ഉഭയചരന്
മുറിയിലെ ഒരുമൂലയില്‍ അവനെന്നെയും നോക്കിയിരിപ്പാണ്. ലിംഗമേതെന്ന് നിശ്ചയമില്ലെങ്കിലും തല്ക്കാലം അവന് എന്നുതന്നെ വിളിക്കാം. ദൈന്യതയൊ പകയൊ ഉല്ക്ക്ണ്ഠയൊ അവന്റെ മുഖത്ത് ദ്രിശ്യമാകുന്ന ഭാവമേതെന്നറിയില്ല. ദൈവസ്രുഷ്ടിയായ അവനും വികാരങ്ങളുണ്ടാകും. വേദനയറിയുന്നവന് വിശപ്പറിയുന്നവന് ശത്രുവിനെ തിരിച്ചറിയുന്നവന് മനസ്സുണ്ട് വികാരമുണ്ട്. എന്നെ തുറിച്ചുനോക്കിക്കൊണ്ടിരിക്കുന്ന ആ മണ്ഡൂകത്തിന്റെ മനസ്സിലെ വികാരമെന്തായിരിക്കും? അവനെന്റെ കണ്ണിലേക്ക് തന്നെയല്ലെ തുറിച്ചുനോക്കുന്നത്. കാപട്യമുള്ളവര്‍ കണ്ണില്നോക്കില്ലല്ലൊ. ഞാനും അവന്റെ കണ്ണിലേക്കുതന്നെ തുറിച്ചുനോക്കിയാലോ. അറിയാമല്ലൊ അവനെന്ത് ചെയ്യുമെന്ന്. എന്റെ തുറിച്ചുനോട്ടം അവനിഷ്ടപ്പെട്ടില്ലെന്ന് തോന്നുന്നു, അവന് മുഖംതിരിച്ച് അവിടെനിന്നും മാറിക്കളഞ്ഞു.
88 total views

മുറിയിലെ ഒരുമൂലയില്‍ അവനെന്നെയും നോക്കിയിരിപ്പാണ്. ലിംഗമേതെന്ന് നിശ്ചയമില്ലെങ്കിലും തല്ക്കാലം അവന് എന്നുതന്നെ വിളിക്കാം. ദൈന്യതയൊ പകയൊ ഉല്ക്ക്ണ്ഠയൊ അവന്റെ മുഖത്ത് ദ്രിശ്യമാകുന്ന ഭാവമേതെന്നറിയില്ല. ദൈവസ്രുഷ്ടിയായ അവനും വികാരങ്ങളുണ്ടാകും. വേദനയറിയുന്നവന് വിശപ്പറിയുന്നവന് ശത്രുവിനെ തിരിച്ചറിയുന്നവന് മനസ്സുണ്ട് വികാരമുണ്ട്. എന്നെ തുറിച്ചുനോക്കിക്കൊണ്ടിരിക്കുന്ന ആ മണ്ഡൂകത്തിന്റെ മനസ്സിലെ വികാരമെന്തായിരിക്കും? അവനെന്റെ കണ്ണിലേക്ക് തന്നെയല്ലെ തുറിച്ചുനോക്കുന്നത്. കാപട്യമുള്ളവര്‍ കണ്ണില്നോക്കില്ലല്ലൊ. ഞാനും അവന്റെ കണ്ണിലേക്കുതന്നെ തുറിച്ചുനോക്കിയാലോ. അറിയാമല്ലൊ അവനെന്ത് ചെയ്യുമെന്ന്. എന്റെ തുറിച്ചുനോട്ടം അവനിഷ്ടപ്പെട്ടില്ലെന്ന് തോന്നുന്നു, അവന് മുഖംതിരിച്ച് അവിടെനിന്നും മാറിക്കളഞ്ഞു.
