fbpx
Connect with us

ഉറുമ്പും ആട് ജീവിതവും

ബസ്സിന്റെ ഇരമ്പലിനും മീതെ മൊബൈല്‍ ഫോണ്‍ കരയുന്ന ശബ്ദം കേട്ട അവള്‍ മടിയില്‍വെച്ചിരുന്ന ഹാന്‍ഡ് ബാഗ് തുറന്ന് ഫോണ്‍ കയ്യിലെടുത്ത് പ്രത്യാശയോടെ നമ്പര്‍ നോക്കി.ഫോണ്‍കമ്പനിക്കാരുടെ പരസ്യ നമ്പറാണെന്ന് കണ്ടതോടെ ഉള്ളില്‍ നുരഞ്ഞ് പൊന്തിയ നിരാശയാല്‍ കാള്‍കട്ട് ചെയ്ത് ഫോണ്‍ തിരികെ ബാഗില്‍ വെച്ച് സിബ്ബ് വലിച്ചിടുന്ന നേരത്താണ് ഉറുമ്പിനെ കണ്ടത്. അത് ബാഗില്‍ നിന്നും പുറത്തേക്ക് വരുകയായിരുന്നു.

 93 total views,  1 views today

Published

on

ബസ്സിന്റെ ഇരമ്പലിനും മീതെ മൊബൈല്‍ ഫോണ്‍ കരയുന്ന ശബ്ദം കേട്ട അവള്‍ മടിയില്‍വെച്ചിരുന്ന ഹാന്‍ഡ് ബാഗ് തുറന്ന് ഫോണ്‍ കയ്യിലെടുത്ത് പ്രത്യാശയോടെ നമ്പര്‍ നോക്കി.ഫോണ്‍കമ്പനിക്കാരുടെ പരസ്യ നമ്പറാണെന്ന് കണ്ടതോടെ ഉള്ളില്‍ നുരഞ്ഞ് പൊന്തിയ നിരാശയാല്‍ കാള്‍കട്ട് ചെയ്ത് ഫോണ്‍ തിരികെ ബാഗില്‍ വെച്ച് സിബ്ബ് വലിച്ചിടുന്ന നേരത്താണ് ഉറുമ്പിനെ കണ്ടത്. അത് ബാഗില്‍ നിന്നും പുറത്തേക്ക് വരുകയായിരുന്നു.

ഇന്നു ഉച്ച നേരം ആഫീസില്‍ വെച്ച് ടിഫിന്‍ കാരിയര്‍ ഹാന്‍ഡ് ബാഗില്‍ നിന്നും പുറത്തെടുക്കാന്‍ നേരംആ ജനുസ്സില്‍ പെട്ട ഒരു പറ്റം ഉറുമ്പുകള്‍ ബാഗ് ചാരി വെച്ചിരുന്ന ഭിത്തിയില്‍ ചുറ്റിക്കറങ്ങുന്നത് അവള്‍ കണ്ടിരുന്നു. കറുത്ത നിറത്തില്‍ വലിയ ഉറുമ്പുകള്‍. അതിലൊരെണ്ണമാണ് ഇപ്പോള്‍ ബാഗിന്റെ ഉള്ളില്‍നിന്നും പുറത്ത് വന്നതെന്ന് അവള്‍ക്ക് തീര്‍ച്ചയുണ്ട്.

ഉറുമ്പിനെ ബാഗില്‍ നിന്നും തട്ടിമാറ്റാന്‍ കൈകള്‍ ഉയര്‍ത്തിയപ്പോള്‍ പെട്ടന്നൊരു ചിന്ത മനസിലൂടെ കടന്ന് പോയി . 17കിലോമീറ്ററുകള്‍ക്കപ്പുറം അവളുടെ ജോലി സ്ഥലത്ത് വെച്ച് മറ്റ് ഉറുമ്പുകളുടെകൂട്ടത്തിലാണ് ഇവനെ താന്‍ കണ്ടത്. (പുരുഷ ഉറുമ്പാണ് അതെന്ന് അവള്‍ തീര്‍ച്ചയാക്കികഴിഞ്ഞിരുന്നുവല്ലോ) ഇവന്റെ ഭാര്യയും കുഞ്ഞുങ്ങളും മറ്റു കുടുംബാംഗങ്ങളുമായിരിക്കാം അവിടെ മേശപ്പുറത്ത് അപ്പോള്‍ കാണപ്പെട്ടത്. തലയെടുപ്പിലും വലിപ്പത്തിലും കെങ്കേമനായ ഇവനായിരിക്കാം കുടുംബ നായകന്‍ എന്നും അവള്‍ ഉറപ്പിച്ചു.

