എംപി ഫണ്ട് ഉപയോഗിക്കുന്ന കാര്യത്തില്‍ പിശുക്കിന്റെ മൂര്‍ത്തി ഭാവമായി മോഡിയും സോണിയയും !

  377

  modi-sonia-col-660_100312120435

  ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി വാരണാസി എംപി കൂടിയാണ്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി റായിബറി എംപിയും..! രണ്ടു പേര്‍ക്കും എംപി ഫണ്ട് ഉണ്ട്, അതായത് മണ്ഡലത്തിന് വേണ്ടി ചിലവഴിക്കാന്‍ വര്‍ഷാവര്‍ഷം സര്‍ക്കാര്‍ വകയിരുത്തുന്ന തുക..! ഇവര്‍ ഈ പൈസ മണ്ഡലത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുണ്ടോ? കണക്കുകള്‍ പറയുന്നത് ഇല്ല എന്നാണ്…

  തന്റെ മണ്ഡലമായ വാരണാസിയില്‍ എംപി ഫണ്ടില്‍നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇതുവരെ ചിലവാക്കിയത് വെറും എട്ടു ശതമാനം തുക മാത്രം. മോഡി മോഡല്‍ പിന്തുടരുന്ന ഉത്തര്‍പ്രദേശിലെ ബിജെപി എംപിമാരില്‍ 43പേര്‍ ഫണ്ടില്‍നിന്നും ഒരു രൂപപോലും സ്വന്തം മണ്ഡലത്തിനായി മുടക്കാതെ മോഡിയെ കടത്തിവെട്ടുന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

  ഒരു രുപപോലും മുടക്കാതെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ഒട്ടും വിട്ടു കൊടുക്കാന്‍ തയ്യാറല്ല. തമ്മില്‍ ഭേദം തൊമ്മന്‍ എന്ന് പറയുന്നത് പോലെ, ഈ കാര്യത്തില്‍ അല്‍പ്പം എങ്കിലും ചിലവാക്കിയ മോഡി തന്നെയാണ് സോണിയയെക്കാള്‍ ഭേദം..!

  ഓരോ വര്‍ഷവും സ്വന്തം മണ്ഡലത്തിനായി എംപിമാര്‍ക്ക് ലഭിക്കുന്നത് അഞ്ചു കോടി രൂപയാണ്. ഈ തുകയില്‍നിന്നും 7.9ശതമാനം രൂപ മാത്രമാണ് മോഡി വാരണാസിക്കായി ചെലവഴിച്ചത്. മോഡി സര്‍ക്കാര്‍ ഒരു വര്‍ഷം പിന്നിടുമ്പോള്‍ മോഡിയുടെ എംപി അക്കൗണ്ടില്‍ നാലുകോടി അറുപതുലക്ഷം രൂപ വെറുതെ കെട്ടിക്കിടക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

  നിരന്തരം വിവാദങ്ങളിലൂടെ വാര്‍ത്തകളില്‍ നിറയുകയും പാര്‍ട്ടിക്ക് ഉള്‍പ്പെടെ തലവേദന സൃഷ്ടിക്കുകയും ചെയ്യുന്ന സാക്ഷി മഹാരാജ് ഉള്‍പ്പെടെയുള്ള 43 ബിജെപി എംപിമാരാണ് സ്വന്തം മണ്ഡലത്തിനായി യാതൊന്നും ഇതുവരെ ചെയ്തിട്ടില്ലാത്തത്.

  കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും നയാ പൈസപോലും സ്വന്തം മണ്ഡലമായ റായ് ബറേലിയില്‍ ചിലവഴിക്കാതെ രംഗത്തുണ്ട്. ഈ സാഹചര്യത്തിലാണ് വിഷയത്തില്‍ പ്രതികരിക്കാതെ കോണ്‍ഗ്രസ് മൗനം പാലിക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്.

  എന്നാല്‍ എംപി ഫണ്ടില്‍നിന്നും 37.28ശതമാനംചെലവഴിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും 37.11ശതമാനം ചെലവഴിച്ച് വരുണ്‍ ഗാന്ധിയും മറ്റുള്ളവര്‍ക്ക് മാതൃകയാണ്.