ഉപതിരഞ്ഞെടുപ്പില്‍ ന്യൂ ജെന്‍ ട്രെന്റുകളുമായി ‘അരുവിക്കരയുടെ ശബ്ദം ‘ ഫേസ് ബുക്ക് പേജ് !

217

vjay

തിരുവനന്തപുരം ജില്ലയിലെ അരുവിക്കര മണ്ഡലം ഉപതിരഞ്ഞെടുപ്പിന്റെ കേളികൊട്ടില്‍ രാഷ്ട്രീയ വാദപ്രതിവാദങ്ങളുടെ വേദിയായി സോഷ്യല്‍ മീഡിയയും മാറുന്നു.

അരുവിക്കര മണ്ഡലത്തിലെ ഭൂമിശാസ്ത്രം അപ്പടി അവതരിപ്പിച്ച് ശ്രദ്ധേയമാകുന്ന അരുവിക്കരയുടെ ശബ്ദം ഫേസ് ബുക്ക് പേജില്‍ മിനിറ്റുകളുടെ ഇടവേളകള്‍ പോലുമില്ലാതെയാണ് വികസനപ്രശ്‌നനങ്ങളും വാഗ്ദാന ലംഘനങ്ങളും അക്കമിട്ടു നിരത്തി പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്നത്.

പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ , അംഗന്‍വാടികള്‍ തകര്‍ന്ന മാര്‍ക്കറ്റുകള്‍ , റബര്‍ കര്‍ഷകര്‍ നേരിടുന്ന ദുരുതങ്ങള്‍ തുടങ്ങി മണ്ഡലത്തിലെ പ്രധാന പ്രശ്‌നങ്ങളെല്ലാം ഫോട്ടോകളിലൂടെയും വീഡിയോകളിലൂടെയും തത്സമയം പ്രക്ഷേപണം ചെയ്യുന്നു. പതിനായിരങ്ങളാണ് പ്രതിദിനം ഇതിലൂടെ കടന്നു പോകുന്നത് .

ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എം വിജയകുമാറിന്റെ പര്യടനം ലൈവായി അവതരിപ്പിക്കുന്ന രീതിയാണ് പേജ് കൈകാര്യം ചെയ്യുന്നവര്‍ സ്വീകരിച്ചിരിക്കുന്നത്. ന്യൂ ജെന്‍ അഭിരുചികള്‍ക്കനുസൃതമായി അവതരിപ്പിക്കപ്പെടുന്ന പേജ്, സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് തുടക്കമിട്ടിരിക്കുന്നത്.

click below to visit the page

‘അരുവിക്കരയുടെ ശബ്ദം ‘ ഫേസ് ബുക്ക് പേജ്’