Connect with us

Literature

ഉഷ ചേച്ചിയുടെ മരണം.

എന്‍റെ ഭാര്യയുടെ വീടിന്‍റെ അടുത്തുള്ള ഇല്ലത്തെ ചേച്ചി ആണ് ഉഷ ചേച്ചി. ഞങ്ങളുടെ കല്യാണം കഴിഞ്ഞു ആദ്യമായി കവിയൂരിലെ വീട്ടിൽ ചെന്നപ്പോഴാണ് ഉഷ ചേച്ചിയെ ആദ്യമായി ഞാൻ കാണുന്നത്. എല്ലാവരോടും വളരെ നല്ല രീതിയിൽ പെരുമാറുകയും സ്വന്തം വീടുപോലെ മറ്റുള്ളവരുടെ വീടിനെ കരുതുകയും ചെയ്യുന്ന ചേച്ചിയെ നമുക്ക് പെട്ടന്ന് മറക്കാൻ പറ്റില്ല.അവർക്ക് സാധാരണ നമ്പൂരിമാരുടെ പോലെ ആയിത്തമൊന്നും ഉണ്ടായിരുന്നില്ല. ഞങ്ങൾ നായൻമാരുടെ വീട്ടിൽവരുകയും ആഹാരം കഴിക്കുകയും മറ്റും ചെയ്തിരുന്നു.ചേച്ചിക്ക് രണ്ടു പെണ്‍കുട്ടികൾ ആണ് ഉള്ളത്. ചേച്ചിയുടെ ഭർത്താവ് ചക്കുളത്ത് കാവിലെ ശാന്തിക്കാരൻ ആയിരുന്നു. വരുമാനം കുറവ് ആയിരുന്നെങ്കിലും വളരെ സന്തോഷത്തോടു കൂടിയായിരുന്നു അവർ കഴിഞ്ഞിരുന്നത്. കുട്ടികളിൽ മൂത്തയാൾ എഞ്ചിനിയറിങ്ങിനും രണ്ടാമത്തെ കുട്ടി ഡിഗ്രിക്കും ആണ് പഠിച്ചിരുന്നത്‌. കുട്ടികൾ പഠിക്കാൻ മിടുക്കരുമാണ്.

 50 total views

Published

on

8764.karnataka

എന്റെ ഭാര്യയുടെ വീടിന്റെ അടുത്തുള്ള ഇല്ലത്തെ ചേച്ചി ആണ് ഉഷ ചേച്ചി. ഞങ്ങളുടെ കല്യാണം കഴിഞ്ഞു ആദ്യമായി കവിയൂരിലെ വീട്ടില്‍ ചെന്നപ്പോഴാണ് ഉഷ ചേച്ചിയെ ആദ്യമായി ഞാന്‍ കാണുന്നത്. എല്ലാവരോടും വളരെ നല്ല രീതിയില്‍ പെരുമാറുകയും സ്വന്തം വീടുപോലെ മറ്റുള്ളവരുടെ വീടിനെ കരുതുകയും ചെയ്യുന്ന ചേച്ചിയെ നമുക്ക് പെട്ടന്ന് മറക്കാന്‍ പറ്റില്ല.അവര്‍ക്ക് സാധാരണ നമ്പൂരിമാരുടെ പോലെ ആയിത്തമൊന്നും ഉണ്ടായിരുന്നില്ല. ഞങ്ങള്‍ നായന്‍മാരുടെ വീട്ടില്‍വരുകയും ആഹാരം കഴിക്കുകയും മറ്റും ചെയ്തിരുന്നു.ചേച്ചിക്ക് രണ്ടു പെണ്‍കുട്ടികള്‍ ആണ് ഉള്ളത്. ചേച്ചിയുടെ ഭര്‍ത്താവ് ചക്കുളത്ത് കാവിലെ ശാന്തിക്കാരന്‍ ആയിരുന്നു. വരുമാനം കുറവ് ആയിരുന്നെങ്കിലും വളരെ സന്തോഷത്തോടു കൂടിയായിരുന്നു അവര്‍ കഴിഞ്ഞിരുന്നത്. കുട്ടികളില്‍ മൂത്തയാള്‍ എഞ്ചിനിയറിങ്ങിനും രണ്ടാമത്തെ കുട്ടി ഡിഗ്രിക്കും ആണ് പഠിച്ചിരുന്നത്. കുട്ടികള്‍ പഠിക്കാന്‍ മിടുക്കരുമാണ്.

