ഉദയനാണ് താരത്തില്‍ ജഗതി ചേട്ടന്‍ ലാലേട്ടന് വേണ്ടി തട്ടി തെറുപ്പിച്ച “കസേര”

539

 

image

Camera man Rajeev Vijay and script writer Dr. James Bright

ബൂലോകം മൂവീസ് അണിയിച്ചൊരുക്കുന്ന വണ്‍ ഡേ എന്ന ചിത്രത്തിന്റെ ക്യാമറമാന്‍ രാജീവ് വിജയ്‌യാണ് താന്‍ സഹ ക്യാമറമാനായി പ്രവര്‍ത്തിച്ച ഉദയനാണ് താരം എന്ന ചിത്രത്തില്‍ നടന്ന മറ്റു പലര്‍ക്കും അറിഞ്ഞുകൂടാത്ത ജഗതി ചേട്ടന്റെ ആ “രഹസ്യം” പരസ്യമാക്കിയത്…

ചിത്രത്തിലെ ഒരു സീനില്‍ ജഗതി ചേട്ടന്‍ ലാലേട്ടന് വേണ്ടി ഒരു ‘കസേര’ തട്ടി തെറുപ്പിച്ച കഥയാണ്‌ രാജീവ് പറയുന്നത്…

ചിത്രത്തിന്റെ ഷൂട്ടിംഗ് മദ്രാസില്‍ പുരോഗമിക്കുകയാണ്. തന്‍റെ തിരക്കഥ മോഷ്ട്ടിച്ച ശ്രീനിവാസനെ കാണാന്‍ വരികയാണ് മോഹന്‍ലാലിന്റെ കഥാപാത്രം. ഇവിടെയാണ് ജഗതി ചേട്ടന്റെ ഇന്റ്രോ സീന്‍. വാതില്‍ തുറന്നു മോഹന്‍ലാലിനെ കാണുന്ന ജഗതി ചേട്ടന്‍ ലാലിന് നവരസങ്ങളും മറ്റും കാണിച്ചു കൊടുക്കുന്നു. അതിനു ശേഷം ലാല്‍ അകത്ത് കടന്നു ശ്രീനിവാസനെ തല്ലുന്നതും ശ്രീനിവാസനും ജഗതിയും ലാലിന്റെ കൈയ്യില്‍ നിന്നും രക്ഷപ്പെട്ടു ഓടുന്നതുമാണ് രംഗം.

മദ്രാസിലെ വീട് തയ്യാര്‍.സീനില്‍ കസേരയും മേശയും ഒക്കെ കഥയ്ക്ക് അനുസരിച്ച് നിരത്തി ഇട്ടിരിക്കുന്നു. ആദ്യ വട്ടം റിഹെഴ്സല്‍ നോക്കുന്നതിന്റെ ഇടയില്‍ ജഗതി ചേട്ടന്‍ ‘ഫീല്‍ഡിലെ’ ഒരു കസേര മറിച്ചിട്ടു. ക്യാമറമാന്‍ അത് ശ്രദ്ധിക്കാതെ ‘ടേക്ക്’ പോകാന്‍ റെഡിയായി. കൂടെ നിന്നവര്‍ കസേര എടുത്ത് വയ്ക്കാന്‍ വേണ്ടി സീന്‍ കട്ട്‌ ചെയ്യാന്‍ ആവശ്യപ്പെടും മുന്‍പ് ജഗതി ചേട്ടന്‍ അഭിനയം തുടങ്ങി.

ലാലിന്റെ അടി കൊണ്ട് ഓടുന്ന വേളയില്‍ ആ കസേര ഒരു തടസമായി മാറാതെ ഇരിക്കാന്‍ വേണ്ടിയാണ് ജഗതി ചേട്ടന്‍ അത് മറിച്ചിട്ടത് എന്നാണു അവിടെ ഉണ്ടായിരുന്നവര്‍ ആദ്യം കരുതിയത് എങ്കിലും അതിനു പിന്നില്‍ മറ്റൊരു കഥ കൂടിയുണ്ടായിരുന്നു.

ജഗതിയുടെ കഥാപാത്രം ആ വീണു കിടക്കുന്ന കസേരയില്‍ തട്ടി വീഴും. പിന്നെ അദ്ദേഹത്തിന്റെ വക ചില അംഗവിക്ഷേപങ്ങള്‍…! ഇങ്ങനെ ഒരു “എക്സ്പ്രഷന്‍” ഈ സീനില്‍ ഇടാമെന്നും ഇതൊക്കെ ക്യാമറ ലെന്‍സില്‍ കൃത്യമായി പതിപിക്കാന്‍ കഴിയും എന്ന ആ മഹാനടന്റെ മനസ്സിലെ കണക്കുകൂട്ടല്‍ തന്നെയായിരുന്നു ആ കസേര തട്ടിയിടാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ച ഖടകം. അതിന്റെ ഒപ്പം കസേരയില്‍ തട്ടാതെ സീനിനു അനുസരിച്ച് ഓടുകയും ചെയ്യാം.

അതെ സീന്‍ ഇനി ടിവിയില്‍ വരുമ്പോള്‍ ഇത് ഒന്ന് ശ്രദ്ധിച്ചു കാണാനും ക്യാമറമാന്‍ രാജീവ് പറയുന്നു. അപ്പോള്‍ ഇനി ഉദയാനാണ് താരം കാണുമ്പോള്‍ നിങ്ങള്‍ ഈ സീന്‍ ശ്രദ്ധിക്കുമല്ലോ?