Health
ഉറക്കവും റി-സെറ്റ് ചെയ്യാം
ഇത് കണ്ണട പോലെ ധരിക്കാവുന്ന ഒരു ഉപകരണം ആണ്. വളരെ നേര്‍ത്ത ഒരു തരം പച്ച നിറത്തിലുള്ള പ്രകാശം ഇവ കണ്ണിലേക്കു കടത്തിവിടുന്നു. ഇതുപയോഗിച്ച് ഉറക്ക സമയം മുന്നോട്ടും പിറകോട്ടും ഇഷ്ടാനുസരണം മാറ്റാവുന്നതാണ്. നമ്മുടെ കണ്ണില്‍ സ്ഥിതിചെയ്യുന്ന ഫോട്ടോ റിസപ്ടറുകള്‍ സൂര്യപ്രകാശം പതിക്കുന്നതിന് പ്രകാരം ഉറക്കത്തിന്റെ സമയം തലച്ചോറിനെ അറിയിക്കുകയാണ് ചെയ്യുന്നത്. ഈ തത്വമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ബോഡി ക്ലോക്ക് അല്ലെങ്കില്‍ സിക്കാഡിയന്‍ റിതം ആണ് നമ്മുടെ ഉറക്കം, ഉന്മേഷം, ഉണരുന്ന സമയം തുടങ്ങിയ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്.
60 total views

നമ്മുടെ കമ്പ്യൂട്ടറും മൊബൈല്‍ ഫോണും ഒക്കെ നമുക്ക് റി- സെറ്റ് ചെയ്യാം. എന്നാല്‍ നമ്മുടെ ഉറക്കം റി സെറ്റ് ചെയ്യാം എന്ന് ആരെങ്കിലും സ്വപ്നത്തില്‍ എങ്കിലും കരുതിയിട്ടുണ്ടോ ആവോ? എന്നാല്‍ അതും സംഭവിച്ചു. നമ്മുടെ ഉറക്കം റി -സെറ്റ് ചെയ്യുന്ന ഒരു ഉപകരണം ഓസ്ട്രേലിയയില്‍ കണ്ടുപിടിച്ചിരിക്കുന്നു. റി -ടൈമര്‍ എന്നാണു ഇതിനെ വിളിക്കുന്നത്. നമ്മുടെ തലച്ചോറിലെ ഉറക്കത്തെ നിയന്ത്രിക്കുന്ന ഭാഗത്തിനെ ഉത്തേജിപ്പിക്കുകയാണ് ഈ യന്ത്രം ചെയ്യുന്നത്.
ഇത് കണ്ണട പോലെ ധരിക്കാവുന്ന ഒരു ഉപകരണം ആണ്. വളരെ നേര്‍ത്ത ഒരു തരം പച്ച നിറത്തിലുള്ള പ്രകാശം ഇവ കണ്ണിലേക്കു കടത്തിവിടുന്നു. ഇതുപയോഗിച്ച് ഉറക്ക സമയം മുന്നോട്ടും പിറകോട്ടും ഇഷ്ടാനുസരണം മാറ്റാവുന്നതാണ്. നമ്മുടെ കണ്ണില്‍ സ്ഥിതിചെയ്യുന്ന ഫോട്ടോ റിസപ്ടറുകള്‍ സൂര്യപ്രകാശം പതിക്കുന്നതിന് പ്രകാരം ഉറക്കത്തിന്റെ സമയം തലച്ചോറിനെ അറിയിക്കുകയാണ് ചെയ്യുന്നത്. ഈ തത്വമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ബോഡി ക്ലോക്ക് അല്ലെങ്കില്‍ സിക്കാഡിയന്‍ റിതം ആണ് നമ്മുടെ ഉറക്കം, ഉന്മേഷം, ഉണരുന്ന സമയം തുടങ്ങിയ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്.
നിങ്ങളുടെ ഉറക്കം റി- സെറ്റ് ചെയ്യണമെങ്കില്‍ കുറഞ്ഞത് മൂന്നു ദിവസം മുമ്പേ പ്ലാന്‍ ചെയ്യണം. ദിവസവും കുറഞ്ഞത് അന്‍പതു മിനുട്ട് വീതം ഈ ഉപകരണം ധരിക്കണം. ഉറക്ക സമയം മുന്നോട്ടു കൊണ്ടുപോകണമെങ്കില്‍ ഇത് രാവിലെ ഉണര്‍ന്നതിനു ശേഷം ഉപയോഗിക്കുക. ഉറക്ക സമയം പിറകോട്ട് കൊണ്ടുവരണമെങ്കില്‍ ഉറങ്ങുന്നതിനു മുമ്പായി ഈ ഉപകരണം ധരിക്കുക.
ജെറ്റ് ലാഗുമൂലം വിഷമതകള്‍ അനുഭവിക്കുന്നവര്‍ക്കും ഷിഫ്ട് ജോലികള്‍ ചെയ്യുന്നവര്‍ക്കും ഇത് ഗുണം ചെയ്യും എന്ന് കരുതപ്പെടുന്നു.
61 total views, 1 views today