ഞങ്ങള്‍ ഇടക്ക് കവിയൂരിലെ വീട്ടില്‍ ചെല്ലുമ്പോള്‍ ചേച്ചി ഞങ്ങളെ കാണാന്‍ വീട്ടില്‍ വരുമായിരുന്നു. എന്നെ ചേച്ചിക്ക് വലിയ ഇഷ്ടമായിരുന്നു.ഒരു സഹോദരനെ കാണുന്നത് പോലെ ആയിരുന്നു എന്നെ കണ്ടിരുന്നത്.കഴിഞ്ഞ ഒരു മാസം മുന്‍പും ഞങ്ങള്‍ അവിടെ ചെന്നപ്പോള്‍ ചേച്ചി വന്നിരുന്നു. അന്ന് കുറെ സമയം ഞങ്ങളോട് സംസാരിച്ച് ഇരുന്നു. എന്തൊക്കയോ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതായി ചേച്ചി പറഞ്ഞു.മരണത്തെ കുറിച്ച് വരെ അപ്പോള്‍ സംസാരിച്ചിരുന്നു.

കുട്ടികളെ കുറിച്ചാണ് കൂടുതലായി പറഞ്ഞത്.എത്ര നന്നായി വളര്‍ത്തിയാലും അവര്‍ക്കൊന്നും തിരിച്ചു ഒരു സ്‌നേഹവുമില്ല, അവരവരുടെ കാര്യം കാണാന്‍ ഉള്ള സ്‌നേഹം, അത്രേ ഉള്ളു എന്നാണ് പറഞ്ഞത്.അപ്പോള്‍ ഞാന്‍ ചോദിച്ചു അതെന്താ ചേച്ചി അങ്ങനെ പറഞ്ഞത്, അപ്പോള്‍ പറഞ്ഞു നമ്മള്‍ കൂടുതല്‍ പ്രതീക്ഷയോടെ കുട്ടികളെ വളര്‍ത്തരുത്. അത് അവസാനം നമ്മള്‍ക്ക് ദുഃഖം മാത്രമേ തരു എന്ന്.

അതു കഴിഞ്ഞു പിറ്റേ ദിവസം ഞങ്ങള്‍ കോട്ടയത്തേക്ക് തിരിച്ചു പോന്നു. പിന്നെയും നാലു ദിവസത്തിന് ശേഷം ഞാന്‍ ഓഫീസില്‍ നിന്നും വീട്ടില്‍ വന്നു കാപ്പി കുടിച്ചു കൊണ്ട് ഇരിക്കുമ്പോള്‍ എന്റെ ഭാര്യ ആശയുടെ മൊബൈലില്‍ ഒരു വിളി വന്നു, കവിയൂരില്‍നിന്നും അളിയന്റെ ഭാര്യ മായ ആണ് വിളിച്ചത്, ‘ഇല്ലത്തെ ഉഷ ചേച്ചി മരിച്ചു പോയി’.എനിക്ക് എന്റെ കാതുകളെ വിശ്വസിക്കാന്‍ പറ്റിയില്ല. നല്ല ചക്കക്കുരു പോലെ നടന്ന ചേച്ചി മരിച്ചു പോയി എന്ന് പറഞ്ഞാല്‍ എന്തു ചെയ്യും. ഞാന്‍ ആശയോട് പറഞ്ഞു അവള്‍ പറയുന്നത് വേറെ ഉഷ ചേച്ചിയുടെ കാര്യമായിരിക്കും. അല്ല, നമ്മുടെ ഉഷചേച്ചി തന്നെ. ചേച്ചിക്ക് രണ്ടു മൂന്ന് ദിവസമായി രക്തം പോക്കും വയറു വേദനയുമായി ആശുപത്രി യില്‍ ആയിരുന്നു. അവിടുന്ന് ചേട്ടന്‍ ഇപ്പോള്‍ വിളിച്ചു പറഞ്ഞതാണ്.

അപ്പോള്‍ തന്നെ ആശ പോകാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി.അവള്‍ ജോലി ചെയ്യുന്ന കമ്പനി യിലെ ഒരു കാര്‍ പത്തനംതിട്ട ഭാഗത്തേക്ക് പോകുന്നുണ്ട്. അവള്‍ അതില്‍ കയറി നേരെ വീട്ടിലേക്കു പോയി.അവിടെ അളിയന്റെ ഭാര്യയും കുട്ടിയും ഒറ്റക്കെ ഉള്ളു.

