fbpx
Connect with us

Featured

എം.കെ.ഹരികുമാറുമായി ഒരുമ പത്രാധിപരും കവിയുമായ സുധാകരന്‍ ചന്തവിള നടത്തിയ അഭിമുഖം

നവാദ്വൈതം അതൊന്നുമല്ല. അത് ഓരോ നിമിഷത്തിലുള്ള വസ്തുവിന്റെ സ്വയം നിരാസവും നിര്‍മ്മാണവുമാണ്. ചിന്തകനായ ഹോമി കെ. ഭാഭ പറഞ്ഞു: An idea or object can represent by itself, an idea or object can authorize itself എന്ന്, അതായത് വസ്തുവിനോ, ആശയത്തിനോ അതിനെത്തന്നെ പ്രതിനിധാനം ചെയ്യാനുള്ള അവസ്ഥയുണ്ട്.

 164 total views,  4 views today

Published

on

Untitled-1

എഴുത്തുകാരന്‍ ജീവിച്ചിരിക്കുന്നോ? എം. കെ. ഹരികുമാര്‍ / സുധാകരന്‍ ചന്തവിള

1.സാഹിത്യവിമര്‍ശനത്തിലേക്കുള്ള താങ്കളുടെ പ്രവേശനം എങ്ങനെയായിരുന്നു?

പൊതുവേ ചിന്താശീലമുള്ളയാളാണ് ഞാന്‍. ഒരിക്കലും നിശ്ചലതയെ ഞാനിഷ്ടപ്പെട്ടിരുന്നില്ല. എന്തെങ്കിലും പുതുതായി കണ്ടെത്തണമെന്ന ചിന്ത കോളേജ് തലം തൊട്ട് എന്നിലുണ്ട്. തത്വചിന്തയോട് എങ്ങനെയോ ഒരാഭിമുഖ്യം വന്നു. ഏതൊന്നിന്റെയും അപ്പുറത്തേയ്ക്ക് പോകാനുള്ള ത്വര ; വണ്ടിയിലിരിക്കുമ്പോഴും അതിന്റെ ടയര്‍ വേഗത്തില്‍ ഓടുന്നതു കാണാന്‍ വല്ലാതെ ആഗ്രഹിക്കുന്നതുപോലെ. ഒരു സൈക്കിളിലിരുന്ന് യാത്ര ചെയ്യുമ്പോള്‍, ഞാനല്ല, സൈക്കിളാണ് യാത്ര ചെയ്യുന്നതെന്ന് തോന്നിയിരുന്നു.

 2. നവാദ്വൈത സിദ്ധാന്തം ആവിഷ്‌കരിച്ച ആളാണല്ലോ താങ്കള്‍. നവാദ്വൈതത്തെക്കുറിച്ച് വായനക്കാര്‍ക്കുവേണ്ടി സാഹിത്യവിമര്‍മശനത്തില്‍ നവാ ചുരുക്കി പറയാമോ?

Advertisementഏതു വസ്തുവും സ്വയം നിരസിക്കുന്നു. നവാദ്വൈതം ഒരു പദക്കൂട്ടായി പോലും നിലനില്‍ക്കില്ലെന്ന് ചില പ്രൊഫസര്‍മാര്‍ പറഞ്ഞപ്പോള്‍ മലയാളചിന്ത എത്രമാത്രം സ്തംഭിച്ചുപോയിരിക്കുന്നുവെന്ന് കണ്ട് ഞാന്‍ അമ്പരന്നു. ഗുരുക്കന്മാരേയും തടിച്ച ചില പുസ്തകങ്ങളിലെ ആശയങ്ങളെയും കാണിച്ച് നമ്മെ കെട്ടിയിട്ടിരിക്കുകയാണ്. നമുക്ക് പുതുതായി ഒന്നും ആലോചിക്കാന്‍ വിധിയില്ല. അങ്ങനെ ശ്രമിച്ചാല്‍ യാഥാസ്ഥിതിക ചിന്തകന്മാര്‍, അവരുടെ പഴയ പ്രമാണങ്ങളുമായി വന്ന് നമ്മെ ആക്രമിക്കും.

നവാദ്വൈതം വാസ്തവത്തില്‍, എന്നില്‍ വിദ്യാഭ്യാസകാലം തൊട്ട് അങ്കുരിച്ച ഒരു തത്വചിന്തയുടെ നവാത്മകമായ ഉരുത്തിരിയലും പുതിയ പ്രാണനുമാണ്. അത് ഓരോ നിമിഷത്തിലായി ഉണ്ടായി, സ്വാഭാവികമായി കൂടിച്ചേര്‍ന്ന് രൂപപ്പെട്ടതാണ്. ശങ്കരാചാര്യരുടെ അദ്വൈതത്തിന്റെ പകര്‍പ്പല്ല ഇത്. ശങ്കരാചാര്യരുടെ അദ്വൈതം , എല്ലാം ഒന്നാണെന്ന് സമര്‍ത്ഥിക്കുന്നു. അത് എവിടേയ്ക്കാണ് പോകുന്നതെന്ന് തീരുമാനിച്ചു കഴിഞ്ഞതാണ്. എന്താണ് അന്തിമമായി ഉണ്ടാകുന്നതെന്ന് മാത്രമേ അറിയേണ്ടതുള്ളൂ.

