ഉറങ്ങുമ്പോള്‍ ഇടതുവശം ചരിഞ്ഞു കിടക്കണം, എന്ത് കൊണ്ട് ?

930

new

നിങ്ങള്‍ എങ്ങനെയാണ് ഉറങ്ങാറുള്ളത്? പലര്‍ക്കും പലതരം കിടപ്പു വശങ്ങള്‍ അല്ലെ?

ചിലര്‍ക്ക് കമിഴ്ന്നു കിടന്നാല്‍, ചിലര്‍ക്ക് വശം തിരിഞ്ഞു കിടന്നാല്‍, ചിലര്‍ക്ക് മലര്‍ന്നു കിടന്നാല്‍, ചിലര്‍ക്ക് ചുരുണ്ടുകൂടി കിടന്നാല്‍; ഇങ്ങനെ അവര്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ കിടന്നലെ അവര്‍ക്ക് ഉറക്കം വരികയുള്ളൂ.

പക്ഷെ ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഏത് വശത്തേക്ക് അല്ലെങ്കില്‍ എങ്ങനെ കിടക്കുന്നതാണ് ഏറ്റവും ഉത്തമം എന്ന് ചോദിച്ചാല്‍ ഇടതു വശം ചരിഞ്ഞു കിടന്നുറങ്ങുന്നതാണ് ഏറ്റവും നല്ലത്.

ഇടതുവശം ചരിഞ്ഞു കിടന്നുറങ്ങുന്നതു കൊണ്ടുള്ള ചില ഗുണങ്ങളെക്കുറിച്ച് ചുവടെ വിവരിക്കുന്നു…

1. ഗര്‍ഭിണികള്‍ ഇടതുവശം ചരിഞ്ഞുറങ്ങുന്നത് ഗര്‍ഭസ്ഥ ശിശുവിന് കൂടുതല്‍ പോഷകങ്ങള്‍ ലഭ്യമാക്കാന്‍ സഹായിക്കും.

2. തല അല്‍പം ഉയര്‍ത്തി വച്ച് ഇടതു വശം ചരിഞ്ഞുറങ്ങുന്നത് ആസിഡ് റിഫ്‌ളക്‌സ് കുറയ്ക്കും.

3. നല്ല ഉറക്കത്തിന് ഇടതുവശം ചരിഞ്ഞുറങ്ങുന്നത് സഹായി്ക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

4. ഇന്‍സോംമ്‌നിയ പ്രശ്‌നങ്ങളുള്ളവര്‍ക്ക് ഈ മാര്‍ഗം പരീക്ഷിയ്ക്കാം.

5. ഇടതുവശം ചരിഞ്ഞുറങ്ങുന്നത് രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും.

6. ഇങ്ങനെ കിടക്കുന്നത് ദഹനേന്ദ്രിയത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിനു സഹായിക്കും.

7. മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും.