ഉര്‍വ്വശിക്ക് ഉണ്ണിപിറന്നു – ചോറൂണിന് കുഞ്ഞാറ്റയും എത്തി..

    196

    urvashi

    മലയാളത്തിന്റെ പ്രിയ നടിയും, നിറസാനിധ്യവും ആയിരുന്ന ഉര്‍വശിക്ക് പുനര്‍വിവാഹത്തിലും ഒരു പുത്രിയുണ്ടായി. കഴിഞ്ഞ ദിവസം  അഞ്ചല്‍ ഏരൂര്‍ ആയിരവല്ലി ക്ഷേത്രത്തില്‍ നടന്ന ചോറൂണല്‍ ചടങ്ങില്‍, ആദ്യ വിവാഹത്തിലെ മകള്‍ കുഞ്ഞാറ്റയും സന്നിഹിതയായിരുന്നു.

    2000ത്തിന്റെ തുടക്കത്തില്‍ മനോജ്‌ കെ ജയനുമായി വിവാഹിതയായ ഉര്‍വശി, ദാമ്പത്യത്തിലെ ചില പ്രശ്നങ്ങള്‍ കാരണം 2008 ഇല്‍ വിവാഹ മോചനം നേടുകയും പിന്നീട് 2013ഇല്‍ ബാംഗ്ലൂരില്‍ ബില്‍ഡറായ ശിവപ്രസാദിനെ വിവാഹം കഴിക്കുകയും ചെയ്തു. എന്നാല്‍ ആദ്യ വിവാഹത്തിലെ കുഞ്ഞ് തേജാലക്ഷ്മി എന്ന കുഞ്ഞാറ്റ, മനോജിനോപ്പമാണ് ഇപ്പോള്‍ താമസം.

    മകള്‍ക്ക് വേണ്ടി മനോജും ഉര്‍വശിയും ദീര്‍ഘകാലം നിയമപോരാട്ടം നടത്തിയെങ്കിലും, വിധി മനോജിന് അനുകൂലമായിരുന്നു. പുനര്‍വിവാഹിതനായ മനോജിനോപ്പമാണ് ഇപ്പോള്‍ കുഞ്ഞാറ്റയുള്ളത്. എന്നാല്‍ വിശേഷദിവസങ്ങളില്‍ അമ്മക്കൊപ്പമാകും കുഞ്ഞാറ്റ. ഉര്‍വശിയുടെ ഭര്‍ത്താവ് ശിവപ്രസാദും കുഞ്ഞാറ്റയും അടുത്ത ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.