നവാദ്വൈതം അതൊന്നുമല്ല. അത് ഓരോ നിമിഷത്തിലുള്ള വസ്തുവിന്റെ സ്വയം നിരാസവും നിര്‍മ്മാണവുമാണ്. ചിന്തകനായ ഹോമി കെ. ഭാഭ പറഞ്ഞു: An idea or object can represent by itself, an idea or object can authorize itself എന്ന്, അതായത് വസ്തുവിനോ, ആശയത്തിനോ അതിനെത്തന്നെ പ്രതിനിധാനം ചെയ്യാനുള്ള അവസ്ഥയുണ്ട്. വസ്തുവിന് സ്വയം അധികാരപ്പെടുത്താനുള്ള അവകാശവുമുണ്ട്. വസ്തുവിനെപ്പറ്റിയുള്ള തത്വചിന്തയില്‍ മൂന്നു ധാരകള്‍ ഞാന്‍ കാണുന്നു. ഒന്ന് വസ്തു മറ്റൊന്നായി നിലകൊള്ളുന്നു. ഇതാണ് പ്രതീകവാദം. രണ്ട് അതായിത്തന്നെ നിലകൊള്ളുന്നു. ഇതാണ് ഹോമി കെ. ഭാഭയുടെ അനന്യതാവാദം. മൂന്ന് ഒരു വസ്തുവിന് അതായിരിക്കാന്‍ കഴിയില്ല. വസ്തു ഏതാണോ , അത് ആ ആശയം സ്വയം നിരസിച്ചതു മറ്റൊന്നാകുന്നു. ഇതാണ് നവാദ്വൈതത്തിന്റെ കാതല്‍. (അത് ഞാന്‍ ‘മറവിയുടെ നിര്‍മ്മാണം’ (പ്രസാധനം: എസ്. പി. സി. എസ്‌കോട്ടയം) എന്ന പുസ്തകത്തില്‍ വിശദീകരിച്ചിട്ടുണ്ട്.
ഏതു വസ്തുവും സ്വയം നിരസിക്കുന്നുണ്ട്. വസ്തു അതിന്റെ മൗലികതയില്‍ ഇരുന്നാല്‍ ബാഹ്യലോകവുമായി ബന്ധപ്പെട്ട് പുതിയ ആശയങ്ങള്‍ ഉണ്ടാകില്ല. വസ്തുവിന് കലഹഭാവമേയുള്ളൂ. ദുഃഖം എന്ന വാക്കിന് ഒരു മൗലിക ഭാവമുണ്ട്. അത് പക്ഷേ, ആരുടെ എപ്പോള്‍, എവിടെ എന്നൊന്നും വ്യക്തമല്ലാത്ത ദുഃഖമാണ്. പാപത്തിന്റെ ദുഃഖം എന്ന് എഴുതുന്നതോടെ, ദുഃഖം എന്ന കേവലഭാവം സ്വയം നിരസിച്ചതു മറ്റൊന്നാകുന്നു. ‘പൂച്ചയാണിന്നെന്റെ ദുഃഖം’ എന്ന് കടമ്മനിട്ട എഴുതുമ്പോള്‍ പൂച്ചയിലേക്ക് ദുഃഖം വരുകയാണ്. ദുഃഖം എന്ന മൗലികതയ്ക്ക് പുറത്ത് മറ്റൊരു ആശയമുണ്ടാകുകയാണ്. ഏതു വസ്തുവിലും, ഇത് എപ്പോഴും ഒരു സാധ്യതയായി നില്‍ക്കുന്നുണ്ട്.

ഒരു കല്ലില്‍ എത്രയോ രൂപങ്ങളുണ്ട്. നാം തിരഞ്ഞെടുക്കുന്നതോടെ അത് പുതിയ ആശയമാകും. ‘എന്റെ മാനിഫെസ്റ്റോ’ (പ്രസാധനം: ഗ്രീന്‍ ബുക്‌സ്) എന്ന കൃതിയില്‍ ജലാത്മകത എന്ന ലേഖനത്തിലൂടെ ഞാനിത് വ്യക്തമാക്കിയിട്ടുണ്ട്.

Advertisement3.ശങ്കരാചാര്യരുടെ അദ്വൈതവുമായി ഇതിന് ബന്ധമുള്ളതായും അതുവഴി താങ്കള്‍ ഒരു ആത്മീയ വാദിയായും ചിലരെങ്കിലും വ്യാഖ്യാനിക്കുന്നുണ്ടെല്ലോ?

നവാദ്വൈതം ഭൗതികമോ ആത്മീയമോ അല്ല. ഭൗതികം, ആത്മീയം, യാന്ത്രികം, ജൈവം തുടങ്ങിയ വിഭജനങ്ങള്‍ ഈ ഉത്തരഉത്തരാധുനിക കാലത്ത് ഒട്ടും ശരിയല്ല. ഒരു കാട്ടില്‍ താമസിച്ച് കവിത എഴുതുന്ന ഒരാള്‍ക്ക് ചിലപ്പോള്‍ ആത്മീയം എന്നൊക്കെയുള്ള വാക്കുപോലും, ആത്മാവുമായി ബന്ധപ്പെട്ടതല്ലെന്ന് ഓര്‍ക്കുമല്ലോ.

4.ആത്മാവ് ഇല്ല. ആധുനിക ന്യൂറോ സയന്‍സും ന്യൂറോ ഫിലോസഫിയും അത് വ്യക്തമാക്കിയിട്ടുണ്ട്. മസ്തിഷ്‌ക മരണത്തെ വെല്ലുന്ന ഏതു ആത്മാവ് എവിടെയെങ്കിലും പ്രവര്‍ത്തിക്കുന്നുണ്ടോ..?

യാന്ത്രികമായാണ് ജീവിതം നീങ്ങുന്നത്. ഒരു നിമിഷത്തില്‍ത്തന്നെ യാന്ത്രികതയും ജൈവികതയുമുണ്ട്. കംപ്യൂട്ടറില്‍ ചാറ്റുചെയ്യുന്ന ഒരു യുവാവ് ഭൗതികവും മാനസികവുമായി പ്രവര്‍ത്തിയില്‍ ഒരേ സമയം ഇടപെടുകയല്ലേ? എന്തിനെ ഏതില്‍ നിന്നാണ് വേര്‍പെടുത്തേണ്ടത്. സ്ഥലകാലങ്ങളില്ലാത്ത ഒരു ലോകത്ത് യാന്ത്രികം, ഭൗതികം തുടങ്ങിയ വിഭജനങ്ങള്‍ അപ്രസക്തമാണ്. ഒരു ഇ മെയില്‍ നൂറുപേര്‍ക്ക് ഒരു സെക്കന്റുകൊണ്ട് അയയ്ക്കുമ്പോള്‍ സ്ഥലവും കാലവും ഇല്ലാതാകുന്നു.

Advertisementനൂറുപേരുടെ ഇരിപ്പിടങ്ങള്‍ ലോകത്തിന്റെ എവിടെയൊക്കെ ആയാലും അതൊന്നും ഇന്റര്‍നെറ്റ് കാര്യമാകുന്നില്ല. ജി മെയില്‍ സഥലങ്ങള്‍ തമ്മിലുള്ള അകലത്തെ കരിച്ചുകളയുന്നു. കാലമോ ഈ നൂറുപേര്‍ക്ക് ഒരേ സമയം സന്ദേശം അയയ്ക്കുന്നതോടെ, സ്ഥലങ്ങളുമായി ബന്ധപ്പെട്ട് ആവശ്യമായ സമയം ഇല്ലാതാകുന്നു. ഇത് ഞാന്‍ ഉത്തരഉത്തരാധുനികത (അല്‍ഫാവണ്‍ പബ്ലിഷേഴ്‌സ്, കണ്ണൂര്‍) എന്ന പുസ്തകത്തില്‍ ചേര്‍ത്തിട്ടുണ്ട്.
സാഹിത്യത്തിലെ ആത്മീയത എന്നൊരു സങ്കല്‍പം തന്നെ താങ്കളുടെ നിരൂപണം കൊണ്ട് സംഭവിച്ചിട്ടുണ്ടല്ലോ? എന്താണ് അത്തരം ഒരു ആത്മീയതയെക്കുറിച്ച് പറയാനുള്ളത്?