ഞാന്‍ വീണ്ടും വായനയിലേക്കുതന്നെ തിരിഞ്ഞു. എം.എന്‍.കാരശ്ശേരി തയ്യാറാക്കിയ എം.ടിയുടെ പ്രസംഗങ്ങളുടെ സമാഹാരമായ ‘വാക്കുകളുടെ വിസ്മയ’മാണ്. കഥപറച്ചിലിനെക്കുറിച്ച് എം.ടിയെ വായിക്കവെ എന്നെയും ശ്രദ്ധിച്ചുകൊണ്ടിരിക്കുന്ന മണ്ഡൂകത്തെ കഥയുടെ കുപ്പായമിട്ട് അണിയിച്ചൊരുക്കിയാലോ എന്നതോന്നല്‍. ചിന്തിച്ചിരിക്കെ മണ്ഡൂകം വീണ്ടും മൂലയിലേക്കുതന്നെ തിരിച്ചു. മൂലകള്‍ അവനുവേണ്ടി ഉണ്ടാക്കിവെച്ചതുപോലെ മൂലയിലെ മട്ടകോണില്‍ പിന് കാലുകളും പ്രിഷ്ടവുംചേര്ത്തുവെച്ചവന് ഇരിപ്പായി.
അവനെന്തായിരിക്കും ചിന്തിക്കുന്നത്? അവന്റെ ഇപ്പോഴത്തെ ലക്ഷ്യം ആഹാരമായിരിക്കില്ലെ. തീറ്റതേടുകയും ആഹരിക്കുകയുമല്ലാതെ അവറ്റകള്‍ക്ക് നമ്മെപ്പോലെ മറ്റ് തൊഴിലെന്താണ്. അവനീമുറിയില് എന്തുതീറ്റയാണ് കിട്ടുക. ചെറുപ്രാണികളൊ കൊതുകുകളൊ ഒക്കെയല്ലെ ഈമുറിയിലുണ്ടാകൂ. ഓളൌട്ടെന്ന കൊതുകിനെ തുരത്തുന്ന യന്ത്രം ഞാനോണാക്കിവെച്ചിട്ടുണ്ടല്ലൊ. അപ്പോഴവനീമുറിയില് നിന്ന് തീറ്റയൊന്നും കിട്ടാനും സാധ്യതയില്ല. ഈപാവം ഉഭയചരനെ പട്ടിണിക്കിടാനല്ലെ ഞാന്‍ കൊതുകിനെ തുരത്താനുള്ള യന്ത്രം സ്ഥാപിച്ചത്. അപ്പോള്‍ പകയും ദൈന്യതയും തന്നെയായിരിക്കണം അവന്റെ കണ്ണില്‍ നിഴലിക്കുന്നത്. ഞാനെന്തുചെയ്യും, എന്നെക്കുത്തി ചോരയൂറ്റാന്‍ വരുന്ന കൊതുകിനെ അകറ്റണ്ടെ. എന്റെ ചോരയങ്ങനെ വെറുതെ കളയാന്‍ പറ്റ്വൊ! ഈമുറിയിലെ കൊതുകിനും പല്ലിക്കും തവളയുക്കും ശത്രുവായ ഞാന്‍ അവറ്റകളുടെ ആഹാരം മുടക്കിയിരിക്കുന്നു.
