ഉല്‍സവകാലം..
എന്‍ജിനീയറിങ് എന്ന കലാപരിപാടി കഴിഞ് പണിയൊന്നുമില്ലാതെ തെന്ടി തിരിഞു നടക്കുന്ന കാലം …( ഈ സുവര്‍ണ്ണ കാലം ഒരുപക്ഷെ നിങള്ക്കും ഉന്ടായിരുന്നിരിക്കാം 🙂 )
ഉല്‍സവങള്‍ അറ്റെന്റ് ചെയ്യുക… ആവശ്യമില്ലാത്ത കാര്യങളില് തലയിടുക, വായനോട്ടം ഇതൊക്കെ ഒരു ബോറടിയുമില്ലാതെ തികച്ചും സന്തോഷത്തൊടെ നടത്തികൊന്ടു പോയിരുന്ന സുന്ദരമായ നാളുകള്‍ …
104 total views

എന്‍ജിനീയറിങ് എന്ന കലാപരിപാടി കഴിഞ് പണിയൊന്നുമില്ലാതെ തെന്ടി തിരിഞു നടക്കുന്ന കാലം …( ഈ സുവര്‍ണ്ണ കാലം ഒരുപക്ഷെ നിങള്ക്കും ഉന്ടായിരുന്നിരിക്കാം 🙂 )
ഉല്‍സവങള്‍ അറ്റെന്റ് ചെയ്യുക… ആവശ്യമില്ലാത്ത കാര്യങളില് തലയിടുക, വായനോട്ടം ഇതൊക്കെ ഒരു ബോറടിയുമില്ലാതെ തികച്ചും സന്തോഷത്തൊടെ നടത്തികൊന്ടു പോയിരുന്ന സുന്ദരമായ നാളുകള്‍ …
അങനെയിരിക്കെ നാട്ടിലെ ശ്രീക്രിഷ്ണസ്വാമി ക്ഷേത്രത്തിലെ ഉല്‍സവകാലം വന്നെത്തി..
പതിവുപോലെ നേരത്തേ എഴുന്നേറ്റു. പ്രഭാതകര്മങള്ക്കായി ബാത്ത്റൂമില്‍ കയറി വാതിലടച്ചു…
സാധകം തുടങി….
” താമസമെന്തേ വരുവാന്‍ …”
“എടാ അച്ഛനു ഇന്നു നേരത്തേ പോവന്ടതാ.. മതി നിന്റെ ഗാനമേള..! അമ്മയുടെ വക ഡയലൊഗ് അങു അടുക്കളയില്‍ നിന്ന്…
കേള്‍ക്കാത്ത ഭാവത്തില്‍ തുടര്‍ന്നു…
“എടാ ഇങോട്ടെരങടാ…”
അച്ഛന്റെ ശബ്ദം ശ്രുതിയും സംഗതിയും ഒക്കെ തെറ്റിച്ചു.
ഇതു ശരിയാവില്ല…പാട്ടു മാറ്റിപ്പിടിച്ചേ പറ്റു…
“ആജാ ആജാ മൈ ഹു പ്യാര് തേരാ”…..
നോക്കിയിരുന്നോ.. ഇപ്പോ വരും .. അച്ഛന് എന്തൊക്കെയൊ പിറുപിറുത്തുകൊന്ടു അപ്പുറത്തെക്കു പോയി.
എന്തോ .. അച്ഛനും എനിക്കും പറമ്പിലെ ” മേല്‍ക്കൂരയില്ലാത്ത കുളിമുറിയില്‍ ” കുളിച്ചാലേ “കുളിച്ചു” എന്ന തോന്നല്‍ വരൂ.. 🙂
കുളിയും കഴിഞ് റെഡിയായി അനൂപിന്റെ വീട്ടിലേക്ക് വച്ചടിച്ചു.
“എത്ര നേരമായെടാ ഞാനിവിടെ കുറ്റിയടിച്ചു നിക്കണു. ദൈവത്തിനെ പോലും പുളിന്ചോട്ടില് നിര്‍ത്തണ നിന്റെ ഈ സ്വഭാവം എന്നാടാ മാറണേ?..അവന് അരിശത്തോടെ നന്ദനെ നോക്കി
വേഗം വാ..ഓളു പോയിക്കണും ചിലപ്പോ. നന്ദന് പറഞു.
ഓ പിന്നേ.. പരിശുദ്ധ പ്രേമമല്ലേ..രന്ടു ദിവസ്സല്ലേടാ ആയുള്ളു നീ ഓളെ കാണന്‍ തുടങീട്ട്..അതിത്രേം ഡെവലപ്പട് ആയോ?? അവന് ചോദിച്ചു.