സാഹിത്യത്തിലെ ആത്മീയത എന്നത് ഒരാലങ്കാരിക പദപ്രയോഗമാണ്. അത് വസ്തുവിന്റെ ഉള്ളിലെ അനേകം ആശയസാധ്യതകളെപ്പറ്റിയാണെങ്കില്‍ സുന്ദരമാണ്. ആത്മീയത എന്നു പ്രയോഗിക്കുമ്പോള്‍, കുറേക്കൂടി ആന്തരികമായ അര്‍ത്ഥം തേടുന്നു എന്ന ധ്വനിയുണ്ട്. അതാണ് പ്രധാനം. ഒരുപക്ഷേ ഒ. വി. വിജയനും ഖസാക്കിന്റെ ഇതിഹാസത്തെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനവും താങ്കളെ ഇങ്ങനെ മാറ്റിത്തീര്‍ത്തുവേന്നു കരുതാന്‍ വഴിയുണ്ടോ?
വിജയനെപ്പറ്റി രണ്ടു പുസ്തകം ഞാന്‍ എഴുതി. ആത്മായനങ്ങളുടെ ഖസാക്ക്, നവാദ്വൈതംവിജയന്റെ നോവലുകളിലൂടെ എന്നിവയാണവ. വിജയന്റെ ഇന്ത്യാവികാരം ഞാനുള്‍ക്കൊള്ളുന്നു. വൈക്കം മുഹമ്മദ് ബഷീര്‍, ഹെര്‍മ്മന്‍ ഹെസ്സേ, തോറോ എന്നിവരുടെ തുടര്‍ച്ച ഞാനതില്‍ കാണുന്നു.

5.മൗലികതയെക്കുറിച്ച് താങ്കളുടെ പുസ്തകത്തില്‍ എടുത്തു പറയുന്നുണ്ടല്ലോ? സാഹിത്യനിരൂപണത്തില്‍ മൗലികത ഇന്ന് നിലനില്‍ക്കുന്നുണ്ടോ?

മൗലികത കാലഹരണപ്പെട്ടു, മൗലികത എന്ന ആശയം തന്നെ കാലഹരണപ്പെട്ടു. തണ്ടില്‍ നിന്നു മുളയ്ക്കുന്ന ചെടിയെപ്പോലെയാകണം രചനകള്‍. നാം ഒരിടത്തു നിന്ന് സ്വയം ജനിക്കേണ്ടതില്ല. എവിടെ നിന്നും നമുക്ക് വളരാന്‍ കഴിയണം. നമ്മുടെ പാരമ്പര്യം, പൈതൃകം എന്നിവയൊക്കെ നമ്മുടെതന്നെ ദുര്‍ബ്ബലബിന്ദുക്കളായി മാറാന്‍ പാടില്ല. ചില പാരമ്പര്യങ്ങളുണ്ടെങ്കിലെ, നമുക്ക് എഴുതാന്‍ കഴിയൂ എന്ന ചിന്തയ്ക്ക് ഇന്ന് അടിസ്ഥാനമില്ല. ലോകം തന്നെ പാരമ്പര്യമാണ്. എന്റെ കാഴ്ചയിലും അനുഭവത്തിലും അറിവിലും കടന്നുവരുന്നതെല്ലാം എന്റെ പാരമ്പര്യമാണ്. പൈതൃകം ഉപകരണങ്ങളുടെ സമുച്ചയമാണ്. നമുക്ക് അവയെ യഥേഷ്ടം ഉപയോഗിക്കാം. അതിനപ്പുറത്ത് ചരിത്രപരമായി വേറെ അര്‍ത്ഥമില്ല.

Advertisementസാഹിത്യനിരൂപണം ഒരു പുസ്തകത്തിന്റെ പഠനമെന്ന സങ്കല്‍പംതന്നെ തകര്‍ന്നു. ഒരു പുസ്തകത്തെയും പഠിക്കുന്നതിലൂടെ വിമര്‍ശകന്റെ ജ്ഞാനയാത്രകള്‍ പൂര്‍ത്തിയാകുന്നില്ല. വിമര്‍ശകന് സിദ്ധാന്തം വേണം. അതിന് തത്വചിന്തയും ചരിത്രവും ആവശ്യമാണ്. മലയാളവിമര്‍ശനത്തില്‍ സ്വന്തമായ ഒരു സിദ്ധാന്തം ഇതുവരെ ഉണ്ടായിട്ടില്ല. അവിടെയാണ് ഞാന്‍ പുതിയ തത്വചിന്തയും സിദ്ധാന്തവും അവതരിപ്പിക്കാന്‍ ശ്രമിച്ചതു. എന്റെ നവാദ്വൈതം പുതിയൊരു ജ്വാലയാണെന്ന്, ആശയമാണെന്ന് ഡോ. ചാത്തനാട്ട് അച്യുതനുണ്ണി, ഡോ. കെ. എം. ജോര്‍ജ്ജ്, സുകുമാര്‍ അഴീക്കോട് തുടങ്ങിയവര്‍ അഭിപ്രായപ്പെട്ടത് ഓര്‍ക്കുമല്ലോ. മലയാളവിമര്‍ശനത്തില്‍ ഇപ്പോഴും സുഖിപ്പിക്കല്‍ പഠനങ്ങളേയുള്ളൂ. പുസ്തകം വിട്ട് വിമര്‍ശകന്‍ സഞ്ചരിക്കണം. നഗരത്തെയോ മരണത്തെയോ പറ്റി അയാള്‍ എഴുതണം. അത് സാഹിത്യം, കല, തത്വചിന്ത തുടങ്ങിയ വ്യവഹാരങ്ങളിലേക്കുള്ള യാത്രയാകണം.

