എംപി അഥവാ മെമ്പര്‍ ഓഫ് പാര്‍ലിമെന്റ് എന്നാല്‍..?
വിമാന യാത്രകളില്‍ വര്‍ഷം 34 എണ്ണം സൌജന്യം, ഭാര്യക്കൊപ്പമാണെങ്കില്, ഭാര്യക്ക് സൌജന്യം. ഇനി ട്രെയിനില്‍ ആണെങ്കില്‍, ഫസ്റ്റ്, സെക്കന്‍ഡ് എ സികളില്‍ മാത്രം പരിധികളില്ലാതെ ഇന്ത്യയില്‍ എവിടെവേണമെങ്കിലും യാത്ര ചെയ്യാം. കൂടെയുള്ളവര്‍ക്ക്, അതായത് 1 സഹായിക്ക് സെക്കന്‍ഡ് എ സിയിലും യാത്ര ചെയ്യാം.
155 total views

തിരഞ്ഞെടുപ്പ് ചൂട് അടുത്ത് വരുമ്പോഴും, സ്ഥാനാര്‍ഥികള്‍ നിറഞ്ഞപുഞ്ചിരിയും സൌഹൃദത്തിന്റെ പഞ്ചാരവര്ത്തമാനങ്ങളുമായി ജനങ്ങള്‍ക്കിടയിലേക്കു ഇറങ്ങി പ്രവര്ത്തിക്കുമ്പൊഴും നാമൊന്നുമറിയാത്ത പരസ്യമായ രഹസ്യം ഇതില്‍ ഒളിഞ്ഞുകിടപ്പുണ്ട്. ആ കാരണങ്ങള്‍ തന്നെയാകാം വയോവൃദ്ധരേയും ചെറുപ്പക്കാരെയും എം പി പദവിയിലെത്താന്‍, വിടാതെ പിന്തുടരുന്നതിന്റെ രഹസ്യം.
തിരഞ്ഞെടുപ്പിനെ നേരിടാന്‍ എല്ലാ പ്രമുഖരാഷ്ട്രീയപ്പാര്ട്ടികളും തങ്ങളുടെ ജനസമ്മതനായ നേതാവിനെ മുനിര്ത്തുകയും, മുഖ്യധാരാപാര്ട്ടികളല്ലാത്തവര്, ജനസമ്മതരായ പൊതുപ്രവര്ത്തകരെയൊ, സാമൂഹ്യ സേവകരെയോ ആണ് നിര്ത്തുകപതിവ്.
ഇനി ഒരു എം പി ആയിക്കഴിഞ്ഞാല്‍ അവര്‍ക്കുള്ള നേട്ടങ്ങള്‍( സാമ്പത്തികം മാത്രം) എന്തൊക്കെയാണെന്ന് നോക്കാം
ശമ്പളവും അലവന്‍സുകളും
രാജ്യത്തെ അടിസ്ഥാനശമ്പളകണക്കുകളേക്കാള് എത്രയോ അധികമാണ് ഒരു എം പിയുടെ ശമ്പളം. എം പിമാരുടെ അടിസ്ഥാന ശമ്പളം എന്നത് 50,000 രൂപ പ്രതിമാസം എന്നതാണ്. ഇതിനുപുറമേ ഓഫീസ് അലവന്‍സായി 40,000 രൂപ പ്രതിമാസം ലഭിക്കും.കോണ്സ്റ്റിട്ട്യുവന്സി അലവന്‍സായി വീണ്ടുമൊരു 40,000 കൂടി പ്രതിമാസം. അങ്ങിനെ പ്രതിമാസം പാര്‍ലമെന്റില്‍ പോയാലും ഇല്ലെങ്കിലും 1,30,000 രൂപ ഉറപ്പ്. നാട്ടില്‍ എന്തൊക്കെകാണിച്ചാലും വലിയൊരുതുക ശമ്പളമായി വാങ്ങാന്‍ കഴിയില്ല, അത് എത്ര വിദ്യാഭ്യാസമുള്ളയാളായാലും..!!. ഇനി പാര്‍ലമെന്റില്‍ പോയെന്നിരിക്കട്ടെ, അതിനുമുണ്ട് അലവന്‍സ് , ഒരുപ്രാവശ്യം പാര്‍ലമെന്റ് അറ്റന്‍ഡ് ചെയ്താല്‍ 2000 രൂപ.
യാത്രാച്ചിലവുകള്‍
വിമാന യാത്രകളില്‍ വര്‍ഷം 34 എണ്ണം സൌജന്യം, ഭാര്യക്കൊപ്പമാണെങ്കില്, ഭാര്യക്ക് സൌജന്യം. ഇനി ട്രെയിനില്‍ ആണെങ്കില്‍, ഫസ്റ്റ്, സെക്കന്‍ഡ് എ സികളില്‍ മാത്രം പരിധികളില്ലാതെ ഇന്ത്യയില്‍ എവിടെവേണമെങ്കിലും യാത്ര ചെയ്യാം. കൂടെയുള്ളവര്‍ക്ക്, അതായത് 1 സഹായിക്ക് സെക്കന്‍ഡ് എ സിയിലും യാത്ര ചെയ്യാം.
താമസം, വൈദ്യുതി, ഫോണ്‍ എന്നിവ സൌജന്യം. ഒപ്പം വാഹനം, അതിന്റെ ഇന്ധനം, ഡ്രൈവര്‍ എന്നിവയും സൌജന്യം. ഇതിനുപുറമേ വാഷിംഗ് , ഫര്‍ണിച്ചര്‍ എന്നീ അലവന്‍സുകളും ഉണ്ടത്രേ..
പെന്‍ഷനും മറ്റുആനുകൂല്യങ്ങളും
വാഹനമെടുക്കാന്‍ 4 ലക്ഷം രൂപവരെ പലിശ വായ്പ്പ ലഭ്യമാണ്. ഒപ്പം നിയമതടസങ്ങല് ഒന്നുമില്ലതാനും. മാസപെന്‍ഷന്‍ 20,000 രൂപ പ്രതിമാസം, ഒപ്പം വാര്കവര്ദ്ധനവ് 1500 രൂപ വെച്ചും. ഒരു എം പിക്ക് നികുതിയിനങ്ങളിലും ഇളവുകളുണ്ട്.
ഇനിയതോന്നുമല്ല ബഹുരസം..എന്താണെന്നോ എം പിയാകാന്‍ പ്രത്യേകിച്ച് വിദ്യാഭ്യാസയോഗ്യതകളോന്നുമില്ല . ഓഹോ എന്നാപ്പിന്നൊരു കൈ നോക്കിയേക്കാം അല്ലേ..?
156 total views, 1 views today
