ഉമ്മന്‍ ചാണ്ടിയെ കളിയാക്കുന്ന ചിത്രം ലാലേട്ടന്‍ ഉപേക്ഷിച്ചു !

195

new

ശ്രദ്ധ എന്ന ചിത്രത്തിന് ശേഷം ഐവി ശശിയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു എന്ന് പറഞ്ഞ ചിത്രം ലാലേട്ടന്‍ ഉപേക്ഷിച്ചു.

കോഴിക്കോട് കളക്ടര്‍ പ്രശാന്തും അദ്ദേഹത്തിന്റെ സുഹൃത്തായ മറ്റൊരു ഐഎഎസ് ഉദ്യോഗസ്ഥനവും ചേര്‍ന്നു എഴുതിയ തിരകഥയിലെ കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കളിയാക്കുന്ന രംഗങ്ങള്‍ ലാലേട്ടന് സ്വീകാര്യമായിരുന്നില്ലഎന്നും അതുകൊണ്ട് തന്നെ താന്‍ ഈ ചിത്രം ചെയ്യാന്‍ ഒരുക്കമല്ലെന്നും ലാലേട്ടന്‍ നിര്‍മ്മാതാവ് ഗോകുലം ഗോപാലനെ അറിയിച്ചുവെന്നുമാണ് വാര്‍ത്ത.

സോളാര്‍ സമരത്തെ തുടര്‍ന്നുണ്ടായ സെക്രട്ടറിയേറ്റ് വളയലും, മുഖ്യമന്ത്രിയെയും സര്‍ക്കാറിനെയും കളിയാക്കിയുള്ള സീനുകളുമാണ് ലാലേട്ടനെ പിന്മാറാന്‍ പ്രേരിപ്പിച്ചത്.