6.നമ്മുടെ ഭാവുകത്വവാദം തകര്‍ന്നടിയുന്നതായി താങ്കള്‍ അവകാശപ്പെടുന്നുണ്ടല്ലോ? ഇതിന് ആസ്പദമായി ചൂണ്ടിക്കാണിക്കാന്‍ കഴിയുന്ന വാദം എന്താണ്?
വായിച്ച പുസ്തകങ്ങള്‍ക്ക് പുറത്തേക്ക്, ഭാവുകത്വം, സ്വത്വം എന്നെല്ലാം പറഞ്ഞ് ഇപ്പോഴും എഴുതുന്നവരെ കാണാം. ഇവര്‍ സമകാലീന ലോകത്തെ കാണാത്തവരാണ്. ക്ലാസ്സുമുറികളില്‍ നിന്നു പഠിച്ചതു അതുപോലെ ഛര്‍ദ്ദിച്ചു കൊണ്ടിരുന്നാല്‍ വിമര്‍ശനമുണ്ടാകില്ല. സ്വന്തമായി യാതൊരു ചിന്തയുമില്ലാത്തവര്‍ക്കെല്ലാം മലയാളവിമര്‍ശനരംഗത്ത് ഇരിപ്പിടം നേടാം. ഇവിടെ പത്രപ്രവര്‍ത്തകരും വായിക്കുന്നില്ല. പഴയതെല്ലാം ഹൃദിസ്ഥമാക്കുകയും പഴയ ടെക്സ്റ്റുകളുമായി ഇന്നത്തെ കൃതികളെ ബന്ധിപ്പിക്കുകയും ചെയ്താല്‍ നല്ല ചിന്തയുണ്ടാകുമോ? പലരുടെയും പേരുകള്‍ക്ക് ഭാരമുണ്ട്. പക്ഷേ ഒരു വാക്യം പോലും സ്വന്തമെന്ന് പറഞ്ഞു ചൂണ്ടിക്കാണിക്കാനില്ല. വാക്യങ്ങളെപ്പറ്റി അവബോധമില്ല. ഒരു വാക്യത്തിനെങ്കിലും പൂര്‍ണ്ണതയും ധ്വനനശേഷിയും വേണ്ടേ. ‘എന്റെ ജ്ഞാനമുകുളങ്ങള്‍’ (ഗ്രീന്‍ ബുക്‌സ്) എന്ന പേരില്‍ ഞാന്‍ എഴുതിയ പുസ്തകം ഓര്‍ക്കുകയാണ്. എന്റെ തന്നെ 151 വാക്യങ്ങളാണ് ഇതിലുള്ളത്.
ഒരു സാഹിത്യവിമര്‍ശകനെന്ന നിലയില്‍, ഞാന്‍ വായിച്ച പുസ്തകങ്ങളുടെ പുറത്ത് മാത്രം ജീവിക്കുന്നയാളല്ല. വായിച്ച പുസ്തകങ്ങളുടെ സൃഷ്ടിയുമല്ല ഞാന്‍. ഞാന്‍ അതിനോക്കെ മുകളിലാണ്. എന്നെ പ്രചോദിപ്പിച്ചവര്‍, ഉത്തേജിപ്പിച്ചവര്‍, വികാരം കൊള്ളിച്ചവര്‍, ദുഃഖിപ്പിച്ചവര്‍, ചതിച്ചവര്‍, പ്രേമിച്ചവര്‍ എല്ലാം എന്റെ കൂടെയുണ്ട്. അവര്‍ തന്ന നിമിഷങ്ങളിലും ഞാന്‍ ഇടയ്ക്കിടയ്ക്ക് ജീവിക്കാറുണ്ട്. ഒരു സ്തംഭിച്ച നിമിഷമല്ല ഞാനെന്ന് ഉറച്ചുവിശ്വസിക്കുന്നു.
ജീവിതത്തില്‍ സ്വയം നിരാസവും നിര്‍മ്മാണവുമാണുള്ളത്. ഇതാകട്ടെ, ഓരോ നിമിഷവും സംഭവിക്കുകയാണ്. ബോധപൂര്‍വ്വമായും അല്ലാതെയും. മനസ്സ് ഒരു കാലമാണ്. എങ്കില്‍ ആ കാലത്തില്‍ നാം ബന്ധിതരല്ല; മനസ്സ് തന്നെ മുന്നോട്ടു പോകുകയാണ്. അതിന്മേല്‍ വന്നുവീഴുന്ന പൊടിപടലങ്ങളെ അത് കുടഞ്ഞുകളഞ്ഞ് മുന്നേറുന്നു. ഇവിടെ ഈ പ്രവാഹം മാത്രമാണുള്ളത്. വേറൊന്നുമില്ല. ഇതാണ് നവാദ്വൈതത്തിന്റെ മുഖ്യപ്രക്രിയ. ഭാവുകത്വം എന്ന ചിന്തപോലും ഇന്ന് പ്രസ്‌ക്തമല്ല. കാരണം ഒരെഴുത്തുകാന്‍ തന്റേതുമാത്രമായി കണ്ടെത്തുന്ന പ്രത്യേക രുചിയാണ് ഭാവുകത്വം. ഇങ്ങനെയൊന്ന് ഉണ്ടെന്ന് അംഗീകരിച്ചുകൊണ്ട് പുസ്തകം വായിക്കേണ്ടതുണ്ടോ? ആ എഴുത്തുകാരന്‍ പറയുന്ന ഭാവുകത്വം എഴുതിയെടുത്ത് പഠിച്ചാല്‍ പോരേ? ആ ഭാവുകത്വവുമായി നമുക്കെന്തു പങ്കാളിത്തമാണുള്ളത്. ഭാവുകത്വം സ്ഥിരമാണ്. അതിനു വളര്‍ച്ചയില്ല. അപ്പോള്‍ അത്തരം മുന്‍വിധികളോടെയുള്ള വായന വല്ലാത്തൊരു പാരതന്ത്ര്യമാവില്ലേ?

മാത്രമല്ല ഒരു പ്രത്യേക ഭാവുകത്വത്തിന്റെ ആധിപത്യം ഇന്നില്ല. ഇന്നത്തെ സാംസ്‌കാരിക സാഹചര്യം വ്യത്യസ്തമാണ്. ഒന്നാം ലോകമഹായുദ്ധത്തിനുശേഷമായിരുന്നെങ്കില്‍ അത് കുറേക്കൂടി ശരിയാകുമായിരുന്നു. ഉത്തരാധുനികതയുടെ കാലത്തുപോലും ഭാവുകത്വം പ്രകടമല്ല. ഭാവുകത്വത്തിന്റെ മരണമാണ് ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഒരിടത്തും ഭാവുകത്വകേന്ദ്രീകരണമോ ആധിപത്യമോ ഇല്ല. ഒരെഴുത്തുകാരനും സാംസ്‌കാരിക ചിന്താമണ്ഡലത്തില്‍ ഒരു കേന്ദ്രമല്ല.
ഫേസ്ബക്കുപോലുള്ള ഇന്റര്‍നെറ്റ് കമ്മ്യൂണിറ്റി നെറ്റുവര്‍ക്കുകളില്‍, ഏതൊരാള്‍ക്കും സ്വതന്ത്രമായി എഴുതാം; പ്രതികരിക്കാം. അവിടെ മാഷുമാരില്ല. അവിടെ ഒരു വരകൊണ്ടോ, ചിത്രംകൊണ്ടോ സന്ദേശം കൊണ്ടോ ഇടപെടുന്നവരെല്ലാം അവരുടേതായ പ്രത്യേകതകളാണ് ഇറക്കിവയ്ക്കുന്നത്. അതില്‍ ഉടന്‍ പ്രതികരണങ്ങള്‍ ഉണ്ടാകുന്നു. ഇതാകട്ടെ അയാള്‍ക്കും തടയാനോക്കില്ല.
ഒരെഴുത്തുകാരനോ ബ്ലോഗറോ നല്‍കുന്ന പ്രത്യേക രുചിക്കായി ആരും കാത്തുനില്‍ക്കുന്നില്ല. എല്ലാവരും അവരവരുടേതായ സ്വാതന്ത്ര്യവും സംസ്‌കാരവുമാണ് അന്വേഷിക്കുന്നത്.

7.എഴുത്തുകാരന്‍ ഗ്യാരന്റിയുള്ള നിര്‍മ്മാതാവല്ല എന്ന അഭിപ്രായം മുന്നോട്ടുവയ്ക്കാന്‍ കാരണമെന്ത്..?