പക്ഷേ ഈ നേതാവിനെ ആ കുടുംബത്തിനു ഇനി ഒരിക്കലും കാണാന്‍ കഴിയില്ലല്ലോ എന്ന് ചിന്തിച്ചപ്പോള്‍ അവള്‍ക്ക് അതിയായ സങ്കടം തോന്നി. താന്‍ ബാഗില്‍ നിന്നും തട്ടി നിലത്തിട്ടാല്‍ ബസ്സ് ചെന്ന് നില്‍ക്കുന്ന സ്ഥലത്ത് അവന്‍ എത്തിച്ചേര്‍ന്നേക്കാം. അവിടെ ഏകനായി ഇനി ഒരിക്കലും തന്റെ ഇണകളെ കാണാനാവാതെ അലഞ്ഞ് തിരിഞ്ഞ് അവന്റെ ജീവിതം അവസാനിക്കും.

Advertisement



വീണ്ടും മൊബൈല്‍ ഫോണ്‍ കരഞ്ഞപ്പോള്‍ എന്നത്തേതും പോലെ പൊട്ടിവിരിയുന്ന പ്രത്യാശയോടെ അവള്‍ ഫോണ്‍ കയ്യിലെടുത്ത് നമ്പര്‍ നോക്കി.ഗള്‍ഫിലെ കോഡ് നമ്പര്‍ ആണോ കാണപ്പെടുന്നത്.

തന്റെ പ്രാണപ്രിയനെ പറ്റി എന്തെങ്കിലും വിവരം?

നീണ്ട മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്നെങ്കിലും ആ ശബ്ദം…മിനിക്കുട്ടീ…എന്ന് നീട്ടി വിളിക്കുന്ന ആ മധുര സ്വരം….

“നമ്മുടെ മോന്‍ വലുതായോടോ എന്ന സുഖാന്വേഷണം”?

Advertisement



“അഛനും അമ്മക്കും അസുഖമൊന്നുമില്ലല്ലോ” എന്ന ആകാംക്ഷ നിറഞ്ഞ് നില്‍ക്കുന്ന ചോദ്യം?

ഫോണ്‍ ശബ്ദം കേള്‍ക്കുമ്പോള്‍ ഇതെല്ലാമാണല്ലോ അവളുടെ മനസില്‍ നിറയുന്ന പ്രത്യാശകള്‍.

ഇപ്പോള്‍ വിളിച്ച നമ്പര്‍ കൂട്ടുകാരിയുടേതാണെന്ന് കണ്ടതോടെ നിസ്സംഗതയോടെ അവള്‍ ഫോണ്‍ സംഭാഷണത്തില്‍ ഏര്‍പ്പെട്ടു. കുറച്ച് കാലമായി നിരാശ തനിക്ക് പരിചിതമായി എന്നും മനസ്സ് ശൂന്യാവസ്ഥയിലേക്ക് മാറ്റപ്പെട്ടു എന്നും അവള്‍ തിരിച്ചറിഞ്ഞു.

ഫോണ്‍ സംഭാഷണം കഴിഞ്ഞ് വീണ്ടും ഉറുമ്പിനെ നോക്കി. അവന്‍ ബാഗിന്റെ മടക്കുകളില്‍ അലയുകയാണ്. തന്റെ പ്രാണപ്രേയസിയെയും കുഞ്ഞുങ്ങളെയും കണ്ടെത്താന്‍ 17കിലോമീറ്റര്‍ നടന്ന് പോകാന്‍ അവനാവില്ലല്ലോ.മറ്റൊരു ബസ്സ് കൈ കാണിച്ച് നിര്‍ത്തി അതില്‍ കയറി തിരികെ പോകാനും അവനു കഴിയില്ല എന്ന് ചിന്തിച്ചപ്പോള്‍ ഉള്ളില്‍ വിങ്ങല്‍ അനുഭവപ്പെട്ടു.

