ഉസൈന്‍ ബോള്‍ട്ടിനെക്കാള്‍ വേഗത്തിലോടുന്ന റോബോട്ടിനെ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്തു

94

970074_500038943396318_1403167588_n

വേഗതയുടെ രാജാവായ ഉസൈന്‍ ബോള്‍ട്ടിനെ തോല്പിക്കാന്‍ പാകത്തിലുള്ള ഒരാളെ ലണ്ടനിലെ റോയല്‍ വെറ്റിനറി കോളേജിലെ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്തു. കക്ഷി പക്ഷേ മനുഷ്യനല്ല, ഒരു റോബോട്ടാണ്. ആഫ്രിക്കന്‍ കാടുകളില്‍ കണ്ടു വരുന്ന ചീറ്റകളെ അഞ്ചു വര്‍ഷത്തോളം നിരീക്ഷിച്ചു പഠനം നടത്തിയതിനു ശേഷമാണ് ആര്‍.വി.സിയിലെ ശാസ്ത്രജ്ഞര്‍ ഈ അതിവേഗ ഓട്ടക്കാരനെ സൃഷ്ടിച്ചെടുത്തത്.

മണിക്കൂറില്‍ 27 മൈലാണ് ഉസൈന്‍ ബോള്‍ട്ടിന്റെ വേഗതയെങ്കില്‍ റോബോട്ട് 29 മൈല്‍ പിന്നിടും. ഭാവിയില്‍ സൈനിക ആവശ്യങ്ങള്‍ക്കായിരിക്കും ഇത്തരം റോബോട്ട് ചീറ്റകള്‍ കൂടുതലായി ഉപകാരപ്പെടുകയെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ശാസ്ത്രജ്ഞന്മാരിലൊരാളായ ഡോ.ജോണ്‍ ഹച്ചിന്‍സണ്‍ പറഞ്ഞു.