Advertisementഎഴുത്തുകാരന് എപ്പോഴാണ് നല്ല കൃതി എഴുതാന്‍ കഴിയുകയെന്ന് പറയാനാവില്ല. ഒരു പുസ്തകം എഴുതി എന്നതുകൊണ്ട്, രണ്ടാമതൊന്നുകൂടി എഴുതണമെന്നില്ല. അരുന്ധതിറോയ് ഉദാഹരണം. ജീവിതത്തിലൊരിക്കലും ഒന്നും എഴുതാത്ത അരുന്ധതി, ഒരുദിവസം നോവലുമായി പ്രത്യക്ഷപ്പെട്ടു, സകല അവാര്‍ഡുകളും വാങ്ങുന്നു. പിന്നീട് ഒന്നും എഴുതാന്‍ കഴിയാതെ വരുന്നു; ചില ലേഖനങ്ങളൊഴിച്ച്, ഒരു സിനിമാക്കഥപോലെ തോന്നുന്നു.
ഒത്താല്‍ ഒത്തു എന്നേയുള്ളൂ എഴുത്ത്. അതിന് ഗ്യാരണ്ടിയില്ല. പുസ്തകം എഴുതിയതിലുള്ള ഉയര്‍ച്ച അയാളുടെ ജീവിതത്തിലില്ല. പ്രശസ്തിയോ, പണമോ കിട്ടുന്നുണ്ടാവാം. തരംതാണ കൃതികളുമായി കഴിഞ്ഞ ഒരാള്‍, പിന്നീട് നല്ല പുസ്തകം എഴുതിയെന്നു കരുതൂ. അത് വ്യക്തിപരമായ വളര്‍ച്ചയുടെ ചിഹ്നമായി കാണാനാവില്ല. കാരണം, അയാള്‍ വീണ്ടും ചീത്ത കൃതികള്‍ എഴുതുന്നു.

8.കവികള്‍ അഹങ്കാരികളാണ്, കവിതയിലെ തത്വചിന്തയും ദര്‍ശനവും മരിച്ചുകഴിഞ്ഞു ഇങ്ങനെയെല്ലാം പറയാന്‍ കാരണമെന്ത്?

കവിത എന്ന അനുഷ്ഠാനം, കവിത ഒരു അനുഷ്ഠാനരൂപമാണിന്ന്. കവിതയില്‍ നിന്ന് ഇന്ന് പുതിയൊരു ആശയമോ വികാരമോ കിട്ടാനില്ല. പഴയകാല കവിതകളെ അതേപടി ആവര്‍ത്തിക്കുകയാണ്. കവിതാരചന സര്‍ഗ്ഗാത്മകമാണെന്നുപോലും എനിക്കഭിപ്രായമില്ല. കാരണം പുതുതായൊന്നും തരാനാവാത്തവിധം, ആ മീഡിയ ഗതാനുഗതികത്വത്തില്‍ അമരുകയാണ്. എല്ലാവര്‍ക്കും അറിയാവുന്ന കാര്യങ്ങള്‍ അതേപടി എന്തിനെഴുതുന്നു? കെ. ജി. ശങ്കരപ്പിള്ള ‘വെട്ടുവഴി’ എന്ന കവിതയിലൂടെ ടി. പി. ചന്ദ്രശേഖരന്‍ വധത്തെ അപലപിക്കുകയുണ്ടായി. എന്താണ് ഇവിടെ കവിത? ആ വധത്തെ അപലപിക്കാനുള്ള ഉപാധിയോ? കവിത എന്ന മാധ്യമത്തിന് ഇതുകൊണ്ടുള്ള പ്രയോജനമെന്താണ്?
കവിതയുടെ ലോകം ഏകതാനമാണ്. അത് കവികള്‍ മുന്‍കൂട്ടി തീരുമാനിച്ചതാണ്. കവികള്‍ ചേര്‍ന്ന് അതിന് പ്രത്യേകത കൊടുക്കാന്‍ ശ്രമിക്കുന്നുവേന്നേയുള്ളൂ. കവിതാരചന സര്‍ഗ്ഗാത്മകമല്ല എന്നു തിരിച്ചറിഞ്ഞതുകൊണ്ടാണ്, പല ബ്ലേഗര്‍മാരും, സ്വന്തം പേരുപോലും മറച്ചുപിടിച്ച് ബ്ലോഗില്‍ കവിത എഴുതുന്നത്.
മുടിയേറ്റ്, തെയ്യം എന്നിവ പോലെ അനുഷ്ഠാന കളയാണ് കവിതയും. ഒരു കവി വരുന്നു എന്നു പറഞ്ഞാല്‍ ഉടനെ, യാഥാസ്ഥിതികമായതെന്തോ കടന്നുവരുന്നു എന്നാണ് എനിക്ക് തോന്നാറുള്ളത്. ആരെയും വ്യക്തിപരമായി ഉദ്ദേശിച്ചല്ല ഇതു പറയുന്നത്. എങ്കിലും ഞാന്‍ ധാരാളം കവിതകള്‍ വായിക്കാറുണ്ട്. കുമാരനാശാന്‍, ബാലാമണിയമ്മ, ടോമാസ് ട്രാന്‍സ്‌ട്രോമര്‍,വിറ്റ്മാന്‍,എലിയറ്റ്,നെരൂദ, ഫെര്‍നാന്‍ഡോ പെസ്സാവോ (Fernando Pessoa)തുടങ്ങിയവരെയാണിഷ്ടം Literature is the most agreeable way of ignoring life എന്ന് പെസ്സാവോ പറയുമ്പോള്‍ നാമൊന്ന് ഞെട്ടും.
കവിതയുടെയൊക്കെ കാലം കഴിഞ്ഞെന്നാണ് തോന്നുന്നത്. പുതിയ സാഹിത്യമേഖലകള്‍ ആരായണം. ഗദ്യത്തിന്റെ എത്രയോ തലങ്ങള്‍ ഇനിയും അവശേഷിക്കുന്നു. എന്തിനാണ് എല്ലാവരും കവിതകളെഴുതുന്നത്?

9.താങ്കളുടെ അഭിപ്രായത്തില്‍ ഒരു യഥാര്‍ത്ഥ നിരൂപകന്റെ ദൗത്യം എന്താണ്?

Advertisementനിരൂപകന് സ്വന്തം സൈദ്ധാന്തികതലം വേണം. വല്ലവരുടെയും തിയറി പ്രയോഗിച്ചുനോക്കിയാല്‍ മാത്രം പോരാ.

10.നമ്മുടെ നാട്ടില്‍ സാഹിത്യത്തെ ഗൗരവമായിക്കാണുന്നവരുടെ ഒരു വലിയ സമൂഹം വളര്‍ന്നുവരാത്തത് എന്തുകൊണ്ട്.