അമ്പലത്തിലെത്തി തൊഴുതു ഫസ്റ്റ് റൌന്ട് കഴിഞപ്പോഴേക്കും , അനൂപിന്റെ മുഖത്ത് ഒരു പ്രകാശം …
ആനകളേയും തെളിച്ചോന്ട് ദേന്ടേ ഓളു വരണുന്ട് …അവന് പറഞു.
ങേ !!.. ആ രംഗം ഒന്നു ഇമാജിന്‍ ചെയ്യാന്‍ നോക്കി ഞെട്ടിയ നന്ദന് തിരിഞു നോക്കി..
ശരിയാ.. രന്ടു തടിയന്മാരും അവളും ..
കസിന്‍സ് ആയിരിക്കും അല്ലേടെ?…അവന് ചോദിച്ചു..
“ആ ആയിരിക്കും …ഹൊ ഇങനെ രന്ടു കുഷ്യന്സ് അവള്‍ക്കുള്ള കാര്യം അറിഞില്ലല്ലോ ഈശ്വരാ”.
എതായലും ഇന്നിനി പേരു ചോദിക്കാന്‍ പോയാല്‍ ഉള്ള പേരും കൂടി ഇല്ലതാവും എന്നുള്ളതിനാല്‍ , ആ ഉദ്യമത്തില്‍ നിന്നു പിന്മാറി.
തിരികേ വീട്ടിലേക്കു നടക്കുന്നതിനിടയില്‍ അനൂപ്,
എടാ നന്ദാ നാളെ മുതല്‍ നമുക്കു രാവിലെ ഓടാന്‍ പോയാലോ??
ഓടാനോ?? ഈ ഡിസമ്പറില്‍, ഈ തണുപ്പത്ത്, വേറേ പണിയൊന്നും ഇല്ലാതെ വിട്ടില്‍ സുഖമായി മൂടിപ്പുതച്ചു കിടന്നുറങുന്നതിനു പകരം ഓടാന്‍ !
ഒന്നു പോടാ……ഞാന്‍ പറഞു.
അതല്ലടാ നമുക്കു ഓടാന്‍ സ്റ്റേഡിയത്തില്‍ പോവാം .
തണുപ്പത്തുള്ള ഓട്ടതിനേക്കാള് എനിക്കു പ്രിയം ഉറക്കമായതു കൊന്ടും , എനിക്കു വട്ടില്ല എന്ന കാരണത്താലും ഞാന്‍ അവനോടു ചോദിച്ചു ” ഓടാനാണേല് ഇവിടുള്ള എതേലും നല്ല റോഡില്‍ ഓടിയാ പോരേ. സ്റ്റേഡിയം വരെ പോണോ” ??
പോണം .. എടാ സ്റ്റേഡിയത്തിലാ ഇപ്പോ കോ-ഓപ്പറേറ്റീവ് മെഡിക്കല്‍ കോളേജ് ഒള്ളേ. അവിടുള്ള നഴ്സുമാരും ഡോക്ട്ടര്മാരുമെല്ലാം രാവിലെ ഓടുന്നതു സ്റ്റേഡിയത്തിനു ചുറ്റുമാ..
അവന് പറഞു.
അമ്പടാ… അപ്പോ അതാണു ഗുട്ടന്‍സ്…
ഏയ് രാവിലെ അത്ര വലിയ തണുപ്പൊന്നുമുന്ടാവില്ല എന്നു സ്വയം വിശ്വസിപ്പിച്ച് ഓടാന്‍ പോകാം എന്ന തീരുമാനത്തിലെത്തി.
രാവിലെ 5 മണിയായപ്പോഴേക്കും എണീറ്റു പല്ലും തേച്ച് പുറത്തിറങി അനൂപിന്റെ വീട്ടിലേക്കു നടന്നു.
വായ് തുറന്ന് ശ്വാസം രന്ടു മൂന്നു തവണ പുറത്തേക്കു വിട്ട്, പുറത്തേക്കു പോകുന്ന നീരാവി നോക്കി തണുപ്പിനെ ആകമാനം ഒന്നളന്നു.
വിഷുവിന് കണികാണാന്‍ എണീറ്റു പോകുന്ന പോലെ കണ്ണു തുറക്കാതെ തപ്പി തടഞ് അനൂപ് ഇറങി വന്നു.