അവന് മൂലയില്‍നിന്നും വീണ്ടും ചലിച്ചുതുടങ്ങി. രണ്ടോ മൂന്നോ ചാട്ടങ്ങള്‍ക്ക് വാതില്ക്കലെത്തി. അടുത്തചാട്ടത്തിന്ന് പുറത്തേക്കും. ഞാനെന്റെ വായനയിലേക്ക് തിരിയുംമുമ്പ് ഉത്തരംതാങ്ങികളെന്ന് അഹങ്കരിക്കുന്ന ആപല്‍ഘട്ടങ്ങളില്‍ വാല് മുറിച്ചിട്ട് നമ്മെ പറ്റിച്ച് രക്ഷപ്പെടുന്നവരെക്കൂടി വീക്ഷിക്കാന്‍ കൌതുകപ്പെട്ടു. പുസ്തകം മടക്കിവെച്ച് പുഷ്ബാക്ക് കസേരയില്‍ മലര്ന്നിരുന്ന് ചുമരിന്റെ മുകളിലെ മൂലയില്‍ ദ്രിഷ്ടിനട്ടു. ഗൌളിയെന്നും പല്ലിയെന്നും നമ്മള് വിളിക്കുന്ന വിഷകീടദംശനത്തില്നിന്നും നമ്മെ രക്ഷപ്പെടുത്തുന്ന നമ്മുടെ സംരക്ഷകരുടെ അന്നമല്ലെ ഞാനിപ്പോള്‍ മുടക്കിയിരിക്കുന്നത്. പെട്ടെന്നൊരു ഉള്‍വിളിയോടെ ഞാന്‍ ചാടിയെഴുന്നേറ്റ് ഓള് ഔട്ട് ഓഫ് ചെയ്തു. ജനാലകള്‍ തുറന്നിട്ടു. ശുദ്ധവായു അല്പ്പമൊന്നകത്താക്കാന് പുറംവാതില്‍ക്കലേക്ക് നടന്നു. വാതിലിന്നൊരുവശത്ത് ചാരിനിന്നു സിറ്റൌട്ടിന്റെ മൂലയിലേക്ക് കണ്ണെയ്തു. അവന് അവിടെയുണ്ട്.
ഇയാളെന്നെ വിടുന്നമട്ടില്ലല്ലൊ. മുറിയിലെ മൂലയില്‍ ഒതുങ്ങിക്കൂടാമെന്ന് കരുതിയപ്പോള്‍ താടിക്കാരന്റെയൊരു തുറിച്ചുനോട്ടം! ഇപ്പൊ പുറത്തേക്കിറങ്ങിയപ്പൊ പിന്നാലെ കൂടിയിരിക്കുന്നു. കോലുനാരായണന്മാര് ഞങ്ങളെത്തേടി ഇഴഞ്ഞുനടക്കുന്ന സമയമാണ്. മുറിയില്‍ക്കയറി ഒളിക്കാമെന്ന് വെച്ചാല്‍ താടിക്കാരന്റെ നോട്ടമെത്തുന്ന നാലുമൂലകളല്ലെ ഉള്ളു. ഇവറ്റകളെ ഈമനുഷ്യന്മാരെ പിടിച്ചുതിന്നുന്ന ജന്തുക്കളൊന്നും ഇവിടില്ലെ. ഇവരില്ലാണ്ടാക്കിയതല്ലെ. കാടൊക്കെ വെട്ടിത്തെളിച്ച് സിംഹകടുവാദികളെ മയക്കിക്കൂട്ടിലാക്കീല്ലെ, ഈസ്വാര്ത്ഥന്മാര്. അതിനുള്ള വിദ്യയും ദൈവമിവര്ക്ക് കൊടുത്തിട്ടുണ്ടല്ലൊ.
ഭീരുക്കളാണിവര്‍. കടിച്ചേക്കുമെന്ന് കരുതി കോലുനാരായണന്മാരെയൊക്കെ ഇവന്മാര് കൊന്നൊടുക്കുകയല്ലെ. അത് ഞങ്ങള്ക്കനുഗ്രഹമാണെങ്കില്ക്കൂടി വെറുതെ കൊന്നൊടുക്കാന്‍ ഇവര്‍ക്കാരാ അനുവാദം കൊടുത്തെ? തിന്നാനാണെങ്കില്‍ ശരി, കൊന്നോളു. പക്ഷിമ്രിഗാദികളെ ഇവര്‍ വളര്‍ത്തി കൊന്ന് തിന്നുന്നുണ്ടല്ലൊ. കോലുനാരായണന്മാരും ഞങ്ങളെ തിന്നാനായി കൊല്ലുന്നുണ്ടെങ്കിലും പിടികൊടുക്കാതിരിക്കാന്‍ ശ്രമം നടത്താറുണ്ടെന്നത് ശരിതന്നെ. പക്ഷെ പ്രക്രുതിനിയമത്തെക്കരുതി ഇക്കാര്യത്തില്‍ ഞങ്ങള്ക്കവരോടെതിര്പ്പില്ല. ഭാഗ്യം.. താടിക്കാരന് അകത്തേക്കുതന്നെ പോയി.
