എംപിയെ നാട്ടുകാര്‍ പിടിച്ച് ചവറ്റുകുട്ടയില്‍ ഇട്ടു.

0
178

ഉക്രൈനില്‍ നിയുക്ത എം പിയും ഇക്കണോമിക് ഡവലപ്മെന്റ് ഗ്രൂപ്പ് അംഗവുമായ വിറ്റാലി ഴുവേസ്കിയെ പാര്‍ലമെന്റില്‍ നിന്നും പുറത്തിറങ്ങി വരികെ നാട്ടുകാര്‍ പിടികൂടി ചവറ്റു കുട്ടയില്‍ എറിഞ്ഞു. ഉക്രൈന്‍ പാര്‍ലമെന്റിന് മുന്നിലാണ് നാടകിയ സംഭവങ്ങള്‍ അരങ്ങേറിയത്.

മുന്‍ ഉക്രൈന്‍ പ്രസിഡന്റ്‌ യാനുകൊവിച്ചിന്റെ സംഘത്തില്‍ പെട്ട ആളുകളെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും വിലക്കുന്ന ബില്‍ ചര്‍ച്ചക്കിടെ പുറത്ത് വന്നപ്പോളാണ് നാട്ടുകാര്‍ പിടിച്ചു ചവറ്റു കുട്ടയില്‍ ഇട്ടത്. ഇയാളെ വളഞ്ഞ ആള്‍ക്കുട്ടം ബലാല്‍ക്കാരമായി വലിച്ചിഴച്ചു ചവറ്റുകുട്ടയില്‍ ഇടുകയായിരുന്നു. എഴുനേല്‍ക്കാതിരിക്കാന്‍ ഇയാളുടെ പുറത്ത് ടയറുകളും ചവറും വലിച്ചിടുകയായിരുന്നു.

 

അവസാനം പോലീസ് വന്നു ആള്‍ക്കൂട്ടത്തെ പിരിച്ചു വിട്ടതിനു ശേഷമാണു ഇദ്ദേഹത്തെ രക്ഷിച്ചത്‌. തന്നോടുള്ള രാഷ്ട്രിയ വിരോധം തീര്‍ത്തതാണി പ്രവര്‍ത്തി എന്നും ഇതില്‍ ഒന്നും തന്നെ തകര്‍ക്കാന്‍ കഴിയില്ല എന്ന് എം പി പ്രതികരിച്ചു.