സോഷ്യല്‍ മീഡിയ ഭീമന് ഫേസ്ബുക്കിനെതിരെ യു,എസ് കൊടതിയുടെ നിയമ നടപടി. ഉപയോക്താക്കളുടെ സ്വകാര്യത ലംഘിച്ചതിനാണ് ഫേസ്ബുക്കിനെതിരെ കോടതി നടപടി സ്വീകരിച്ചത്. പരസ്യങ്ങള്‍ക്കായി ഉപയോക്താക്കളുടെ സ്വകാര്യ സന്ദേശങ്ങള്‍ തുറന്നു പരിശോധിച്ചതാണ് ബേസ്ബുക്കിന് വിനയായത്
മെസ്സേജുകള്‍ തുറന്നുപരിശോധിച്ചത്ഫെഡറല് ഇലക്ട്രോണിക് കമ്മ്യൂണിക്കേഷന്‍സ് ആക്ടിന്റെ പരിധിയില്‍ വരില്ലെന്ന് ഫേസ്ബുക്ക് വദിച്ചെങ്കിലും ഫലമുണ്ടായില്ല. യു.എസ് ഡിസ്ട്രിക് കോടതി ജഡ്ജ് ഫൈലിസ് ഹാമില്‍ട്ടണാണ് കേസില്‍ വിധി പറഞ്ഞത്. ചെയ്ത കാര്യങ്ങള്‍ക്ക് വ്യക്തമായ വിശദീകരണം നല്കാന് ഫേസ്ബുക്ക് പരാജയപ്പെട്ടുവെന്ന് ഹാമില്ട്ടണ് ചൂണ്ടിക്കാട്ടി.
2013 ലാണ് ഫേബുക്കിനെതിരെ പരാതി നല്കപ്പെട്ടത്. ഉപയോക്താക്കള്‍ തമ്മിലുള്ള സ്വകാര്യ ചാറ്റ് അനുമതി കൂടാതെ പരിശോധിച്ചെന്നായിരുന്നു പരാതി.