മുകളിലെമൂലയില് യാതൊരു സ്ഥാനമാറ്റവും നടത്താതെ അത് ഉത്തരംതാങ്ങിക്കൊണ്ട് നില്‍പ്പാണ്. ജനാലകള്‍ തുറന്നിട്ടതിനാലൊ ഓളൌട്ട് ഓഫാക്കിയതിനലൊ ആവണം അതിനുചുറ്റും ചെറുപ്രാണികള്‍ വന്നുതുടങ്ങിയിരിക്കുന്നു.
ഇങ്ങോരെന്തുകാണാനാ എന്നെയിങ്ങനെ നോക്കിക്കൊണ്ടിരിക്കുന്നത്. മണിക്കൂറൊന്നായി വായും പൊളിച്ച് ഞാനീ താങ്ങ് തുടങ്ങിയിട്ട്. എന്തുകൊണ്ടോയെന്തൊ ഇപ്പഴാണെനിക്ക് വിശപ്പിനുള്ളവക എത്തിത്തുടങ്ങിയത്. ഇങ്ങോരിവറ്റകളെ പായിക്കുമെന്നാ തൊന്നണത്.
എന്റെനോട്ടം ഉത്തരംതാങ്ങിക്ക് പിടിച്ചില്ലെന്ന് തോന്നുന്നു.
വീണ്ടും എം.ടിയിലേക്ക് തിരിഞ്ഞു. പലഘട്ടങ്ങളിലായി പലയിടത്തായി അദ്ദേഹം ചെയ്ത പ്രസംഗങ്ങള്‍.. സദസ്സില്‍ അദ്ദേഹത്തെ കേള്‍ക്കുന്ന പ്രതീതി.
ചിറകുപിടയ്ക്കുന്ന മര്മ്മരം വായനയെ വീണ്ടും തടസ്സപ്പെടുത്തി. ഒരു ചിത്രശലഭം ആഹരിക്കപ്പെട്ടു. പല്ലിയുടെ പ്രാതല്‍ തരപ്പെട്ടിരിക്കുന്നു. ശലഭത്തിന് ദൈവം ഒരുദിവസം മാത്രമെ ആയുസ്സ് നല്കിയിട്ടുള്ളു എന്ന് പറയപ്പെടുന്നു. പല്ലിതവളാദികള്ക്ക് അന്നന്നുള്ള ആഹാരത്തിന്നായിരിക്കാം അവറ്റകളുടെ ഏകദിനജീവിതം. വായുള്ളവന് ദൈവം ഇരയും നല്കിയിട്ടുണ്ടല്ലൊ. പ്രക്രുതിനിയമത്തിന്ന് വിരുദ്ധമായപ്രവര്ത്തനങ്ങള് നടത്തുന്ന നമ്മള് പ്രക്രുതിവിരുദ്ധരായി പരിണമിക്കുകയാണ്. അന്നം ലഭിച്ച സന്തോഷത്തില്‍ അത് ചുവരില്‍ തൂക്കിയിട്ടിരുന്ന ഗാന്ധിജിയുടെ ഫോട്ടോയ്ക്ക് പിറകിലേക്ക് പാഞ്ഞു. മണ്ഡൂകത്തിന് വല്ലതും കിട്ടിയൊ ആവൊ. പുറത്തിറങ്ങിനോക്കാം. സിറ്റൌട്ടിന്റെ മൂലയില്‍ അതിനെ കാണാനില്ല. എന്റെ റോസാപ്പൂക്കളിലും ചെമ്പരത്തിച്ചെടികളിലുമായി തേനൂറ്റിക്കുടിക്കാന് വട്ടമിട്ടുപറക്കുന്ന വിവിധ നിറങ്ങളിലും വലുപ്പത്തിലുമുള്ള ചിത്രശലഭങ്ങള്‍. ശലഭങ്ങള്ക്കെന്തിനീ വൈവിധ്യനിറങ്ങള്.. രൂപങ്ങള്‍ ..