Advertisement



ഇതേ പോലെ തന്റെ പ്രിയന്‍ മരുഭൂമിയിലെവിടെയോ….? എവിടെ ആയിരിക്കും?ബെന്യാമിന്റെ നോവലില്‍ വായിച്ചത് പോലെ ആടു ജീവിതം നയിക്കുകയായിരിക്കുമോ? അതോ അന്തമില്ലാത്ത മരുക്കാട്ടില്‍ വെള്ളം കിട്ടാതെ അവശനാ‍യി അലഞ്ഞു തിരിയുകയാണോ?…അതോ ഇനി ഒരിക്കലും തിരിച്ച് വരാനാവാതെ മണ്ണിനടിയില്‍ ….

കണ്ണില്‍ വെള്ളം നിറഞ്ഞത് മറ്റുള്ളവര്‍ കാണാതെ തുടക്കാന്‍ കൈ ഉയര്‍ത്തിയപ്പോള്‍ സിബ്ബിനിടയിലൂടെ ഉറുമ്പ് ബാഗിനകത്തേക്ക് കയറി പോകുന്നത് അവള്‍ കണ്ടു.

ബസ്സില്‍ നിറഞ്ഞ് നില്‍ക്കുന്ന യാത്രക്കാര്‍ക്ക് ഇടയിലൂടെ തിക്കി തിരക്കി കണ്ടക്റ്ററുടെ സമീപം ചെന്ന് തനിക്ക് ഇറങ്ങണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ “ഈ സ്ഥലത്ത് ഇറങ്ങുന്നതെന്തേ?“ എന്ന ചോദ്യം പരിചിതനായ കണ്ടക്റ്ററുടെ മുഖത്ത് കണ്ടത് അവഗണിച്ച് അവള്‍ ബസ്സില്‍ നിന്നും ചാടി ഇറങ്ങി.

17കിലോമീറ്റര്‍ തിരികെ പോയി ഉറുമ്പിനെ താന്‍ പകല്‍ കണ്ട സ്ഥലത്ത് കൊണ്ട് വിടണമെന്നുള്ള അതിയായ അഗ്രഹത്താലാണല്ലോ അവള്‍ റോഡില്‍ ബസ്സ് കാത്ത് നിന്നത്.

Advertisement



തന്റെയും കുഞ്ഞിന്റെയും സമീപം തിരികെ എത്താന്‍ ആരെങ്കിലും ഇത് പോലെ തന്റെ പ്രിയനെയും സഹായിക്കേണമേ എന്ന പ്രര്‍ത്ഥനയായിരുന്നു അവളുടെ മനസ്സില്‍.

പിന്‍കുറി:

കൊല്ലം കോടതിയില്‍ പോകാനായി ബസ്സില്‍ യാത്ര ചെയ്തു കൊണ്ടിരിക്കെ കുണ്ടറ എത്തിയപ്പോള്‍ കഴുത്തില്‍ എന്തോ ഇഴയുന്നത് പോലെ തോന്നി. പരിശോധനയില്‍ ഒരു ഉറുമ്പിനെ കണ്ടെത്തി, അതിനെ എടുത്ത് താഴെ കളഞ്ഞു. അപ്പോള്‍ മനസില്‍ ഉണ്ടായ ഒരു ചിന്തയില്‍ നിന്നാണ് ഈ കഥ ജനിച്ചത്. കൊട്ടാരക്കരയില്‍ എന്റെ വീട്ടില്‍ ഞാന്‍ ഷര്‍ട്ട് ധരിക്കുമ്പോള്‍ ഈ ഉറുമ്പ് അതില്‍ കയറി പറ്റിയതാകാം. ഇനി അതിനു ഒരിക്കല്‍ പോലും കൊട്ടാരക്കര കാണാന്‍ കഴിയില്ല എന്നുറപ്പ്. അപ്പോള്‍ അതിന്റെ ഇണയെയോ കൂട്ടരെയോ അതിന്റെ ജീവിതത്തില്‍ കണ്ട് മുട്ടാന്‍ ഇടവരില്ല. മനുഷ്യരെ പോലെ ഉറുമ്പിനും മറ്റ് ജീവികള്‍ക്കും വിരഹ വേദനയും മറ്റും ഉണ്ടാകുമോ എന്ന ചിന്ത മനസിനെ അലട്ടിയപ്പോഴാണ് ഈ കഥ കുറിച്ചിടാന്‍ തോന്നിയത്. പിന്നീട് കഥയായി കഴിഞ്ഞതിനു ശേഷം രണ്ട് വാരാന്ത്യ പതിപ്പുകളില്‍ അയച്ച് കൊടുത്തു എങ്കിലും അവര്‍ അത് പ്രസിദ്ധീകരിച്ചതായി കാണപ്പെട്ടില്ല. എന്റെ ബ്ലോഗ് ഉള്ളപ്പോള്‍ പിന്നെന്തിനു ഞാന്‍ പത്രക്കാരുടെ പിമ്പേ നടക്കണം. അങ്ങിനെ ഈ കഥ ബൂലോഗത്തെ എന്റെ ചങ്ങാതിമാര്‍ക്കായി സമര്‍പ്പിക്കുന്നു.