സാഹിത്യം ഏതാണ്ട് പൂര്‍ണ്ണമായിത്തന്നെ ഇന്ന് ജനമനസ്സുകളില്‍ നിന്ന് ബഹിഷ്‌കൃമായിക്കഴിഞ്ഞു. പൂര്‍ണ്ണമായി സാഹിത്യത്തില്‍ നിന്ന് പറിച്ചുനടപ്പെട്ട ജനതയാണ് ഇന്നത്തേത്. സാഹിത്യകാരന്‍ പറഞ്ഞാല്‍ കേള്‍ക്കുന്ന ഒരു ഭരണകൂടമോ, പാര്‍ട്ടിയോ, മറ്റേതെങ്കിലും സമൂഹമോ ഇല്ല. ഒരെഴുത്തുകാരന്‍ രോഗം ബാധിച്ച്, സാമ്പത്തികത്തകര്‍ച്ച വന്ന് പിന്മാറിയാല്‍ അയാളെ ആരും തിരിഞ്ഞു നോക്കില്ല. അയാള്‍ ഇരുപതുവര്‍ഷം വരെ ആരാലും ശ്രദ്ധിക്കപ്പെടാതെ കിടക്കുന്നു. ഒരു സാഹിത്യസ്ഥാപനം പോലും അതു കാണാന്‍ ശ്രമിക്കുന്നില്ല. അവരെല്ലാം രാഷ്ട്രീയക്കാരുടെ പ്രസ്താവനകളുടെ പിന്നാലെയാണ്. രാഷ്ട്രീയക്കാര്‍ പറയുന്നതുകേട്ട് പ്രതികരിക്കാനും കവിതയെഴുതാനും കഥയെഴുതാനും നടക്കുന്ന പ്രമാണിമാരാണിവിടെയുള്ളത്. അവരുടെ ലക്ഷ്യം വേറെയാണ്. അയ്യനേത്ത്, ഏകലവ്യന്‍ എന്നിവര്‍ ജീവിച്ചിരിപ്പുണ്ടെന്ന് പലരും അറിഞ്ഞത്, അവര്‍ മരിച്ചപ്പോഴാണ്. കാരണം രോഗം ബാധിച്ചും അവശതകൊണ്ടും അവര്‍ പതിറ്റാണ്ടുകളോളം ഒന്നും എഴുതിയില്ല. എല്ലാവരും മറന്നു. അവര്‍ മരിച്ചു. അവര്‍ എഴുതിയത് മികച്ച സാഹിത്യമല്ല എന്നൊക്കെ പറയുന്നത് തെമ്മാടിത്തരമാണ്. ആരാണിവിടെ മികച്ചതുമാത്രം എഴുതുന്നത്? ആര്‍ക്കാണ് ഇവിടെ ചിരസ്ഥായിത്വമുള്ളത്? കാലാതിവര്‍ത്തിയായത് എന്ന് വിശേഷിപ്പിക്കാവുന്ന പത്തു രചനകള്‍ നമുക്കുണ്ടോ?

സാഹിത്യകാരന്മാര്‍തന്നെ, സാഹിത്യമെന്ന വ്യവഹാരത്തെ തകര്‍ക്കുകയാണ്. അവര്‍ ഓരോ സന്ദര്‍ഭത്തിലും ഇറക്കുന്ന പ്രസ്താവനകളില്‍ ഒപ്പിടുന്നവരെ നോക്കിയാല്‍ മതി. ടി. പി. ചന്ദ്രശേഖരന്‍ വധിക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് പ്രസ്താവനയിറക്കിയതില്‍പ്പോലും, ഒരു ക്ലിക്ക് എന്ന അടിസ്ഥാനത്തിലാണ് ആനണ്ട് തുടങ്ങിയവര്‍ അതിനെ സമീപിച്ചതു. ഞങ്ങള്‍ ഏതോ ബ്രാഹ്മണരാണ് എന്ന് ഇവര്‍ വ്യംഗ്യമായി പറയുന്നു. ജാതിയും സങ്കുചിത താല്‍പര്യങ്ങളും പ്രവര്‍ത്തിക്കുന്നു. ചിലര്‍ ജില്ലാ അടിസ്ഥാനത്തില്‍ ഗ്രൂപ്പുകളുണ്ടാക്കുന്നു.
സവര്‍ണ്ണാധിപത്യം നമ്മുടെ സാഹിത്യത്തെ അടക്കിഭരിക്കുന്നതായി പറയുന്നുണ്ടെല്ലോ? എന്താണഭിപ്രായം?
സവര്‍ണ്ണത ഒരിക്കലും ഒഴിഞ്ഞുപോകില്ല. കാരണം, അത് ബ്രാഹ്മണപ്രസ്ഥാനത്തില്‍ നിന്ന് രക്തം വഴി സംക്രമിച്ചതാണ്. ഫോണ്‍ എടുക്കാതിരിക്കല്‍, കണ്ടാല്‍ മിണ്ടാതിരിക്കല്‍, പ്രസംഗിക്കുമ്പോള്‍ തനിക്ക് ഇഷ്ടമില്ലാത്തവന്റെ പേരുമാത്രം ഒഴിവാക്കുന്നത് ഇതെല്ലാം സവര്‍ണ്ണമനോഭാവത്തിന്റെ അവശിഷ്ടങ്ങളാണ്. ദളിതനില്‍ പോലും അത് പ്രവര്‍ത്തിയാകുന്നു.

Advertisement11.ഭരണം മാറുന്നതിനനുസരിച്ച് അക്കാദമികളുടെ സ്വഭാവം മാറുന്നുണ്ടോ? സ്വന്തക്കാര്‍ക്കും വേണ്ടപ്പെട്ടവര്‍ക്കും മാത്രം നല്‍കാനുള്ളതാണോ അക്കാദമി അവാര്‍ഡുകള്‍?
അക്കാദമികള്‍ അനുഷ്ഠാനം എന്ന നിലയില്‍ ചിലതു ചെയ്തല്ലേ പറ്റൂ. നല്ലയാളുകള്‍ വരുമ്പോള്‍ നല്ലതു പ്രതീക്ഷിക്കാം.
വിമര്‍ശകനെയും വിമര്‍ശനത്തെയും ഒഴിവാക്കിക്കൊണ്ടുള്ള സാഹിത്യാസ്വാദനത്തിന് ഇന്ന് പ്രചാരമേറുന്നതായി തോന്നുന്നുണ്ടോ? ഇന്ന് പത്രങ്ങളില്‍ റിവ്യൂ മാത്രമേയുള്ളൂ. ഇത് പ്രചാരവേലയാണ്. ശരിയായ സാഹിത്യവിമര്‍ശനം ഇപ്പോള്‍ ഉണ്ടാകുന്നില്ല.

12.ഒരു എഴുത്തുകാരനുമായി വിമര്‍ശകനുള്ള ബന്ധം എങ്ങനെയുള്ളതായിരിക്കണം.

വിമര്‍ശകന്‍ ദല്ലാള്‍ അല്ല, എഴുത്തുകാരനെ കാര്യമായി ആലോചിക്കാത്ത, പിന്‍തുടരാത്ത വിമര്‍ശനമാണ് വേണ്ടത്. വിമര്‍ശകന്‍ ആരുടെയും ദല്ലാള്‍ അല്ല. അയാളുടെ ലോകം വേറെയാണ്.