വലുപ്പങ്ങള്‍. വേട്ടക്കാരന്റെ വലുപ്പച്ചെറുപ്പത്തിന്നും വര്ണ്ണാന്ധതയ്ക്കും അനുസ്രിതമായിരിക്കാം ഈ ഭേദങ്ങള്‍. വര്‍ണ്ണപ്പകിട്ട് ഇണയെ ആകര്ഷിക്കുന്നതിന്നാണെന്ന് ശാസ്ത്രം. ഒരുപക്ഷെ ഇരതേടുന്ന വേട്ടക്കാരന്ന് സൌകര്യമൊരുക്കാനുമായിരിക്കും. ഇരതേടലും ഇണചേരലും ഇവരണ്ടിലും വൈകാരികതയുടെ ഭാവം ഒന്നുതന്നെയല്ലെ. രണ്ടിലും ആസക്തിയെ ഒടുക്കാണുള്ള യുദ്ധമാണല്ലൊ നടക്കുന്നത്.
മാനത്ത് മേഘം കനത്തുതുടങ്ങിയിട്ടുണ്ട്. മീനച്ചൂടില്‍ വെന്തെരിയുന്ന മണ്ണിന് കുളിരേകാന്‍ ഒരു മഴയുടെ അനിവാര്യതയുണ്ട്. എന്തൊരു ചൂടാണ്. പണ്ടെങ്ങും ഇത്രയധികം ചൂടുണ്ടായിരുന്നില്ല. സൂര്യതാപവും ഓസോണ്പാളികളുടെ വിള്ളലും വര്ധിക്കുന്നതുകൊണ്ടാണെന്ന് ശാസ്ത്രമതം. ഭൌമാവരണത്തില് കുളിര്മയേകിക്കൊണ്ടിരുന്ന മരക്കാടുകളുടെ ശോഷിപ്പും കോണ്ക്രീറ്റ്കാടുകളുടെ ആധിക്യവും നമുക്ക് വിഷയമല്ലല്ലൊ. അതു വികസനത്തിന്റെ ഭാഗമല്ലെ. പണ്ട് മണ്പാതയ്ക്കിരുവശത്തുമായി ഇടവിട്ടിടവിട്ടായി വ്രിക്ഷങ്ങള് കാണുമായിരുന്നു. പാതയ്ക്ക് മേല്ക്കൂരയെന്നോണം ഇരുവശങ്ങളില്‍നിന്നുമായി അവയുടെ ചില്ലകളാല്‍ ആവരണം ചെയ്യപ്പെട്ടിട്ടുണ്ടാകുമായിരുന്നു. സൂര്യതാപത്തെ ചെറുത്ത് അവ മണ്ണിലെ ജന്തുജാലങ്ങള്‍ക്ക് കുളിര്മനല്കുമായിരുന്നു. ഇപ്പോഴൊ, ചുറ്റുപാടും കോണ്‍ക്രീറ്റ് മരങ്ങളും സൌധങ്ങളും താഴെ പുല്‍ത്തകിടിക്ക് പകരം ടാറും കോണ്‍ക്രീറ്റും. മണ്ണിനും മരങ്ങള്‍ക്കും ബദല്‍ കോണ്‍ക്രീറ്റ്. മുകളില്‍ നിന്നുമുള്ള സൂര്യതാപത്തോടൊപ്പം അതു കോണ്ക്രീറ്റ്ടാര് എന്നിവയിലൂടെ വികിരണം ചെയ്യിക്കുന്ന ചൂടുംചേര്ന്ന് ഇരട്ടിച്ചൂട് നമുക്ക് ഏല്ക്കേണ്ടിവരുന്നു.
89 total views, 1 views today