ഈ കഥ ഇവിടെയും വായിക്കാം

Advertisement



 94 total views,  2 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment2 hours ago

ഒടുവിൽ ആ വിശേഷ വാർത്ത പങ്കുവെച്ച് ലേഖ ശ്രീകുമാർ.

Entertainment2 hours ago

അതിൻറെ പിന്നാലെ വീണ്ടും വീണ്ടും പോയത് എൻറെ തെറ്റ്; ദൈവം എനിക്കത് വിധിച്ചിട്ടുള്ളതല്ല: ചാർമിള

Entertainment2 hours ago

റാം ഹോളിവുഡ് സ്റ്റൈലിൽ ഇറങ്ങുന്ന ഒരു ആക്ഷൻ ചിത്രമാകും; ജീത്തു ജോസഫ്.

Entertainment5 hours ago

പ്രണയത്തിന്റെ പാർപ്പിടം

Entertainment6 hours ago

ദിലീഷ് പോത്തൻ്റെ സിനിമയിൽ ഞാൻ അഭിനയിക്കേണ്ടതായിരുന്നു. പക്ഷേ ആ കാര്യം കൊണ്ട് ഞാൻ വേണ്ട എന്ന് വെച്ചു. തുറന്നുപറഞ്ഞ് ബൈജു.

Entertainment6 hours ago

“ആരോഗ്യവാനായി ഇരിക്കട്ടെ”ആൻറണി പെരുമ്പാവൂർ ഇന്ത്യൻ പിറന്നാളും വിവാഹ വാർഷികവും ആഘോഷിച്ച് മോഹൻലാൽ.

Entertainment6 hours ago

ഞാൻ സിനിമയിൽ തല്ലു കൊള്ളുന്നത് കാണുന്നതു പോലും അമ്മയ്ക്ക് സങ്കടമാകും, സിനിമയിലും നിനക്ക് തല്ല് കൊള്ളണോ എന്ന് ചോദിക്കും; അമ്മയെകുറിച്ചുള്ള ഓർമ്മകളുമായി ഇന്ദ്രൻസ്.

Entertainment6 hours ago

മുംബൈയിൽ റോക്കിയെ കെട്ടിത്തൂക്കി അടിക്കാൻ ദാമോദർജിക്കു മാത്രമേ സാധിച്ചിട്ടുള്ളൂ

Entertainment6 hours ago

സാരിയിൽ അതിസുന്ദരിയായി കീർത്തി സുരേഷ്

Entertainment6 hours ago

അമ്മയുടെ ഏറ്റവും വലിയ പോസിറ്റീവിറ്റിയും നെഗറ്റീവിറ്റിയും അതുതന്നെയാണ്; വെളിപ്പെടുത്തി അഹാന കൃഷ്ണ.

Entertainment6 hours ago

വീടിന് “സ്ത്രീ”എന്ന പേര് നൽകിയതിന് പിന്നിൽ ഒരു കഥയുണ്ട്; സിന്ധു കൃഷ്ണ

Entertainment6 hours ago

നിങ്ങളുടെ കയ്യിൽ മികച്ച തിരക്കഥകൾ ഉണ്ടോ? അൻവർ റഷീദ് കഥകൾ ക്ഷണിക്കുന്നു.

controversy5 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 months ago

കോട്ടയം കുഞ്ഞച്ചൻ രണ്ടാംഭാഗത്തെ കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തി വിജയ്ബാബു

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment8 hours ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment11 hours ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story1 day ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment1 day ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment1 day ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment2 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment3 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment4 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment4 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment5 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment6 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment6 days ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Advertisement