പോയി പല്ലെങ്കിലും തേച്ചിട്ട് വാടാ..നന്ദന് പറഞു
ഓ പിന്നേ എന്തിനാ.. നീ വന്നേ…
നമുക്കു കുറച്ചു ദൂരം നടക്കാം .. എന്നിട്ട് ഓടിത്തുടങിയാ പോരേ?? നന്ദന് ചോദിച്ചു..
സംസാരിച്ച് സംസാരിച്ച് നടക്കുന്നതിനിടയിലാണ് അനൂപ് അതു കന്ടത്..
അവള് .. പുസ്തകവും നെന്ചോടടുക്കി പിടിച്ച് വേഗത്തില്‍ നടന്നു വരുന്നു..
ഡാ ദേഡാ ഓളു പിന്നേം വരണു. ഇത്തവണ ആനകള്‍ കൂടെയില്ല.. മുട്ടിയാലോ..?? അനൂപ് അതും ചോദിച്ചുകൊന്ടു നന്ദനെ നോക്കി..
ആ ചോദ്യം കേള്ക്കന്ട താമസം നന്ദന് , കുറചു ദൂരം മുന്നിലായ അവളുടെ അടുത്തെത്താനായി ഓടി…
കൃത്യം അവന് അവളുടെ തൊട്ടു പിന്നിലെത്തിയതും അവള് തിരിഞു നോക്കിയതും ഒപ്പം ..
അയ്യോ അമ്മേ എന്നൊരലര്ച്ചയൊടെ അവള് സൈഡിലേക്ക് ഒരു ചാട്ടം ..
എന്തോ ഒരു ഭാരമുള്ള സാധനം വെള്ളത്തില്‍ വീഴുന്ന ശബ്ദം മാത്രമാണ് അനൂപ് കേട്ടത്.
അവന് ഓടി അടുത്തു ചെല്ലുമ്പോള്‍ ..
ഒരു വലിയ കാനക്കരികില്‍ പകച്ചു നില്കുന്ന നന്ദന് ..
കാനയിലെ സുഗന്ധത്തില്‍ മുങിക്കുളിച്ച് ഈറനുടുത്തുകൊന്ട് അവള് …
ബലാല്‍സംഗം ചെയ്യാന്‍ മുറിയിലേക്ക് കയറിയ ബാലന് കെ നായരെയും, ജോസ് പ്രകാശിനെയും ഒരുമിച്ചു കണ്ട നായികയുടേത് പോലുന്ട് ആ മുഖം.
കടവുളേ ” കൊച്ചിയിലേ കാന”
ഇവളുടെ ഭാവി, നാട്ടുകാരുടെ തല്ല്, മാനഹാനി..
ഒരു നിമിഷം കൊന്ട് നന്ദന്റെ മനസ്സിലൂടെ ഒരു സ്ലൈഡ് ഷോ കടന്നുപോയി.
അനൂപ് അവളെ ഒരു വിധത്തില്‍ പിടിച്ചെഴുന്നേല്പ്പിക്കുമ്പോഴാണ് നന്ദന് മറ്റൊരു കാഴ്ച കന്ടത്..
ഇതെല്ലാം കന്ടുകൊന്ട് അകലെ മദമിളക്കിക്കൊന്ടു വരുന്നു രന്ടാനകള് …
അനൂ… നന്ദന് അവനെ വിളിച്ചതും ഓടിയതും ഒപ്പം ..
വിളികേട്ടു തിരിഞു നോക്കിയ അനൂപ് ആ കാഴ്ച കന്ട് അറിയാതെ പിടി വിട്ടു..
ഓട്ടത്തിനിടയില്‍ നന്ദന് വീന്ടും എന്തോ വെള്ളത്തില്‍ വീഴുന്ന ശബ്ദം കേട്ടു തിരിഞു നോക്കാന്‍ തുടങുമ്പോള്‍ അനൂപ്,
തിരിഞു നോക്കന്ടാ.. വിട്ടോ… ഞാന്‍ പുറകേ ന്ട്…
അങനെ ആ ഉല്‍സവകാലം നന്ദനും അനൂപിനും ഉപേക്ഷിക്കേന്ടിവന്നു
പിന്മൊഴി: പറമ്പിലെ പ്രസ്ഥാനത്തിനു മേല്ക്കൂരയിടാന് അയച്ചു കൊടുത്ത പൈസ അച്ഛന് എന്തു ചെയ്തോ എന്തോ.. ഇന്നലെ അച്ഛനെ അതിനുള്ളില്‍ നിന്നു കയ്യോടെ പിടികൂടി… ” ഈ ഗൂഗിള്‍ എര്‍ത്തിന്റെ ഒരു കാര്യം ” … !!!
105 total views, 1 views today
