഉപയോഗശൂന്യമാവും ശരിയല്ലേ??

വീടുമോരാവര്‍ത്തനം വിരസമാണോ എന്നറിയില്ല എന്നിരുന്നാലും ചോദ്യങ്ങള്‍ ആവര്‍ത്തിക്കപെടുന്നു .

ഏതോ ജന്മത്തില്‍ ഞാന്‍ ചെയ്ത പുണ്യത്തിന്റെ ഫലമാണ് എനിക്ക് ദൈവം തന്ന മാതാപിതാക്കള്‍ . എന്റെ മനസ്സില്‍ നന്മയുടെ വിത്തുകള്‍ കാണുന്നുവോ അത് അവര്‍ പാകിയതാണ്. അവര്‍ എന്റെ വഴികാട്ടികളാണ് നന്മയുടെ സ്‌നേഹത്തിന്‌ടെ വഴികാട്ടികള്‍ !!

എത്ര വര്‍ഷങ്ങള്‍ കടന്നുപോയികൊണ്ടിരിക്കുന്നു… ഞാന്‍ സ്‌നേഹിച്ചവരെ ദൈവം എന്നില്‍ നിന്നും അകറ്റിയിരിക്കുന്നു ..ഒരുപക്ഷെ അവര്‍ക്ക് പൂര്‍ണത കൈവന്നിടുണ്ടാകുമോ?

ഞാന്‍ കാത്തിരിപ്പിലാണ് ആര്‍ക്കോ വേണ്ടി …മഴയെ കാത്തു കരയുന്ന വേഴാമ്പലിനെ പോലെ … ഒരിക്കലും തിരിച്ചുവരില്ലന്നരിഞ്ഞുകൊണ്ട് എനിട്ടും മനസിലെവിടെയോ ഇന്നും ജീവിച്ചിരിക്കുന്ന പ്രതീക്ഷകല്‍ക്കുവേണ്ടി .ഈ കാത്തിരിപ്പ് എന്നെ അസ്വസ്ഥമാക്കുന്നു . ഏതോ ജന്മത്തില്‍ ബാക്കി വച്ച ജോലി വീണ്ടും എറെടുക്കുവനുള്ള തയ്യാറെടുപ്പിലാണ് എന്ന് തോന്നിപോകുന്നു .

എത്രയായാലും ഇനിയില്ല ആ പഴയ ഇരുളടഞ്ഞ മായാലോകത്തേക്ക് .. ഒരുപക്ഷെ എന്നതിന്‌ടെ വശ്യത ആസ്വദിക്കാന്‍ എനിക്ക് കഴിയില്ല.

പുത്തന്‍ കാഴ്ചകളും , പ്രതീക്ഷകളും ,കാഴ്ചപാടുകളും എന്റെ ആയുധപുരയില്‍ നിരന്നുനില്‍ക്കുന്നു . എന്റെ പരിശീലനം മുറുക്കുകയാണ് അതെ ഞാന്‍ ഇന്നുമായി പൊരുതുവാന്‍ തയ്യാറായി കഴിഞ്ഞു . തികഞ്ഞ പോരാളിയായി അനീതിക്കും അസമത്വത്തിനും എതിരെ പോരാടാന്‍ എന്റെ ആവനാഴിയിലെ അമ്പുകള്‍ നിരന്നു കഴിഞ്ഞു. അവയെണ്ടേ എതിരാളികള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണ് .പോര്‍ക്കളത്തില്‍ യുദ്ധം വാളുകൊണ്ടാവില്ല അതിനേകാള്‍ മൂര്‍ച്ചയേറിയ വക്കുകൊണ്ടാവും .

കാലത്തിന്‌ടെ കുത്തൊഴുക്കില്‍പെട്ട് അറിയാത്ത വാക്കുകളിലൂടെ ഞാന്‍ മുന്നോട്ട് പോവുകയാണ് . കാലത്തിന്‌ടെ ഇടനാഴിയിലെവിടെയോ എനിക്ക് നഷ്ടപെട്ട് പോയ പലതിനെയും കുറിച്ചോര്‍ത്ത് വിലപിക്കുകയാണ് . ഞാന്‍ എന്തിനാണ് അതോകെ നഷ്ട്ടപെടുതിയത് ?? ഉത്തരമില്ലാ ചോദ്യങ്ങളുടെ മഹാ സമ്മേളനത്തിലേക്ക് വീണ്ടും.

You May Also Like

ഫേസ്ബുക്കിനെ സംബന്ധിച്ചിടത്തോളം ഇതെല്ലാം അടിസ്ഥാനരഹിതമാണ്

ഫേസ്ബുക്കിനെക്കുറിച്ച് പല അബദ്ധ ധാരണകളും പ്രചരിക്കുന്നുണ്ട്. എഫ്ബിയെ കുറിച്ച് പറയപ്പെടുന്ന ചില അടിസ്ഥാനരഹിത പ്രസ്താവനകള്‍ ചുവടെ…

നിറമില്ലാത്ത വെളിച്ചങ്ങള്‍ പറഞ്ഞത്..

നാടറിയാതെ കാട്ടിലും വ്യത്യസ്തമായ നിറങ്ങളില്‍ നാലുമണിപ്പൂക്കള്‍ വിടരാറുണ്ടാവാം .കാറ്റ് ചുംബിച്ചു തളിര്‍ത്ത കണ്ണാന്തളിപ്പൂക്കളും അവ തേടിയെത്തുന്ന കറുപ്പില്‍ വെള്ളപ്പൊട്ടുകളിട്ട ചിറകുകളുമായി തുമ്പികളും ഉണ്ടാവാം. പൂര്‍ണ്ണിമയുടെ ചിതറിപ്പോയ ഓര്‍മ്മകള്‍ക്ക് നിരഞ്ജന്റെ വേര്‍ പാടിനെക്കാള്‍ ‍ തണുപ്പായിരുന്നു.ചിതറിയ ഓര്‍മ്മത്തുണ്ടുകള്‍ പെറുക്കിക്കൂട്ടി അവള്‍ എഴുതിയ കാവ്യങ്ങളെല്ലാം മരണത്തിന്റെത് തന്നെയെന്നു മിസ്ഹാബും സാക്ഷ്യപ്പെടുത്തി.

കമലാ സുരയ്യ തന്ന വരം

അവര്‍ ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ എനിക്കൊരു വരം തന്നിരുന്നു. ഞാന്‍ അവരുടെ വീട്ടില്‍ പോവുകയാണെങ്കില്‍ അവരുടെ സ്വന്തം മുറിയില്‍ എന്നെ സ്വീകരിച്ചു ഇരുത്തും എന്ന്

ഈ പരമ്പരയുടെ കോപ്പി എവിടെയെങ്കിലും ഉള്ളതായി അറിയാമെങ്കിൽ, പ്ലീസ് ഹെൽപ്പ്

മലയാളികളുടെ പ്രിയങ്കര നടനും എന്റെ പ്രിയ സുഹൃത്തുമായ നെടുമുടി വേണു ചില നല്ല ഓർമ്മകൾ പുതുക്കിക്കൊണ്ട് ഈയിടെ അയച്ചു തന്നതാണ് ഇക്കൂടെയുള്ള ചിത്രങ്ങൾ.