പിറ്റേ ദിവസത്തേക്ക് ഞാന്‍ ഓഫീസില്‍ വിളിച്ച് ലീവ് പറഞ്ഞു . അമ്മയെയും, കുട്ടികളെയും കൂട്ടി കാറില്‍ കവിയൂരിലേക്ക് പോയി. ഞങ്ങള്‍ ചെല്ലുമ്പോള്‍ ചേച്ചിയുടെ ശവം കൊണ്ടുവന്നതെ ഉള്ളു. ആളുകള്‍ വന്നു തുടങ്ങി. എനിക്ക് അവിടെ ചെന്ന് ചേച്ചിയെ കാണാന്‍ വളരെ വിഷമം തോന്നി. ഇത്ര ചെറു പ്രായത്തില്‍ തന്നെ മരണം സംഭവിക്കുക എന്ന് പറഞ്ഞാല്‍ !!! എനിക്ക് ഓര്‍ത്തപ്പോള്‍ വിഷമം തോന്നി. ചേച്ചിക്ക് ഒരു നാല്പത്തിയെട്ട് വയസു മാത്രമേ പ്രായം ഉള്ളു.

കുറച്ചു സമയം അളിയന്റെ വീട്ടില്‍ ഇരുന്നതിനു ശേഷം ഞാനും ആശയും അമ്മയും കൂടി ഇല്ലത്ത് പോയി ചേച്ചിയുടെ ശവം കണ്ടു. ഉറങ്ങി കിടക്കുന്നത് പോലെ, ആ സമയം ചേച്ചി അന്ന് കണ്ടപ്പോള്‍ പറഞ്ഞ കാര്യങ്ങള്‍ എന്റെ ചെവിയില്‍ മുഴങ്ങി കേട്ടു.

Advertisement

ഉച്ചക്ക് ശേഷം 3 മണിക്കാണ് ശവടക്ക് പറഞ്ഞിരിക്കുന്നത്. ധാരാളം ആളുകള്‍ കാണാന്‍ വന്നു കൊണ്ടേ ഇരുന്നു.കൂടുതലും നാട്ടുകാരും,ചേച്ചിയുടെ കൂട്ടുകാരും,അവരുടെ വീട്ടില്‍ നിന്നുമുള്ള ആളുകളും ആയിരുന്നു.അതില്‍ ഏറ്റവും സങ്കടകരം ചേച്ചിയുടെ അമ്മയും,അച്ഛനും ജീവിച്ചിരിപ്പുണ്ട് എന്നുള്ളതാണ്. അവര്‍ എങ്ങനെ ഇത് സഹിക്കും.അതില്‍ അമ്മയെ മാത്രമേ കൊണ്ട് വന്നുള്ളൂ. അച്ഛന്‍ കിടന്ന കിടപ്പാണ്. എന്ത് ചെയ്യാം അവരുടെ വിധി. അല്ലാതെ എന്ത് പറയാന്‍.

കുറച്ചു സ്വന്തക്കാര്‍ വന്നില്ല, സ്വത്തു തര്‍ക്കത്തില്‍ പിണങ്ങി ഇരിപ്പാണ്. മനുഷ്യന്റെ കാര്യം ഇത്രേ ഉള്ളൂ. ജീവന്‍ പോയാല്‍ പിന്നെ എന്ത് സ്വത്ത്. അത് ഇവിടെ കിടക്കുകയും ചെയ്യും, നമ്മള്‍ വേറെ ലോകത്ത് എത്തുകയും ചെയ്യും.

 

 51 total views,  1 views today

Advertisement
Entertainment53 mins ago

അധ്യാപകരിൽ ആരെയെങ്കിലും നിങ്ങൾ നന്ദിയോടെ സ്മരിക്കുന്നുവെങ്കിൽ ഈ മൂവി കാണണം

Entertainment5 hours ago

ഐക്യബോധത്തിന്റെ ആവശ്യകതയും മനുഷ്യന്റെ കുടിലതകളും

Entertainment10 hours ago

നിർത്താതെ പെയ്യുന്ന പ്രണയത്തിന്റെ ‘ഇടവപ്പാതി’

Entertainment3 days ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment4 days ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Boolokam5 days ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment6 days ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment6 days ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment1 week ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment1 week ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment1 week ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment1 week ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment2 months ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment1 month ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment2 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment4 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment3 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment2 months ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Advertisement