Featured
ഉർവത്ത് ബിൻ സുബൈറിന്റെ കൊട്ടാരം.
ശുദ്ധജലമുള്ള ഒരു കിണറും ആർക്കും എപ്പോഴും കടന്ന് വന്ന് ഭക്ഷിക്കാവുന്ന വിശാലമായ ഈത്തപ്പഴത്തോട്ടവുമുള്ള ഉർവ്വയുടെ ഈ കൊട്ടാരവും പരിസരവും മദീന നിവാസികളുടെ പ്രിയ കേന്ദ്രമായിരുന്നു.
118 total views

കഴിഞ്ഞ ദിവസം മദീന സന്ദർശിച്ചപ്പോൾ കണ്ട ഒരു ചരിത്ര സ്മാരകമാണ്.
മനസ്സിൽ സ്പർശിച്ച ഒരു സ്മാരകം..
ഉർവത്ത് ബിൻ സുബൈറിന്റെ കൊട്ടാരം. ഹറമിൽ നിന്ന് ഏതാണ്ട് മൂന്ന് കിലോമീറ്റർ ദൂരം..
യാത്രയിൽ കൂടെയുണ്ടായിരുന്ന പണ്ഡിതൻ ശമീർ സ്വലാഹി ഈ കൊട്ടാരവുമായി ബന്ധപ്പെട്ട ചില ചരിത്രങ്ങൾ പറഞ്ഞു.
ശുദ്ധജലമുള്ള ഒരു കിണറും ആർക്കും എപ്പോഴും കടന്ന് വന്ന് ഭക്ഷിക്കാവുന്ന വിശാലമായ ഈത്തപ്പഴത്തോട്ടവുമുള്ള ഉർവ്വയുടെ ഈ കൊട്ടാരവും പരിസരവും മദീന നിവാസികളുടെ പ്രിയ കേന്ദ്രമായിരുന്നു.
പ്രവാക പത്നിയായിരുന്ന ആയിശ ബീവിയുടെ സഹോദരി അസ്മാ ബീവിയാണ് ഉർവത്ത് ബിൻ സുബൈറിന്റെ ഉമ്മ.
പ്രവാചകന്റെ കാലശേഷം ഒരിക്കൽ ആയിശ ബീവി ഇവിടെയെത്തി. മാതൃസഹോദരിക്ക് വിഭവസമൃദ്ധമായ സദ്യയൊരുക്കി ഉർവ. ഭക്ഷണത്തളികളുടെ മുന്നിൽ ചുമരിലേക്ക് മുഖം തിരിച്ച് ആയിശ തേങ്ങിതേങ്ങിക്കരഞ്ഞു..
കാര്യം തിരക്കിയവരോട് അവർ പറഞ്ഞു
“ജീവിതത്തിലൊരിക്കലും ഇതുപോലുള്ള ഭക്ഷണങ്ങൾ പ്രവാചകന് കിട്ടിയിരുന്നില്ലല്ലോ” എന്ന്..
ആ സ്മാരകം ഏറെ നേരം നോക്കി നിന്ന് തിരിച്ചു പോരുമ്പോഴും ആയിശ ബീവിയുടെ കണ്ണുനീർ തുള്ളികൾ അവിടെ ഇപ്പോഴുമുണ്ടെന്ന് തോന്നി.. ആ തുള്ളികളിൽ പ്രതിഫലിക്കുന്ന പ്രവാചകന്റെ ജീവിതവും..
ഒരു രാത്രി പ്രവാചകനെ സദ്യയ്ക്ക് വിളിക്കാനുള്ള അവസരം കിട്ടുമോ,
സ്വപ്നത്തിലെങ്കിലും..
119 total views, 1 views today