13.സത്യങ്ങള്‍ തുറന്നു പറയുന്നവര്‍ എന്നും അകറ്റപ്പെടുകയും പുറമേ മേനി നടിക്കുവര്‍ അരങ്ങു വാഴുകയും ചെയ്യുന്ന സ്ഥിതി പണ്ടേയുള്ളതാണല്ലോ. ഇനിയിതു വര്‍ദ്ധിക്കുകയല്ലേയുള്ളൂ.

Advertisementസത്യങ്ങള്‍ തുറന്നു പറയുന്നവരുണ്ടോ? പ്രത്യേക ലക്ഷ്യത്തോടെ സത്യം പറയുന്നവരെ കാണാം. രാഷ്ട്രീയം താങ്കളുടെ എഴുത്തില്‍ കടന്നു വരാറില്ലല്ലോ? വ്യക്തമായ രാഷ്ട്രീയ നിലപാടുകളില്ലാത്തത്താണോ അതിനു കാരണം? എന്റെ രാഷ്ട്രീയം എന്റെ ‘അക്ഷരജാലകം’ കോളത്തില്‍ കാണാം. വളരെ വ്യക്തമാണ്. പക്ഷേ, കക്ഷിരാഷ്ട്രീയത്തിന്റെ ചതുപ്പുനിലങ്ങളിലേക്ക് ഞാനില്ല. സ്വാതന്ത്ര്യമാണ് പ്രധാനം. അഭിപ്രായം പറയുമ്പോഴും എഴുതുമ്പോഴും ഒന്നും തടസ്സപ്പെടുത്തരുത്.

കക്ഷിരാഷ്ട്രീയം നമ്മെ അടിമായാക്കും. ഏവനേയും തൊഴുതുനില്‍ക്കണം. ഇഷ്ടമുള്ളത് എഴുതാന്‍ കഴിയില്ല.
തെരുവില്‍ താമസിക്കുന്നവരോടും കഷ്ടപ്പെടുന്നവരോടും പാര്‍ട്ടികളും ഭരണകൂടവും എന്തുചെയ്തു എന്ന് നോക്കിയാല്‍ രാഷ്ട്രീയത്തിന്റെ സ്വഭാവം വ്യക്തമാവും. താങ്കളുടെ അഭിപ്രായത്തില്‍ മലയാളത്തിലെ ഏറ്റവും നല്ല നിരൂപകന്‍ ആരാണ് ? ‘ഒരു നിരൂപകന്‍’ എന്നു പറയുന്നത് ശരിയല്ല. കാരണം, ഇവിടെ സൈദ്ധാന്തിക നിരൂപണമില്ലല്ലോ? കൃഷ്ണചൈതന്യയുടെ ‘സംസ്‌കൃത സാഹിത്യത്തിലെ തത്വചിന്ത’ എന്ന പുസ്തകമാണ് എന്നെ ഏറ്റവും ആകര്‍ഷിച്ചതു. തീര്‍ച്ചയായും എം. പി. പോള്‍, കെ. ഭാസ്‌കരന്‍ നായര്‍, മുണ്ടശ്ശേരി, ജി. എന്‍. പിള്ള, മാരാര്‍, സി. ജെ. തോമസ്, എം. ഗോവിന്ദന്‍, കേസരി, കെ. പി. അപ്പന്‍, അഴീക്കോട് തുടങ്ങിയവരെയൊക്കെ ഓര്‍ക്കേണ്ടതുണ്ട്.

14.എല്ലാ വ്യവഹാരങ്ങളും മരിച്ച’ ഈ കാലത്ത് ജീവിതം തന്നെ വല്ലാതെ കറുത്തു പോകുകയില്ലേ.

സ്വത്വം, ഭാവുകത്വം, അനുഭവം, മനഃശാസ്ത്രം, സ്ഥലം, കാലം എന്നിവയുടെയെല്ലാം മരണം യാഥാര്‍ത്ഥ്യമായ ഈ കാലത്ത് എഴുത്തുകാരന്‍ പുതിയ ബോധം നേടിയേ മതിയാകൂ. വസ്തുവിനെ എങ്ങനെ നവീകരിക്കാം എന്ന കാഴ്ചയായിരിക്കണം അത്. ലോകം ഓരോ നിമിഷവും പഴകുകയാണ്; നശിക്കുകയുമാണ്. അതിവേഗം നശിക്കുന്ന ഈ ലോകത്ത് നാം എന്തിന് സ്വന്തം വസന്തങ്ങളെ മറ്റുള്ളവര്‍ക്ക് വേണ്ടി മണ്ണിട്ടുമൂടണം.

Advertisement15.താങ്കള്‍ ഒരു നിരൂപകനെന്ന നിലയില്‍ സ്വയം എങ്ങനെയാണ് വിലയിരുത്തുന്നത്?

ഞാന്‍ 1984ല്‍ ആദ്യപുസ്തകമായ ‘ആത്മായാനങ്ങളുടെ ഖസാക്ക്’ നാഷണല്‍ ബുക്സ്റ്റാളിലൂടെ പ്രസിദ്ധീകരിച്ചു. അന്ന് ഞാന്‍ എം. എ. വിദ്യാര്‍ത്ഥിയായിരുന്നു. ഇപ്പോള്‍ പതിനഞ്ച് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. എല്ലാം സാഹിത്യ നിരൂപണമാണ്. എന്റെ സാഹിത്യനിരൂപണത്തിന്റെ ചിന്ത, വാസ്തവത്തില്‍ എപ്പോഴും വളര്‍ച്ചയുടെ പാതയിലാണെന്ന് തോന്നിയിട്ടുണ്ട്.

