മീറ്റ്‌ ദി ടാലെന്റ്റ്‌ – മനസ്സ് കീഴടക്കാന്‍ ജിനു ജോയ്

340

john

ജിനുവിനെ നിങ്ങള്‍ അറിയുമോ? ഇല്ലെങ്കില്‍ തീര്‍ച്ചയായും ഈ കലാകാരനെ നിങ്ങള്‍ അറിയണം. ഇന്ന് കലയും സാഹിത്യവും ഒക്കെ പാവപ്പെട്ടവര്‍ക്ക് അന്യമാണ്. ഈ മേഖലകളില്‍ എത്തിച്ചേരുക ഒരു സ്വപ്നമായി മാത്രം സാധാരണക്കാരന് കണക്കാക്കുവാന്‍ കഴിയുന്ന ഈ കാലയളവില്‍ അപൂര്‍വങ്ങളില്‍ അത്യപൂര്‍വമായ ഒരു കഥയാണ് ഭാവിയുടെ പ്രതീക്ഷയായ ഈ കലാകാരന് പറയുവാനുള്ളത്. ഇവിടെ കൊടുത്തിരിക്കുന്ന വീഡിയോകളും ചിത്രങ്ങളും കാണുക.

ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച്, സ്വന്തം കഴിവുകൊണ്ട് മാത്രം ഉയര്‍ന്നുവന്ന ഒരു യുവാവിന്റെ കഥ. അതാണ് ഈ യുവാവിന്റെ പ്രത്യേകത. ആരെയും ത്രസിപ്പിക്കുന്ന ഒരു വിജയ ഗാഥ. സിനിമാറ്റിക് ഡാന്‍സ് ആണ് ജിനുവിന്റെ സ്‌പെഷ്യാലിറ്റി. അതിലൂടെ ആണ് കലാ രംഗത്ത് വന്നതും. സോണി ടെലിവിഷന്റെ എന്റര്‍ടെയിന്‍മെന്റ് കേലിയെ കുച്ച് ഭി കരേഗ എന്ന പ്രോഗ്രാമിലെ ഫ്രൈഡേ ഫിനാലെയില്‍ വിജയിയായി. ഒരു സിനിമയില്‍ ചെറിയ വേഷം ചെയ്യാനായി. ഇപ്പോള്‍ ചിത്രീകരണം നടക്കുന്ന മറ്റൊരു ചിത്രത്തില്‍ നല്ല ഒരു വേഷം ചെയ്യുന്നുണ്ട്.

ബോളിവുഡ് താരം ജോണ്‍ എബ്രഹാം ജിനുവിനെ തന്റെ കേരളത്തിലെ ഏക സഹോദരന്‍ എന്ന പേരിലാണ് പരിചയപ്പെടുത്തിയത്. ജോണ്‍ ഒരു ടിഷര്‍ട്ട്‌ സമ്മാനിക്കുന്നതും ഈ വീഡിയോയില്‍ കാണാം. തനിക്കു പോലും ചെയ്യാന്‍ കഴിയാതെ പെര്‍ഫോമന്‍സ് ആണ് ജിനു കാഴ്ച വെച്ചതെന്ന് ജോണ്‍ പറയുന്നതും വീഡിയോയില്‍ ഉണ്ട്.

ഉയര്‍ന്നു വരുന്ന ഈ കലാകാരന് ബൂലോകത്തിന്റെ ആശംസകള്‍

ബൂലോകം: മീറ്റ്‌ ദി ടാലെന്റ്റ്‌ കോളം ആരംഭിക്കുന്നു

ഭാവിയിലെ പ്രതീക്ഷകള്‍ ആകുവാന്‍ സാധ്യതയുള്ള ചില പ്രതിഭകളെ പരിചയപ്പെടുത്തുകയാണ് ഈ പംക്തിയിലൂടെ ബൂലോകം ഉദ്ദേശിക്കുന്നത്. ഈ വിഭാഗത്തില്‍ ആദ്യമായി നിങ്ങളുടെ മുന്നില്‍ എത്തുന്ന ജിനു ജോയി എന്ന കൊച്ചു മിടുക്കനെ കുറിച്ചുള്ള റിപ്പോര്‍ട്ട് ആണ് നിങ്ങള്‍ മുകളില്‍ വായിച്ചതും കണ്ടതും.

നിങ്ങള്‍ അങ്ങിനെയുള്ള ഒരാളാണോ ? എങ്കില്‍ ആ വിവരം ഞങ്ങളെ അറിയിക്കുക. മെയില്‍ ആയോ ഞങ്ങളുടെ ഫേസ്ബുക്ക് പേജില്‍ മെസ്സേജ് ആയോ നിങ്ങള്‍ക്ക് വിവരങ്ങള്‍ സമര്പ്പിക്കാം.