എം എം ഹസ്സനെതിരെ ശക്തമായ വിമര്‍ശനവുമായി പി സി ജോര്‍ജ്ജ്..

201

new

കോണ്‍ഗ്രസ് നേതാവ് എം എം ഹസനെതിരെ രൂക്ഷ വിമര്‍ശനവുമായി ചീഫ് വിപ്പ് പി സി ജോര്‍ജ്. കഴിഞ്ഞ ദിവസം പി സി ജോര്‍ജ്ജാണ് വിവാടങ്ങല്‍ക്കെല്ലാം കാരണക്കാരന്‍ എന്ന് ഹസ്സന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചിരുന്നു. ഈ വിവാദങ്ങള്‍ എല്ലാം അണിയറയില്‍ ഒരുക്കുന്നതിന് പ്രധാന പങ്കു വഹിക്കുന്നത് പി സി ജോര്‍ജ്ജ് ആണെന്നും ഹസ്സന്‍ ആരോപിച്ചിരുന്നു.

ഇതിനു മറുപടിയായാണ് പി സി ജോര്‍ജ്ജ് തന്റെ ബ്ലോഗ്ഗിലൂടെ വരികള്‍ കുറിച്ചത്. “ഉച്ഛിഷ്ട ഭോജിയായ ദേശാടനക്കിളി നഞ്ച് കലക്കി വീണ്ടും സജീവമാവുകയാണ്” എന്ന തലക്കെട്ടിലാണ് പിസി ജോര്‍ജിന്റെ പുതിയ കുറിപ്പ്.

ചാരക്കേസ് മെനഞ്ഞെടുക്കാന്‍ അണിയറയില്‍ പ്രവര്‍ത്തിച്ചവരില്‍ പ്രമുഖനായ നേതാവെന്നും രാഷ്ട്രീയത്തില്‍ നഞ്ച് കലക്കി മീന്‍ പിടിക്കുന്നതില്‍ വിദഗ്ധനാണ് എം എം ഹസനെന്നും കുറിപ്പില്‍ പറയുന്നു. പി സി ജോര്‍ജ്ജിന്റെ ബ്ലോഗ്‌ താഴെ വായിക്കാം..

Advertisements