എന്റെ ചില സ്ഥിരം വായനക്കാര്‍ എന്നെ ശരിക്കും വിലയിരുത്തുന്നതായി തോന്നിയിട്ടുണ്ട്. ‘പ്രസക്തി’ മാസികയില്‍ വി. കെ. ഷറഫുദീന്‍ എഴുതിയത് ഞാന്‍ ‘ആത്മായനങ്ങളുടെ ഖസാക്കില്‍’ പറഞ്ഞ കാര്യങ്ങള്‍ പിന്നീട് ഒ. വി. വിജയന്‍ ‘ഇതിഹാസത്തിന്റെ ഇതിഹാസത്തിലൂടെ’ ശരിവച്ചുവെന്നാണ്. വിജയന്റെ ‘ആത്മീയത’ അദ്ദേഹം ഗുരുസാഗരവും മധുരം ഗായത്രിയും എഴുതുന്നതിനുമുമ്പേതന്നെ ഞാന്‍ നിര്‍മ്മിച്ചുവെന്നും ഷറഫുദീന്‍ എഴുതിയത് ഓര്‍ക്കുന്നു.
എന്നെപ്പറ്റിയാണ് പുതിയ തലമുറയിലെ നിരൂപകരില്‍ ഏറ്റവും പഠനം നടന്നത്തെന്ന് ഗല്‍ഫില്‍ നിന്ന് ജോസഫ് എന്നൊരു സുഹൃത്ത് ചൂണ്ടിക്കാണിച്ചതു കൗതുകമായി. സുകുമാര്‍ അഴീക്കോട് ‘എന്റെ മാനിഫെസ്റ്റോ’ എന്ന പുസ്തകത്തെപ്പറ്റി ഒരു ലേഖനം തന്നെ എഴുതി. ‘ഹരികുമാറിന്റെ നവചിന്തകള്‍’ എന്നാണ് ആ ലേഖനത്തിന്റെ പേര്. ഡോ. എം. ലീലാവതി, എം. അച്ചുതന്‍, ഫാദര്‍. ഡോ. കെ. എം. ജോര്‍ജ്ജ്, ഡോ. എന്‍. എ. കരീം, ചെമ്മനം ചാക്കോ, കല്ലേലി രാഘവന്‍ പിള്ള, ഡോ. കെ. രാജശേഖന്‍ നായര്‍, ഡോ. ചാത്തനാട്ട് അച്ചുതനുണ്ണി, ഡോ. പി. സോമന്‍, ഡോ. ഗീതാ സുരാജ്, ഡോ. മാത്യുപോല്‍, തുടങ്ങിയവര്‍ പഠനം എഴുതിയിട്ടുണ്ട്. ഇതിനുപുറമേ പുതിയ തലമുറയിലെ ഒട്ടേറെപ്പേരും എഴുതിയിട്ടുണ്ട്.

മാവേലിക്കരയിലെ ‘വായന’ യുടെ സമ്മേളനത്തില്‍ വച്ച് എന്റെ ‘വീണപൂവ് കാവ്യങ്ങള്‍ക്കു മുമ്പേ’ എന്ന പുസ്തകത്തെപ്പറ്റി ഒരു കവി പ്രസംഗിച്ചതു, ഞാന്‍ ആശാന്റെ വീണപൂവിനെ വേറൊരു രീതിയില്‍ മറികടന്നുവെന്നാണ്.

Advertisementമലയാള വിമര്‍ശനത്തിന്റെ ചരിത്രത്തിലാദ്യമായി സ്വന്തമായ ഒരു സിദ്ധാന്തം ആവിഷ്‌കരിക്കാന്‍ കഴിഞ്ഞു (നവാദ്വൈതം) എന്നത് ഞാന്‍ വിനയപൂര്‍വ്വം പറയട്ടെ. ഒരുപക്ഷേ, വരും കാലങ്ങളില്‍ ഇതിനെപ്പറ്റി കൂടുതല്‍ ചര്‍ച്ചകള്‍ ഉണ്ടായേക്കാം.

അദ്ധ്യാപകനായതുകൊണ്ടോ, മലയാളം പഠിച്ചതുകൊണ്ടോ നിരൂപണം എഴുതിയ ആളല്ല ഞാന്‍. തത്വചിന്തയിലുള്ള പ്രത്യേക അഭിനിവേശം കൊണ്ട് വിമര്‍ശനത്തിലേക്ക് തിരിഞ്ഞവനാണ്.

 

 165 total views,  5 views today

AdvertisementAdvertisement
Entertainment4 hours ago

“ഇത് കണ്ടിട്ട് അസഹിഷ്ണുത തോന്നുന്നുണ്ടെങ്കിൽ അപ്പുറത്തോട്ടു മാറി നിന്ന് ചൊറിഞ്ഞാ മതി”

Entertainment5 hours ago

ഷെയിൻ നിഗം നായകനായ ‘ഉല്ലാസം’ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി

Entertainment5 hours ago

എന്തായിരിക്കും പ്രേമം എന്ന സിനിമയുടെ അമ്പരപ്പിക്കുന്ന വിജയത്തിന് പിന്നിൽ… ? (പ്രേമത്തിന്റെ 7 വർഷങ്ങൾ)

controversy5 hours ago

പുരുഷന്മാരായ സുഹൃത്തുക്കളെ എൻറെ കാമുകന്മാർ ആയി ചിത്രീകരിക്കുന്നത് ഒന്ന് നിർത്താമോ; അഭയ ഹിരണ്മയി.

Entertainment5 hours ago

മികച്ച നടനുള്ള അവാർഡ് പങ്കിട്ട രണ്ടുപേർ 2003 ലെ ഒരു ഗാനരംഗത്തിൽ

Entertainment6 hours ago

ശരീര ഭാഷ ഏറ്റവും മികച്ച രീതിയിൽ ഉപയോഗിക്കുന്നതിൽ ഏറ്റവും മുന്നിൽ തന്നെ വരും ഫഹദ്

Entertainment6 hours ago

തെലുങ്കരുടെ രാമനും കൃഷ്ണനും പരശുരാമനും കർണ്ണനും വിശ്വാമിത്രനുമെല്ലാം എൻ ടി ആർ ആയിരുന്നു

Featured7 hours ago

നെതർലൻഡ്സ് ഒരത്ഭുതലോകമാണ്

Uncategorized10 hours ago

ഹോം സിനിമ ഞാൻ ഇതുവരെ കണ്ടില്ല, വീട്ടുകാർ കണ്ടു, പക്ഷെ അവരല്ലല്ലോ ജൂറിയിലുള്ളത്

Entertainment10 hours ago

വീർ സവർക്കറുടെ ജീവിതം സിനിമയാകുന്നു, രണ്‍ദീപ് ഹൂഡ നായകന്‍, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

Entertainment11 hours ago

ലാലിനൊപ്പം സിനിമ ചെയ്തു, മമ്മൂട്ടിക്കൊപ്പം എന്നാണ് ? കമലിന്റെ ഉത്തരം ഇങ്ങനെ

Entertainment12 hours ago

കങ്കണ നാണക്കേടിന്റെ ഉച്ചകോടിയിൽ, ധാക്കഡ് കഴിഞ്ഞ ദിവസം ഇന്ത്യയൊട്ടാകെ വിറ്റുപോയത് 20 ടിക്കറ്റുകൾ

controversy1 week ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment1 month ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment2 weeks ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment1 week ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment1 month ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment5 hours ago

ഷെയിൻ നിഗം നായകനായ ‘ഉല്ലാസം’ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി

Entertainment14 hours ago

‘ഇന്നലെ വരെ’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment2 days ago

ഭാവനയുടെ ഹ്രസ്വചിത്രം, അതിജീവനത്തിന്റെ സന്ദേശം പകരുന്ന ‘ദ് സർവൈവൽ ‘ ടീസർ

Entertainment2 days ago

പ്രായമായ അമ്മ ഗർഭിണിയായാൽ എന്ത് ചെയ്യും ?

Entertainment3 days ago

പ്രകാശൻ പറക്കട്ടെ ആദ്യ വീഡിയോ സോങ്

Entertainment3 days ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment4 days ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment4 days ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story4 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment4 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment4 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment5 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Advertisement